Activate your premium subscription today
Tuesday, Apr 8, 2025
കുവൈത്ത് സിറ്റി∙ ഇക്കുറി പത്മശ്രീ പുരസ്കാര തിളക്കം കുവൈത്തിലും. കുവൈത്തിൽ വസിക്കുന്ന പത്ത് ലക്ഷത്തിലധികം ഇന്ത്യക്കാരിൽ ഒരാൾക്കല്ല, മറിച്ച് ആദ്യമായി ഒരു കുവൈത്ത് വനിതയ്ക്കാണ് പുരസ്കാരം ലഭിച്ചത്. കുവൈത്തിലും സമീപ മേഖലയിലും യോഗ പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഷെയ്ഖ അലി അൽ ജാബർ അൽ
ചെങ്ങന്നൂർ ∙ ചെങ്ങന്നൂരുകാർ എന്നും അഭിമാനത്തോടെ ഓർക്കുന്ന പേരാണു ഡോ.കെ.എം.ചെറിയാൻ. കോട്ടൂരേത്ത് മാമ്മൻ ചെറിയാന്റെയും മറിയാമ്മ മാമ്മന്റെയും മകനായി ജനിച്ച കെ.എം. ചെറിയാൻ ലോകപ്രശസ്തനായപ്പോഴും നാടുമായുള്ള ബന്ധം മറന്നില്ല.
ബെംഗളൂരു ∙ പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ.കെ.എം.ചെറിയാൻ (82) അന്തരിച്ചു. ഇന്നലെ രാത്രി 11.50ന് ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. ബെംഗളൂരുവിൽ സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കോട്ടയം ∙ അപൂർവ നേട്ടങ്ങളുടെ ഉടമയായ ഡോ.മേരി പുന്നൻ ലൂക്കോസിന് പത്മശ്രീ ലഭിച്ചിട്ട് ഇന്ന് അരനൂറ്റാണ്ട്. തിരുവിതാംകൂറിലെ ആദ്യ ബിരുദധാരിണിയായ അവർ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യ ഇന്ത്യൻ വനിതയുമാണ്. ലണ്ടനിൽ നിന്ന് സംഗീതവും അഭ്യസിച്ചു. അയ്മനം സ്വദേശിയായ മേരി പുന്നൻ 1976 ഒക്ടോബർ രണ്ടിന് തൊണ്ണൂറാം വയസ്സിലാണ് അന്തരിച്ചത്.
ന്യൂഡൽഹി∙ വിഖ്യാത സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ. മുൻ ഹോക്കി താരം പി.ആർ.ശ്രീജേഷ്, ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ.ജോസ് ചാക്കോ പെരിയപ്പുറം, നടി ശോഭന തുടങ്ങിയവർക്ക് പത്മഭൂഷണ്‍ ലഭിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള ചലച്ചിത്ര താരമെന്ന നിലയിലാണ് ശോഭനയ്ക്ക് പത്മഭൂഷൺ. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം.വിജയൻ, സംഗീതജ്ഞ കെ.ഓമനക്കുട്ടിയമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു.
ഇന്ത്യയിലെ നിയമനിർമാണസഭയിൽ ആദ്യമായി ഒരു വനിത അംഗമായിട്ട് നാളെ 100 വർഷം തികയുന്നു. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗായി ഡോ. മേരി പുന്നൻ ലൂക്കോസ് 1924 സെപ്റ്റംബർ 23നാണ് സത്യപ്രതിജ്ഞ ചെയ്തത്. ദർബാർ ഫിസിഷ്യൻ എന്ന നിലയിലാണ് കൗൺസിലിലേക്കു ഡോ. മേരിയെ നാമനിർദേശം ചെയ്തത്. ഡോ. പീറ്റർ എൻ.ലക്ഷ്മണൻ വിരമിച്ച ഒഴിവിലായിരുന്നു ഇത്.
പത്താം വയസിൽ സ്കൂളിൽ പോകാനാകാതെ വഴിമുട്ടിനിന്ന ഒരു കുടുംബത്തിലെ പെൺകുട്ടിയ്ക്ക് മാതാപിതാക്കൾ തെളിച്ചുകൊടുത്തത് കൃഷിയിലേയ്ക്കുള്ള വഴിയായിരുന്നു. അന്ന് പാടത്തെ ചെളിയിലേക്കു പൂണ്ടുപോയ തന്റെ കാലുകളെ അവൾ പിന്നീട് ഒരിക്കലും അതിൽ നിന്നും വലിച്ചൂരിയെടുക്കാൻ ശ്രമിച്ചില്ല. അത്രത്തോളം മണ്ണും കൃഷിയും അവളിൽ
പരസഹായമില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവാത്ത അവസ്ഥയിൽ എത്തിയിട്ടും നിശ്ചയദാർഢ്യംകൊണ്ട് എല്ലാ പരിമിതികളെയും തോൽപിച്ച് സമാനദുഃഖങ്ങൾ അനുഭവിക്കുന്നവർക്ക് ആശ്വാസ തണലാവുക. അസാമാന്യ മനഃശക്തിയുള്ളവർക്ക് മാത്രമേ ഒരുപക്ഷേ ഇങ്ങനെയൊരു കാര്യം സാധ്യമാകൂ. നിസാര പ്രശ്നങ്ങൾ മുന്നിൽ വന്നാൽ പോലും അവ
കണ്ണൂർ∙ മുച്ചിലോട്ടമ്മയുടെ തിരുമുടി അണിഞ്ഞപ്പോൾ പത്മശ്രീ തിളക്കത്തിൽ നിന്ന് ദേവിയുടെ അനുഗ്രഹഭാവത്തിന്റെ സമ്പൂർണതയിലെത്തി ഇ.പി.നാരായണൻ പെരുവണ്ണാൻ (68).വളപട്ടണം മുച്ചിലോട്ട് ഭഗവതി കളിയാട്ട ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ച മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം തുടങ്ങാൻ ഒരുങ്ങുമ്പോഴാണു ഇ.പി.നാരായണൻ
തിരുവനന്തപുരം∙ പത്മശ്രീ ജേതാവ് അശ്വതി തിരുനാള്‍ പാര്‍വതി ബായിയെ നേരിട്ടെത്തി അഭിനന്ദിച്ച് ശശി തരൂര്‍ എംപി. ഇന്ത്യന്‍ സംസ്കാരത്തിന് അശ്വതി തിരുനാള്‍ നല്കിയ സംഭാവനയ്ക്ക് അര്‍ഹിച്ച അംഗീകാരമാണ് ലഭിച്ചിരിക്കുന്നതെന്ന് ശശി തരൂര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. അശ്വതി തിരുനാളിനൊപ്പമുള്ള ചിത്രങ്ങള്‍ ശശി തരൂര്‍ പങ്കുവച്ചു.
Results 1-10 of 27
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.