ആപ്പിള്‍ ഇന്റലിജന്റ്സ് എത്തിപ്പോയി! ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം, പക്ഷേ...
![apple-ia - 1 apple-ia - 1](https://img-mm.manoramaonline.com/content/dam/mm/mo/technology/technology-news/images/2024/10/29/apple-ia.jpg?w=1120&h=583)
Mail This Article
ആപ്പിളിന്റെ പുതുയുഗം കുറിച്ച് ഇതാ ആപ്പിള്‍ ഇന്റലിജന്‍സ് അവതരിച്ചു. ഐഓഎസ് 18.1, ഐപാഡ് ഓഎസ് 18.1, മാക്ഓഎസ് സിക്കോയ എന്നിവ സ്വീകരിക്കാന്‍ ശേഷിയുള്ള ഹാര്‍ഡ്‌വെയര്‍ ഉള്ള ഉപകരണങ്ങളിലേക്കെല്ലാം ഇത് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. നിര്‍മിത ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായ ഒട്ടനവധി ഫീച്ചറുകൾ പുതിയ അപ്‌ഡേറ്റ് വഴി ഉപകരണങ്ങൾക്ക് ലഭിക്കും. അതേസമയം, ഇത്തരം എഐ ഫീച്ചറുകള്‍ എല്ലാം തന്നെ നിരവധി മാസങ്ങളായി പ്രീമിയം ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമാെന്നതാണ് വസ്തുത. പിന്നെ എന്താണ് വ്യത്യാസം?
സ്വകാര്യതയുടെ കാര്യത്തില്‍ ആപ്പിള്‍ ഇന്റലിജന്‍സ് വ്യത്യസ്തമാണെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. അപ്പിള്‍ ഇന്റലിജന്‍സിന് പിന്‍ബലം നല്‍കുന്നത് പ്രൈവറ്റ് ക്ലൗഡ് കംപ്യൂട് (Private Cloud Compute) സിസ്റ്റം അല്ലെങ്കില്‍ പിസിസി ആണ്. ക്ലൗഡ് കംപ്യൂട്ടിങില്‍ വൻ മാറ്റങ്ങള്‍ക്ക് വഴിവച്ചേക്കുമെന്നു കരുതുന്ന സംവിധാനമാണ് പിസിസി ഫ്രെയിംവര്‍ക്.
![FRANCE-INTERNET-TECHNOLOGY-SIRI siri
This illustration photograph taken on October 30, 2023, in Mulhouse, eastern France, shows figurines next to a screen displaying a logo of Siri, a digital assistant of Apple Inc. technology company. (Photo by SEBASTIEN BOZON / AFP)](https://img-mm.manoramaonline.com/content/dam/mm/mo/premium/news-plus/images/2024/5/14/siri.jpg?w=845&h=440)
ആപ്പിള്‍ ഇന്റിലജന്‍സ് ലഭിക്കുന്ന മുഴുവന്‍ ഉപകരണങ്ങളുടെയും ലിസ്റ്റ്
ഇന്നുവരെ വാങ്ങാന്‍ സാധിച്ചിട്ടുളള ആപ്പിള്‍ ഉപകരണങ്ങളില്‍ ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിപ്പിക്കാവുന്നത് ഇനി പറയുന്ന ഉപകരണങ്ങളിലാണ്:
ഐഫോണുകള്‍
ഐഫോണ്‍ 15 പ്രോ
ഐഫോണ്‍ 15 പ്രോ മാക്സ്
(ഐഫോണ്‍ 16 സീരിസിലെ എല്ലാ ഫോണുകള്‍ക്കും കിട്ടിയേക്കും എന്നാണ് പൊതുവെയുള്ള വിശ്വാസം. പ്രോ മോഡലുകള്‍ക്ക് കിട്ടുമെന്ന കാര്യം ഉറപ്പാണ്.)
മാക്ബുക്ക്
എം1 മാക്ബുക്ക് പ്രോ
എം1 മാക്ബുക്ക് എയര്‍
എം2 മാക്ബുക്ക് പ്രോ
എം2 മാക്ബുക്ക് എയര്‍
എം3 മാക്ബുക്ക് പ്രോ
എം3 മാക്ബുക്ക് എയര്‍
ഐമാക്
എം1 ഐമാക്
എം2 ഐമാക്
മാക്
എം1 മാക് സ്റ്റുഡിയോ
എം1 മാക് മിനി
എം2 മാക് സ്റ്റുഡിയോ
എം2 മാക് മിനി
എം3 മാക് പ്രോ
ഐപാഡ്
എം1 ഐപാഡ് എയര്‍
എം1 ഐപാഡ് പ്രോ
എം2 ഐപാഡ് എയര്‍
എം2 ഐപാഡ് പ്രോ
എം3 ഐപാഡ് പ്രോ
ലഭിക്കുന്ന മാറ്റങ്ങള്‍ ഇവ
റൈറ്റിങ് ടൂള്‍സ്
![US-TECH-APPLE-HARDWARE-COMPUTERS Apple CEO Tim Cook (3L) holds a new iPhone 16 after Apple's "It's Glowtime" event in Cupertino, California, September 9, 2024. - Apple on Monday announced a new iPhone built for generative artificial intelligence as it seeks to boost sales and show it is keeping up in the technology race. (Photo by Nic Coury / AFP)](https://img-mm.manoramaonline.com/content/dam/mm/mo/premium/life/images/2024/9/10/tim-cook.jpg?w=845&h=440)
ഐഓഎസ് 18യിൽ റൈറ്റിങ് ടൂള്‍സും ഉള്‍പ്പെടുത്തുന്നു. മാറ്റി എഴുതാനും, പ്രൂഫ്റീഡിങ് നടത്താനും, ഒരു വലിയ ലേഖനത്തിന്റെ രത്നച്ചുരുക്കം നല്‍കാനും ഒക്കെ ഇതു മതിയാകും. മെയില്‍, പേജസ്, നോട്‌സ് തുടങ്ങിയ ആപ്പിളിന്റെ സ്വന്തം അപ്പുകളിലും, അവയ്ക്കു പുറമെ തേഡ്-പാര്‍ട്ടി ആപ്പുകളിലും ലഭ്യമാകും.
പ്ലേബാക്ഗ്രൗണ്ട്
അനിമേഷന്‍, ഇലസ്ട്രേഷന്‍, സ്‌കെച് എന്നീ മൂന്നു രീതികളില്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ചിത്രങ്ങള്‍ സൃഷ്ടിച്ചെടുക്കാനുള്ള കഴിവും ആര്‍ജ്ജിക്കുകയാണ് ആപ്പിള്‍ ഉപകരണങ്ങള്‍. ഇതിനെ പ്ലേബാക്ഗ്രൗണ്ട് എന്നാണ് കമ്പനി വിളിക്കുന്നത്. മറ്റു കമ്പനികള്‍ ഇത്തരം ഫീച്ചറുകള്‍ നല്‍കുന്നുണ്ടെങ്കിലും അതിന്റെ പ്രൊസസിങ് പലപ്പോഴും ക്ലൗഡിലും മറ്റുമായിരിക്കും നടക്കുക. എന്നാൽ ഇതും ഉപകരണത്തിലുള്ളില്‍ തന്നെ നടത്തുമെന്നാണ് കമ്പനി പറയുന്നത്. ഇതിനായി പുതിയ ആപ് വരും. കൂടാതെ, മെസേജസിലും ഇത് പ്രവര്‍ത്തിക്കും.
മാജിക് ഇറെയ്സര്‍
ഫോട്ടോസ് ആപ്പില്‍ ഒരു വിവരണം എഴുതി നല്‍കിയാല്‍ അതിന് അനുസരിച്ചുള്ള ക്രമത്തില്‍ ചിത്രങ്ങളും വിഡിയോയും ലഭിക്കും. വിവരണത്തിന് ഏറ്റവും ഇണങ്ങിയ ഫോട്ടോയും വിഡിയോയും കോര്‍ത്തിണക്കി വിഡിയോ സൃഷ്ടിക്കും. ഗൂഗിളിന്റെ പിക്സല്‍ ഫോണുകളില്‍ നേരത്തെ എത്തിയ മാജിക് ഇറെയ്സറിനുസമാനമായി ഫീച്ചര്‍ ഇനി ആപ്പിള്‍ ഉപയോക്താക്കള്‍ക്കും ലഭിക്കും. ചിത്രത്തിലുളള അനാവശ്യ ഘടകങ്ങള്‍ നീക്കം ചെയ്യാന്‍ ഇനി ആപ്പിള്‍ ഉപകരണങ്ങള്‍ക്കും സാധിക്കും. കമ്പനി ഇതിനെ വിളിക്കുന്നത് ക്ലീന്‍ അപ് ടൂള്‍ എന്നാണ്.
സിരിയും ഇനി വ്യക്തിപരമായ ഇടപെടല്‍ നടത്തും
ഓരോ ഐഫോണ്‍ ഉടമയുടെയും രീതികളും ആവശ്യങ്ങളും അറിഞ്ഞ് പ്രതികരിക്കാനുള്ള ശേഷിയായിരിക്കും ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റ് ആയ സിരി ഇനി ആര്‍ജ്ജിക്കുക. സ്വാഭാവികവും, സന്ദര്‍ഭോചിതവും, വ്യക്തിപരവുമായ മറുപടികള്‍ ആയിരിക്കും സിരി നല്‍കുക. ഇത് വോയിസ് ആയോ, ടെക്സ്റ്റ് ആയോ ലഭിക്കും. ഇവയിലേതു വേണമെന്നുള്ളത് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം.
![apple-logo-3 Image Credit: fireFX/shutterstock.com](https://img-mm.manoramaonline.com/content/dam/mm/mo/technology/gadgets/images/2023/12/29/apple-logo-3.jpg)
ഒരു പ്രത്യേക സമയത്ത് ടെക്സ്റ്റ് സന്ദേശം അയയ്ക്കാന്‍ സെറ്റു ചെയ്യാം. ഓണ്‍-സ്‌ക്രീന്‍ അവയര്‍നെസ് ഫീച്ചര്‍ ഉപയോഗിച്ച് സങ്കീര്‍ണ്ണമായ പല ടാസ്‌കുകളും ചെയ്യാനാകുമെന്നും ആപ്പിള്‍ അവകാശപ്പെടുന്നു. കമ്പനി കാണിച്ച വിഡിയോകളിലൊന്നില്‍ ഒരാളുടെ ഫോട്ടോ കൂമ്പാരത്തില്‍ നിന്ന്ഡ്രൈവിങ് ലൈസന്‍സ് തപ്പിയെടുക്കുന്നത് കാണാം. അതിനു ശേഷം അതില്‍ നിന്ന് ലൈസന്‍സ് നമ്പര്‍ വേര്‍തിരിച്ചെടുത്ത് അത് വെബില്‍ പോസ്റ്റു ചെയ്യുന്നതും കാണാം.
ഏത് ആപ്പിലും ഒരു സന്ദേശം എഴുതിയുണ്ടാക്കാനോ, അതില്‍ പറയാനുദ്ദേശിക്കുന്ന കാര്യങ്ങളില്‍ മാറ്റംവരുത്താനോ സിരിയുടെ സഹായം തേടാം. ഇമെയിലും, ടിക്കറ്റ് ബുക്കിങും മറ്റും തപ്പിയെടുക്കാനും സിരി പ്രയോജനപ്പെടുത്താം. ഓണ്‍-സ്‌ക്രീന്‍ അവയര്‍നെസ്, ഇന്‍-ആപ് ആക്ഷന്‍സ്, ആപ്പിള്‍ ഇന്റെന്റ് തുടങ്ങിയവയും സിരിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
ചാറ്റ്ജിപിറ്റി-കേന്ദ്രീകൃതമായ സിരി
![apple-chatgpt - 1 apple-chatgpt - 1](https://img-mm.manoramaonline.com/content/dam/mm/mo/technology/technology-news/images/2024/6/11/apple-chatgpt.jpg)
ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റായി സിരി അടുത്തിടെ ഒരു പരിഹാസ സംവിധാനമായിരുന്നു എന്നാല്‍, ഇനി ലോകത്തെ ഏറ്റവും മികവുറ്റ എഐ സേവനങ്ങളിലൊന്നായ ഓപ്പണ്‍എഐ പ്രവര്‍ത്തിപ്പിക്കുന്ന ചാറ്റ്ജിപിറ്റിയുമായി ബന്ധിപ്പിച്ചായിരിക്കും സിരി പ്രവര്‍ത്തിക്കുക.
ഓപ്പണ്‍എഐയുംആപ്പിളുമായി സഹകരിക്കാന്‍ തീരുമാനിച്ചതോടെ പല ലളിതമായ ടാക്സുകളും സിരി ഉപകരണത്തില്‍ തന്നെ പ്രൊസസിങ് നടത്തും. എന്നാല്‍ സങ്കീര്‍ണ്ണമായ ടാസ്‌കുകള്‍ ക്ലൗഡിലായിരിക്കും പ്രൊസസിങ് നടത്തുക എന്ന് കമ്പനി പറയുന്നു. ജിപിറ്റി-4 ആയിരിക്കും ആപ്പിള്‍ ഉപയോഗിക്കുക.
പുതിയ എം4 ഐമാക്ക്
ആപ്പിളിന്റെ പുതിയ പ്രൊസസറായ എം4 അധിഷ്ഠിതമായി നിര്‍മ്മിച്ച ഐമാക് പുറത്തിറക്കി. തുടക്ക വേരിയന്റിന് വില 134,900 രൂപ. ഇതില്‍ ആപ്പിള്‍ ഇന്റലിജന്‍സ് സുഗമമായി പ്രവര്‍ത്തിപ്പിക്കാം. ആപ്പിളിന്റെ ഓള്‍-ഇന്‍-വണ്‍ ഡെസ്‌ക്ടോപ് ആണ് ഐമാക് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതിനൊപ്പംപുതിയ മാജിക് മൗസ്, മാജിക് കീബോഡ്, മാജിക് ട്രാക് പാഡ് എന്നിവയും പുറത്തിറക്കി. ഇവയ്‌ക്കെല്ലാം യുഎസ്ബി-സി കണക്ടിവിറ്റിയുമുണ്ട്.