‘എന്നാൽ എന്റെ മടിയിലേക്ക് ഇരുന്നോ’,സഹയാത്രികയെ മർദിച്ച് യുവതി: മെട്രോയിൽ പൊരിഞ്ഞ അടി–വിഡിയോ

Mail This Article
ഡൽഹി മെട്രോ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്നത് അതിൽ നടക്കുന്ന സംഭവങ്ങളുടെ പേരിലാണ്. ഡെൽഹി മെട്രോയില്‍ നിന്നെടുക്കുന്ന റീലുകളും മറ്റും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ഡെൽഹി മെട്രോയിലെ യാത്രക്കാരായ രണ്ടു വനിതകൾ തമ്മിലുള്ള വാക്കേറ്റത്തിന്റെയും മർദനത്തിന്റെയും വിഡിയോയാണ് സമൂഹമാധ്യങ്ങളിൽ ശ്രദ്ധനേടുന്നത്.
ഒരു സീറ്റിനെ ചൊല്ലിയാണ് ഇരുവരും തമ്മിൽ വാദപ്രതിവാദം നടന്നത്. ‘എന്നാൽ പിന്നെ എന്റെ മടിയിലിരുന്നോ’ എന്ന് ഒരു യുവതി അടുത്തു നിൽക്കുന്ന മറ്റൊരു യുവതിയോട് ദേഷ്യത്തോടെ പറയുന്നത് വിഡിയോയിൽ കേൾക്കാം. ഇതു കേട്ട്, നിൽക്കുന്ന യുവതി പ്രസ്താവന നടത്തിയ യുവതിയെ പരിഹസിക്കുന്ന രീതിയിൽ അവരുടെ മടിയിലേക്ക് ഇരുന്നു. തുടർന്ന് ഇരിക്കുന്ന യുവതി മറ്റേയാളെ തന്റെ മടിയിൽ നിന്ന് തള്ളിമാറ്റുകയും മുടിയിൽ പിടിച്ച് വലിക്കുന്നതും വിഡിയോയിലുണ്ട്.
വിഡിയോ വൈറലായതോടെ നിരവധി കമന്റുകളും എത്തി. അടുത്ത കാലത്തായി കാണുന്ന മെട്രോ യാത്രക്കാരുടെ ഇത്തരം രീതികള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് പലരും കമന്റ് ചെയ്തു. ‘അവരുടെ ക്രോധം ന്യായമാണെന്നാണു തോന്നുന്നത്. പലരും ഇങ്ങനെ നുഴഞ്ഞു കയറി ഇരിക്കാൻ സ്ഥലമുണ്ടാക്കുന്നതായി തോന്നിയിട്ടുണ്ട്. അത് എല്ലാവർക്കും ഇഷ്ടപ്പെടില്ല.’– എന്നാണ് വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘ ഇത് അൽപം ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. കാരണം മറ്റൊരാളെ ശാരീരികമായി ഉപദ്രവിക്കുന്നതിനെത് ശരിയല്ല. ആളുകൾക്കു സുരക്ഷിതയാത്ര ഉറപ്പുവരുത്തണം.’ എന്നായിരുന്നു വിഡിയോയ്ക്കു താഴെ വന്ന മറ്റൊരു കമന്റ്. വളരെ പെട്ടെന്നു തന്നെ ഒരാളെ ആക്രമിക്കുന്നതിലേക്കു നീങ്ങുന്നതു ശരിയല്ല എന്നിങ്ങനെയുള്ള കമന്റുകളും എത്തി.