ടിം കുക്കിന്റെ ശമ്പളം 643 കോടി രൂപയായി ഉയർന്നെന്ന് റിപ്പോർട്ടുകൾ; പക്ഷേ യാഥാർഥ്യം ഇങ്ങനെ

Mail This Article
വർഷം 400 ബില്യണിനോടടുത്ത് യുഎസ് ഡോളറാണ് ആപ്പിളിന്റെ വരുമാനം, അപ്പോൾ അതിന്റെ സിഇഒ ടിം കുക്കിന്റെ ശമ്പളം എത്രയാണെന്ന് ആലോചിച്ചിട്ടുണ്ടോ?.2023ലെ 63.2 മില്യൺ ഡോളറിൽ നിന്ന് (544 കോടി രൂപ) ടിം കുക്കിന്റെ 2024ലെ ശമ്പളം ഏകദേശം 74.6 മില്യൺ ഡോളറായി (643 കോടി രൂപ) ഉയർന്നതായി ജനുവരി 10ന് നടത്തിയ വാർഷിക പ്രോക്‌സി ഫയലിങിൽ ആപ്പിൾ വെളിപ്പെടുത്തി.
അതേസമയം 2022ലെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ ടിംകുക്കിന്റെ ഈ വരുമാനം ഒന്നുമല്ലെന്നത് ഓര്‍ക്കുക. അദ്ദേഹത്തിന്റെ 2022-ലെ വാർഷികവരുമാനം ഏകദേശം 823.91 കോടി രൂപയായിരുന്നു. 2024ലെ ശമ്പളത്തില്‍നിന്നും 18 ശതമാനം വർദ്ധനവുണ്ടായെങ്കിലും 2022ലെ വാർഷിക ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ് ഉണ്ടായിരിക്കുന്നത്.
58 ദശലക്ഷം ഡോളര്‍ സ്റ്റോക് അവാര്‍ഡും, 12 ദശലക്ഷം ഡോളര്‍ പെര്‍ഫോമന്‍സ് അടിസ്ഥാനത്തിലുള്ള ബോണസും, 1.5 ദശലക്ഷം ഡോളര്‍ മറ്റ് ആനുകൂല്യങ്ങളുമാണ്. സ്വകാര്യ വിമാന യാത്ര, ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയം, വെക്കേഷന്‍ കാഷ്-ഔട്ട്, സുരക്ഷ എന്നിങ്ങനെ മറ്റ് ചിലവുകളുമുണ്ട്.
സ്റ്റീവ് ജോബ്‌സിന്റെ സാരഥ്യത്തിലേതുപോലെ എല്ലായ്‌പ്പോഴും വിപ്ലവകരമല്ലെങ്കിലും, ആപ്പിൾ വാച്ച്, എയർപോഡുകൾ, ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി പ്ലസി, ഐഫോണുകൾ പോലുള്ള വിജയകരമായ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ആപ്പിൾ നവീകരണം തുടരുകയാണ്. 2023ൽ ശമ്പളം വെട്ടിക്കുറച്ചിട്ടും, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന സിഇഒമാരിൽ ഒരാളായി കുക്ക് തുടരുന്നു.
സ്വകാര്യ വിമാനം ഉപയോഗിക്കണം
സിഇഒ എന്ന നിലയിൽ അസാധാരണമായ പ്രകടനത്തെക്കുറിച്ചും ഫയലിങിൽ പറയുന്നുണ്ട്. അതോടൊപ്പം സുരക്ഷയും കാര്യക്ഷമതയും കണക്കിലെടുത്ത് എല്ലാ ബിസിനസ്,വ്യക്തിഗത യാത്രയ്ക്ക് സ്വകാര്യ വിമാനം ഉപയോഗിക്കണമെന്ന് കമ്പനി ആവശ്യപ്പെടുന്നു.
കുക്കിനെ കൂടാതെ, മറ്റ് ആപ്പിൾ എക്സിക്യൂട്ടീവുകൾ, റീട്ടെയിൽ മേധാവി, മുൻ സിഎഫ്ഒ, സിഒഒ, ജനറൽ കൗൺസൽ എന്നിവർക്കെല്ലാം 2024-ൽ 27 മില്യൺ ഡോളറിലധികം ശമ്പളം ലഭിച്ചു.