Activate your premium subscription today
കോഴിക്കോട്∙ അന്തരിച്ച നടൻ മാമുക്കോയയുടെ വീട്ടിൽ ആശ്വാസവാക്കുമായി മുഖ്യമന്ത്രിയെത്തി. രാവിലെ ബേപ്പൂർ അരക്കിണറിലുള്ള വീട്ടിലെത്തിയ മുഖ്യമന്ത്രി മാമുക്കോയയുടെ ഭാര്യ സുഹറ, മക്കളായ മുഹമ്മദ് നിസാർ, അബ്ദുൽ റഷീദ് എന്നിവരെ കണ്ട് അനുശോചനം അറിയിച്ചു. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ
കോഴിക്കോട്∙ അന്തരിച്ച നടൻ മാമുക്കോയയുടെ കുടുംബത്തെ സന്ദർശിച്ച് നടൻ സുരേഷ് ഗോപി. ഞായറാഴ്ച രാവിലെ ആയിരുന്നു സുരേഷ് ഗോപി മാമുക്കോയയുടെ വീട് സന്ദർശിച്ചത്. സുരേഷ് ഗോപിക്കൊപ്പം നടൻ ജോയ് മാത്യു, ബിജെപി നേതാവ് എം.ടി.രമേശ് എന്നിവരും ഉണ്ടായിരുന്നു. കുടുംബാംഗങ്ങളുമായി കുറച്ചുനേരം സമയം ചെലവഴിച്ചാണ് സുരേഷ് ഗോപി മടങ്ങിയത്.
കോഴിക്കോട്∙ അന്തരിച്ച നടന് മാമുക്കോയയുടെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയന് സന്ദർശനം നടത്തി. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ മുഹമ്മദ് റിയാസും എ.കെ. ശശീന്ദ്രനുമുണ്ടായിരുന്നു.
കോഴിക്കോട്∙ മാമുക്കോയയുടെ സംസ്കാര ചടങ്ങുകളിൽ മുൻനിര ചലച്ചിത്ര താരങ്ങൾ പങ്കെടുക്കാത്തതിൽ പരാതി ഇല്ലെന്നും വിവാദങ്ങളിലേക്കില്ലെന്നും കുടുംബം. വിവിധ ഇടങ്ങളിൽ നിന്ന് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് കുടുംബത്തിന്റെ പ്രതികരണം. വിദേശത്തുള്ള മമ്മൂട്ടിയും മോഹൻലാലും വിളിച്ച് എത്തിച്ചേരാൻ കഴിയാത്തതിലെ ദുഃഖം അറിയിച്ചിരുന്നുവെന്ന് മാമുക്കോയയുടെ മകൻ മുഹമ്മദ് നിസാർ പറഞ്ഞു.
കോഴിക്കോട്∙ അന്തരിച്ച നടൻ മാമുക്കോയയ്ക്ക് സിനിമാ ലോകം അർഹിച്ച ആദരവ് നൽകിയില്ലെന്ന വിമർശനവുമായി കഥാകൃത്ത് ടി.പത്മനാഭൻ രംഗത്ത്. മാമുക്കോയയെ വേണ്ടവിധം ആദരിക്കാൻ ഒരു സിനിമാക്കാരനും വന്നില്ലെന്ന സംവിധായകൻ വി.എം.വിനുവിന്റെയും ആര്യാടൻ ഷൗക്കത്തിന്റെയും നിലപാട് ശരിയാണെന്ന് പത്മനാഭൻ അഭിപ്രായപ്പെട്ടു.
കോഴിക്കോട് ∙ പൊട്ടിച്ചിരിപ്പിച്ച അനേകം കഥാപാത്രങ്ങളെ ആസ്വാദകഹൃദയങ്ങളിൽ ബാക്കിവച്ചു മലയാളത്തിന്റെ പ്രിയതാരം മാമുക്കോയ (76) ഓർമയായി. കല്ലായിപ്പുഴയിൽനിന്നു വിളിപ്പാടകലെ, ജനിച്ചു വളർന്ന പള്ളിക്കണ്ടിക്കു സമീപം കണ്ണംപറമ്പ് ഖബർസ്ഥാനിൽ ഇന്നലെ രാവിലെ 11 മണിയോടെയാണു മാമുക്കോയയുടെ അന്ത്യകർമങ്ങൾ പൂർത്തിയായത്.
മാമുക്കോയയ്ക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന് സംവിധായകൻ വി.എം. വിനു. പലരും വരുമെന്ന് കരുതിയെന്നും പക്ഷേ വന്നില്ല, എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നുവെന്ന് അനുസ്മരണ സമ്മേളനത്തിൽ സംവിധായകൻ പറഞ്ഞു. ‘‘അദ്ദേഹത്തിന് അര്ഹിക്കുന്ന ആദരവ് മലയാള സിനിമ നല്കിയില്ല.
വണ്ടി ഇടിക്കുമ്പോൾ 'എന്റെ മുടിപ്പുര അമ്മച്ചിയേ...' എന്നാണ് ജഗതി നിലവിളിക്കുന്നത്. മുടിപ്പുര അമ്മച്ചി തെക്കൻ തിരുവിതാംകൂറിലാണ്. കൊയ്ത്തു കഴിഞ്ഞ വയലിൽ ഓല കൊണ്ടുള്ള മുടിപ്പുര കെട്ടി ഭഗവതിയെ കുടിയിരുത്തി ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം നടക്കാറുണ്ട്. മുടിപ്പുര അമ്മച്ചിയേ... എന്ന് നാട്ടുകാർ ഭക്തിയോടെ വിളിക്കും. എന്തെങ്കിലും ഏനക്കേടുണ്ടാകുമ്പോൾ എന്റെ മുടിപ്പുര അമ്മച്ചിയേ... എന്നു സങ്കടത്തോടെ വിളിക്കും. (എന്റെ ഗുരുവായൂരപ്പാ എന്നത് സിനിമയിലാണ് കണ്ടുവന്നത്). ജഗതിയിലും ഉണ്ട് മുടിപ്പുര. തെക്കൻ തിരുവിതാംകൂർ ഭാഷയുടെ ഒരു വിജ്ഞാന നിഘണ്ടു ആയി തുടരുന്ന കാലത്താണ് വാഹനാപകടത്തിൽ അദ്ദേഹത്തിന് ശബ്ദം നഷ്ടമായത്. നഷ്ടം ഭാഷയ്ക്കായായിരുന്നു.
ഹാസ്യവേഷങ്ങളിൽ തിളങ്ങുന്ന അഭിനേതാക്കൾ മലയാളികൾക്ക് എപ്പോഴും പ്രിയപ്പെട്ടവരാണ്. ന്യൂജൻ കാലത്ത് അവരുടെ പല പ്രശസ്തമായ സിനിമ ഡയലോഗുകളും സീനുകളുമൊക്കെ മീമുകളായും ട്രോളുകളായും പുനഃരവതരിക്കാറുമുണ്ട്. പക്ഷേ എല്ലാ കാലത്തും മലയാളത്തിലെ ഹാസ്യതാരങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നം അവർ അത്തരം വേഷങ്ങളിലേക്ക് മാത്രം
അന്തരിച്ച മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് മാമുക്കോയയെ അവസാനമായി ഒരുനോക്കു കാണാൻ കോഴിക്കോട്ടെ ടൗൺഹാളിലേക്കെത്തിയത് ആയിരങ്ങളാണ്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ ആരംഭിച്ച പൊതുദർശനം രാത്രി പത്ത് മണിവരെ നീണ്ടു. ശേഷം മൃതദേഹം വീട്ടിലേക്ക് എത്തിച്ചു. വീട്ടിലേക്കും രാത്രി വൈകിയും ജനങ്ങൾ എത്തി. സിനിമ നാടക
Results 1-10 of 41