കപ്പൽ
Ship

ചരക്കുകളോ യാത്രക്കാരെയോ വഹിച്ചുകൊണ്ട്, അല്ലെങ്കിൽ പ്രതിരോധം, ഗവേഷണം, മീൻപിടുത്തം തുടങ്ങിയ പ്രത്യേക ദൗത്യങ്ങളുമായി ലോകത്തിലെ സമുദ്രങ്ങളിലൂടെയും ആഴത്തിലുള്ള ജലപാതകളിലൂടെയും സഞ്ചരിക്കുന്ന ഒരു വലിയ ജലവാഹനമാണ് കപ്പൽ. വലിപ്പം, ആകൃതി, ലോഡ് കപ്പാസിറ്റി, ഉദ്ദേശ്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് കപ്പലുകളെ സാധാരണയായി ബോട്ടുകളിൽ നിന്ന് വേർതിരിക്കുന്നത്. പര്യവേക്ഷണം, വ്യാപാരം, യുദ്ധം, കുടിയേറ്റം, കോളനിവൽക്കരണം, ശാസ്ത്രം എന്നിവയെ കപ്പലുകൾ പിന്തുണച്ചിട്ടുണ്ട്. ലോക വാണിജ്യത്തിന്റെ ഏറ്റവും വലിയ ഭാഗത്തിന് കപ്പൽ ഗതാഗതത്തെയാണ് ആശ്രയിക്കുന്നത്.