Activate your premium subscription today
Monday, Apr 21, 2025
തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ എട്ടാം ക്ലാസിൽ നടപ്പാക്കിയ മിനിമം മാർക്ക് സമ്പ്രദായം പുതിയ അധ്യയനവർഷം 5,6 ക്ലാസുകളിലും അടുത്തവർഷം ഏഴാം ക്ലാസിലും കൂടി നടപ്പാക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പുതിയ അധ്യയനവർഷം ഒൻപതാം ക്ലാസിലും അടുത്തവർഷം പത്താം ക്ലാസിലും ഈ രീതി നടപ്പാക്കുമെന്നു നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത് അപ്പർ പ്രൈമറി തലത്തിലേക്കുകൂടി വ്യാപിപ്പിക്കാനാണ് പുതിയ തീരുമാനം. ഇതോടെ 2026–27 അധ്യയനവർഷം മുതൽ യുപി, ഹൈസ്കൂൾ ക്ലാസുകളിലെല്ലാം മിനിമം മാർക്ക് വ്യവസ്ഥ നിലവിൽ വരും. വാർഷിക എഴുത്തുപരീക്ഷയിൽ 30% മാർക്ക് നേടാനാകാത്തവർക്കു പുനഃപരീക്ഷ നടത്തും.
ന്യൂഡൽഹി ∙ ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെഇഇ) മെയിന്‍ 2025 സെഷന് 2 ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റില്‍ അപേക്ഷാ നമ്പറും പാസ്വേര്ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സ്കോര്‍കാര്‍ഡുകള്‍ പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. jeemain.nta.nic.in എന്ന വെബ്സൈറ്റില്‍ ഫലമറിയാം
കേരളത്തിൽ എൻജിനീയറിങ് എൻട്രൻസ് പരീക്ഷയ്ക്ക് ഇനി 5 നാൾ. പരീക്ഷാരീതികളുമായി പരിചയപ്പെടാൻ സഹായിക്കുന്ന പ്രാക്ടിസ് ടെസ്റ്റ്, കാൻഡിഡേറ്റ് പോർട്ടലിലുണ്ട്. അപേക്ഷാനമ്പറും പാസ്വേഡും നൽകി പോർട്ടലിൽ പ്രവേശിച്ച് ‘പ്രാക്ടിസ് ടെസ്റ്റ്’ എന്ന മെനു ക്ലിക് ചെയ്യുക. ഫിസിക്സ് (1–6 വരെ), കെമിസ്ട്രി (7–9),
തിരുവനന്തപുരം ∙ 4 വർഷ ബിരുദ കോഴ്സിന്റെ പരീക്ഷാ ഫീസുകൾ കുറയ്ക്കുമെന്ന പ്രഖ്യാപനം പാഴ്വാക്കായി. രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കു വിദ്യാർഥികൾ ഉയർന്ന ഫീസാണ് അടയ്ക്കുന്നത്. സർവകലാശാലകൾ ആഭ്യന്തര വിഭവ സമാഹരണത്തിലൂടെ അധിക ഫണ്ട് കണ്ടെത്തണമെന്ന സർക്കാർ നിർദേശത്തെ തുടർന്നാണു ഫീസുകൾ സിൻഡിക്കറ്റ് ഇരട്ടിയായി
കാസർകോട് ∙ സർക്കാർ ജോലി മധുരിക്കുമെന്നു കരുതിയാകാം അശ്വതിയുടെ പ്രമോഷൻ മോഹം റാഞ്ചിയെടുത്ത് പരുന്ത് പറന്നത്. ഒടുവിൽ, കൊക്കിലൊതുങ്ങാത്ത പ്രമോഷൻ തനിക്കെന്തിനെന്നു പരുന്തും കരുതിയിട്ടുണ്ടാകാം; പരീക്ഷയ്ക്കു തൊട്ടുമുൻപ് പരുന്തിൻ കൊക്കിൽനിന്ന് മോചനം കിട്ടിയ ഹാൾടിക്കറ്റ് അശ്വതിക്കു മുൻപിലേക്കു പറന്നുവീണു.
കാസർകോട് ∙ സർക്കാർ ജോലി മധുരിക്കുമെന്നു കരുതിയാകാം അശ്വതിയുടെ പ്രമോഷൻ മോഹം റാഞ്ചിയെടുത്ത് പരുന്ത് പറന്നത്. ഒടുവിൽ, കൊക്കിലൊതുങ്ങാത്ത പ്രമോഷൻ തനിക്കെന്തിനെന്നു പരുന്തും കരുതിയിട്ടുണ്ടാകാം; പരീക്ഷയ്ക്കു തൊട്ടുമുൻപ് പരുന്തിൻ കൊക്കിൽനിന്ന് മോചനം കിട്ടിയ ഹാൾടിക്കറ്റ് അശ്വതിക്കു മുൻപിലേക്കു പറന്നുവീണു. റവന്യു വകുപ്പിൽ ജോലിചെയ്യുന്ന, നീലേശ്വരം തൈക്കടപ്പുറം സ്വദേശിനി അശ്വതിയുടെ പ്രമോഷൻ ഏറെനേരം ആകാശത്ത് പരുന്തിന്റെ കൊക്കിലങ്ങനെ തൂങ്ങിയാടി.
തിരുവനന്തപുരം ∙ ഈ വർഷം മുതൽ മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കുന്ന 8–ാം ക്ലാസിൽ ഏതെങ്കിലും വിഷയത്തിൽ എഴുത്തുപരീക്ഷയിൽ 30% മാർക്ക് നേടാതെ പുനഃപരീക്ഷ എഴുതേണ്ടത് 86,309 കുട്ടികൾ. എട്ടാം ക്ലാസിൽ ആകെ പരീക്ഷ എഴുതിയ 3,98,181 കുട്ടികളുടെ 21.67% ആണിത്. 5516 കുട്ടികൾക്ക് (1.38%) ഒരു വിഷയത്തിനും 30% മാർക്ക്
തിരുവനന്തപുരം∙ മിനിമം മാർക്ക് അടിസ്ഥാനത്തിലുള്ള എട്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മിനിമം മാർക്ക് ഏർപ്പെടുത്തിയതിനു ശേഷമുള്ള ആദ്യ ഫല പ്രഖ്യാപനമാണിത്. ഓരോ വിഷയത്തിലും 30 ശതമാനമാണ് മിനിമം മാർക്ക്. പൂർണ രൂപത്തിലുള്ള ഫലപ്രഖ്യാനം നാളെ ഉണ്ടാകും. എഴുത്തു പരീക്ഷയിൽ യോഗ്യത മാർക്ക് നേടാത്ത വിദ്യാർഥികളുടെ വിവരങ്ങൾ രക്ഷകർത്താക്കളെ അറിയിക്കാനും പ്രസ്തുത വിദ്യാർഥികൾക്ക് ഏപ്രിൽ 8 മുതൽ 24 വരെ പ്രത്യേക ക്ലാസുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ ദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷയിൽ ലഭിക്കുന്ന ഗ്രേസ് മാർക്ക് ഉയർത്തി. സംസ്ഥാന സ്കൂൾ കായികമേളയിൽ 8–ാം സ്ഥാനം വരെ നേടുന്നവർക്കും ഇനി ഗ്രേസ് മാർക്ക് ലഭിക്കും. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിനും ഗ്രേസ് മാർക്ക്
തിരുവനന്തപുരം ∙ ഒൻപതാം ക്ലാസിലും കുറഞ്ഞ മാർക്ക് നേടിയവർക്കു സേ പരീക്ഷ നടത്തണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിൽ ആശയക്കുഴപ്പം. എട്ടാം ക്ലാസിൽ മാത്രമാണ് ഇത്തവണ ‘കുറഞ്ഞ മാർക്ക്’ സമ്പ്രദായവും സേ പരീക്ഷയും നടത്തുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒൻപതാം ക്ലാസിൽ അടുത്ത വർഷം
Results 1-10 of 1244
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.