Activate your premium subscription today
Thursday, Feb 13, 2025
Feb 4, 2025
തേക്കിൻകാട് മൈതാനത്തിലെ കൂറ്റൻ ഓലപ്പുര ഷെഡ് ദൂരെക്കാണാം. ആലിനെ വട്ടം ചുറ്റി ഞാനൊന്നു ബ്രേക്കിട്ടു. കയ്യിലെ നോട്ട്ബുക്ക് ആണ് സ്റ്റിയറിങ് വീൽ ട്ടോ! ഷെഡ്ഡിന്റെ മുന്നിൽ ‘ത്യാഗരാജോത്സവം’ എന്ന് എഴുതിയ ബാനർ കാറ്റത്ത് ഗോഷ്ടി കാണിച്ച് എന്നെ ക്ഷണിച്ചു. തൃശൂർ പൂരം പൊടിപൊടിച്ചതിന്റെ ബാക്കി, മൈതാനത്തു കുഴികളായി മാറിയതു കാണാം. കുഴികളുടെ ഇടയിലൂെട സൂക്ഷിച്ച് സ്ലോ സ്പീഡിൽ ഞാൻ നോട്ട്ബുക്ക് കറക്കി. ഷെഡ്ഡിന്റെ നേർക്ക് നടവണ്ടി വിട്ടു. സ്പീക്കറിൽ നാദസ്വരം കേട്ടു. ഔ! ഇത്തിരി വൈകി. അങ്ങനെ പഞ്ചപാവമായി നടവണ്ടി ഓടിക്കുമ്പോഴാണ് പിന്നിൽ ‘ചിലും ചിലും’. അതന്നേന്ന്, പാദസരം! തിരിഞ്ഞു നോക്കണോല്ലോ. അതുകൊണ്ട് തിരിഞ്ഞു. പിങ്ക് പട്ടുപാവാട ലേശം പൊക്കിപ്പിടിച്ച് അതിസാഹസികമായി കുഴികളെ അതിവേഗം മറികടന്ന് ഒഴുകിപ്പോകുന്നു ഒരു പെൺകുട്ടി. കൂടെ പിന്നിലായിട്ട് ഒരു മുത്തശ്ശനുമുണ്ട്. പട്ടുകുട്ടിയുടെ മേൽക്കാല നടത്തം എന്നെ ഒന്ന് അയ്യടാന്നാക്കി. വിട്ടില്ല ഞാൻ. വളയം ഉപേക്ഷിച്ച് പറക്കാൻതന്നെ തീരുമാനിച്ചു. ഷെഡ് എത്തണേന് ഇത്തിരി മുൻപ് പാദസരത്തിനെ വെട്ടിച്ചൂട്ടാ! സ്റ്റേജിന്റെയും മുൻനിര കസേരകളുടെയും ഇടയിലുള്ള, ജമുക്കാളമിട്ടിട്ടുള്ള ലാൻഡിങ് സ്ട്രിപ്പിലാണ് ഞങ്ങൾക്ക് അലോട്ട് ചെയ്തിട്ടുള്ളത്. അവടിരിന്നാമതീന്ന്! ഞാൻ സേഫ് ആയി പറന്നിറങ്ങി. ചമ്രം പടഞ്ഞിരുന്നു. വളയം വീണ്ടും പുസ്തകമായി പരിണമിച്ചു.
Jan 27, 2025
നവിമുംബൈ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന കോൾഡ്പ്ലേ സംഗീത പരിപാടിയുടെ 2.5 ലക്ഷത്തോളം ടിക്കറ്റിനായി വെർച്വൽ ക്യൂവിലുണ്ടായിരുന്നത് 2 കോടിയോളം പേർ. രണ്ടു ഘട്ടമായി നടത്തിയ ടിക്കറ്റ് വിൽപനയിൽ പത്തു മിനിറ്റിനുള്ളിലാണ് ടിക്കറ്റുകൾ മുഴുവനും വിറ്റുതീർന്നത്. 3500 മുതൽ 12500 വരെ രൂപ നിരക്കുള്ള ടിക്കറ്റുകൾ
Jan 26, 2025
ജോഫിൻ ടി.ചാക്കോ സംവിധാനം ചെയ്ത ‘രേഖാചിത്രം’ കണ്ടു കഴിയുമ്പോൾ 40 വർഷം മുൻപിറങ്ങിയ ഭരതൻ ചിത്രം ‘കാതോടു കാതോരം’ ഒന്നൂടെ കാണാൻ തോന്നിയാൽ തികച്ചും സ്വാഭാവികം എന്നേ പറയാൻ കഴിയൂ. കാരണം, ഒരു ട്രഷർ ഹണ്ട് നടത്തുന്ന ആവേശത്തോടെ, കൺമുൻപിൽ കണ്ട കഥയുടെ പിന്നാമ്പുറങ്ങളിലേക്കു കടന്നു ചെല്ലാൻ ഏതു സിനിമാപ്രേമിക്കും തോന്നിപ്പോകും. ‘രേഖാചിത്രം’ തുന്നിയെടുത്ത പുതിയ കഥാമിനാരത്തിന്റെ ബ്രില്യൻസാണ് അതിനു കാരണം. ശക്തമായ തിരക്കഥയ്ക്കും അതിനെ മികവോടെ തിരശ്ശീലയിലെത്തിച്ച മേക്കിങ്ങിനും ഒപ്പം കയ്യടി നേടുന്നതാണ് രേഖാചിത്രത്തിന്റെ സംഗീതം. കാതോടു കാതോരം എന്ന സിനിമയെ പശ്ചാത്തലമാക്കുമ്പോൾ, അതിലെ പാട്ടുകൾ വീണ്ടും അവതരിപ്പിച്ചല്ല, ആ സിനിമയുടെ ചിത്രീകരണപരിസരങ്ങളിലൂടെ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോയാണ് അതുമായുള്ള ആത്മബന്ധം രേഖാചിത്രം ഊട്ടിയുറപ്പിക്കുന്നത്. അലോഹിസ്റ്ററി എന്ന ഴോണറിൽ പുറത്തിറങ്ങിയ രേഖാചിത്രത്തിന്റെ സംഗീതവിശേഷങ്ങൾ പങ്കുവയ്ക്കുന്നു സംഗീതസംവിധായകൻ മുജീബ് മജീദ്.
Jan 23, 2025
നവനീത് ഉണ്ണികൃഷ്ണനെ വെറും സംഗീതകാരനായി മാത്രം വിശേഷിപ്പിക്കാനാവില്ല. സംഗീതനിരൂപകനും സംഗീത അവതാരകനും സംഗീതഗവേഷകനുമൊക്കെയാണ് ഈ ചെറുപ്പക്കാരൻ.. വെറുതെ പാട്ടുകൾ പാടിപ്പോവുകയല്ല, അതിന്റെ രാഗം, സ്വരസ്ഥാനങ്ങൾ, ആലാപനസവിശേഷതകൾ, മറ്റു ഗാനങ്ങളുമായുള്ള ചേർച്ചയും വൈവിധ്യവും, എന്തിന് സംഗീതസംവിധാനത്തിലെ സൂക്ഷ്മാംശങ്ങൾവരെ പറഞ്ഞു പാടി വിശദീകരിച്ച് അവതരിപ്പിക്കുന്നതാണ് നവനീതിന്റെ ശൈലി. ഇരുത്തം വന്നൊരു സംഗീതജ്ഞാനിയെപ്പോലെ നവനീത് ഇതൊക്കെ ചെയ്യുന്നത് വെറും ഇരുപതു വയസ്സിലാണ്. അങ്ങ് അമേരിക്കയിൽ ജനിച്ച ഒരു കുട്ടി ഇത്രയേറെ ഉച്ചാരണമികവോടെ മലയാളം ഗാനങ്ങൾ ആലപിക്കുന്നു എന്നത് അതിലേറെ വിസ്മയം. സംസാരിക്കുമ്പോൾ തനി യുഎസ് ‘ആക്സന്റാണ്’. പക്ഷേ, പാടുമ്പോൾ നവനീത് തനിമലയാളിയാണ്. നവനീതിന്റെ സംഗീതവിസ്മയങ്ങൾ ഇതിലൊന്നും ഒതുങ്ങുന്നില്ല. നാട്ടിൽ ഒരുപാടു പരിപാടികളുടെ തിരക്കിലെത്തിയ നവനീത് മനോരമ ഓൺലൈൻ പ്രീമിയത്തോടു ദീർഘമായി സംസാരിച്ചു.
Jan 14, 2025
‘ശ്രീ കോവിൽ നട തുറന്നു, പൊന്നമ്പലത്തിൻ ശ്രീകോവിൽ നട തുറന്നു’ സ്വാമി അയ്യപ്പന്റെ അച്ഛന്റെ മണ്ണിൽ മനോജും മഞ്ജുനാഥും എല്ലാം മറന്നു പാടുന്നു. ചുറ്റും ശരണം വിളികൾ ഉയരുമ്പോൾ ഭക്തിലഹരിയിൽ എല്ലാം മറന്ന് കേട്ടു നിന്ന ഭക്തസഹസ്രങ്ങളുടെ അകക്കണ്ണിലേക്ക് ജയവിജയന്മാരുടെ ഓർമകൾ ഓടിയെത്തി. ആ രംഗത്തിനു സാക്ഷിയാകാൻ വയലാറിന്റെ മകൻ ശരത് ചന്ദ്ര വർമ. മലയാളികള്‍ നെഞ്ചേറ്റിയ ശരണകീർത്തനം ആലപിക്കവേ മനോജും മഞ്ജുനാഥും പൊട്ടിപ്പൊട്ടിക്കരഞ്ഞു. പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രം ഓഡിറ്റോറിയത്തിലാണ് സംഗീതലോകത്തിന് അപൂർവമായ നിമിഷം പിറന്നത്. സംഗീതജ്ഞരായ ജയവിജയന്മാരിൽ ജയന്റെ മകനായ മനോജ് കെ. ജയനും വിജയന്റെ മകൻ മഞ്ജുനാഥ് വിജയ്യുമാണ് ഒരുമിച്ചു പാടിയത്. ഇരുവരും കേരളത്തിൽ ഒരു വേദിയിൽ ആദ്യമായി ഒരുമിച്ചു പാടുന്ന നിമിഷം. പാടിയതാകട്ടെ ജയവിജയന്മാർ പാടി കോടിപ്പുണ്യമാക്കി മാറ്റിയ, അവരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്തിഗാനങ്ങളിലൊന്നായ ‘ശ്രീകോവിൽ നട തുറന്നു’വും. പന്തളം ധർമശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന തത്വമസി അവാർഡ് സ്വീകരിക്കുന്നതിനിടയിലായിരുന്നു വികാര നിർഭര രംഗങ്ങൾ.
Jan 11, 2025
മദ്രാസിൽ ജോലി കിട്ടിയപ്പോൾ താമസിച്ച ലോഡ്ജിൽ നിന്നായിരുന്നു പി. ജയചന്ദ്രന്റെ പാട്ടിന്റെ കൂട്ടുകെട്ടുകൾ രൂപപ്പെടുന്നത്. പിൽക്കാലത്ത് സംഗീതസംവിധായകൻ രവീന്ദ്രൻ എന്നു പേരെടുത്ത കുളത്തൂപ്പുഴ രവി ആയിരുന്നു അവരിൽ ഒരാൾ. മറ്റൊരാൾ തൃശൂർ സ്വദേശിയായ പി.കെ. കേശവൻ നമ്പൂതിരി. മദ്രാസിൽ ബാലമുരളീകൃഷ്ണയുടെ ശിഷ്യനായി കർണാടകസംഗീതം പഠിക്കാനെത്തിയതായിരുന്നു നമ്പൂതിരി. പിൽക്കാലത്ത് ജയചന്ദ്രൻ പാടിയ ‘പുഷ്പാഞ്ജലി’ പോലെയുള്ള പ്രസിദ്ധ ഭക്തിഗാനങ്ങൾക്ക് ഈണമിട്ടത് അദ്ദേഹമായിരുന്നു. ലോഡ്ജിൽനിന്നു രൂപപ്പെട്ട മറ്റൊരു ചങ്ങാത്തം ചന്ദ്രമോഹനായിരുന്നു. പ്രസിദ്ധ പിന്നണി ഗായകൻ ഉദയഭാനുവിന്റെ സഹോദരൻ.. എല്ലാവരും ചേർന്ന് പാട്ടുകളെപ്പറ്റി ചർച്ചചെയ്തും പാടിയും ആഘോഷിച്ച രാവുകളായിരുന്നു അത്. നിർബന്ധമാണെങ്കിൽ നിങ്ങൾ നായകനെ മാറ്റിക്കോളൂ പാട്ടു ഞാൻ മാറ്റില്ല എന്ന് ജയചന്ദ്രനു വേണ്ടി വാദിച്ചിട്ടുണ്ട് ദേവരാജൻ മാസ്റ്റർ. ‘എന്നാൽ പൊയ്ക്കൊള്ളൂ’ എന്ന് കനത്ത സ്വരത്തിൽ ജയചന്ദ്രനോട് പറഞ്ഞ ദക്ഷിണാമൂർത്തി പിന്നീട് അദ്ദേഹത്തെക്കൊണ്ട് അദ്ഭുതഗാനങ്ങള് സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരത്തിൽ ദേവരാജൻ, ദക്ഷിണാമൂർത്തി, ബാബുരാജ്,
Jan 10, 2025
നാലു വർഷം മുൻപൊരു സന്ധ്യ. കൊച്ചിയിലെ ഭാസ്കരീയം ഹാളിൽ കേരളപ്പിറവിയോടനുബന്ധിച്ച് മലയാളമനോരമയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പി.ജയചന്ദ്രന്റെ സംഗീതപരിപാടി. സമയമടുത്തിട്ടും ഗായകനെത്തിയില്ല. ബ്ലോക്കിൽ കുടുങ്ങിയിരിക്കുന്നു. എല്ലാവരും അങ്കലാപ്പിലായി. കാത്തിരിപ്പ് ഒന്നരമണിക്കൂർ നീണ്ടു. ഒടുവിൽ ആളെത്തി. പരിപാടി തുടങ്ങാൻ വേദിയിൽ കയറുന്നതിനുതൊട്ടുമുൻപാണ് ആരോ ചോദിച്ചത്, ‘കേരളപ്പിറവിയുമായിട്ട് പാന്റ്സിട്ടാണോ ജയേട്ടാ പാടുന്നത്... മുണ്ടില്ലേ?’ എന്ന്.... ഗായകൻ ഒന്നു പകച്ചു. അടുത്തനിമിഷം, അവിടെയുണ്ടായിരുന്ന കാവിക്കൈലിയുടുത്ത ഒരു സുഹൃത്തിനെ അടുത്തുള്ള മുറിയിലേക്കു വലിച്ചുകൊണ്ടുപോയി. മടങ്ങിവരുമ്പോൾ അതാ ഗായകൻ മുണ്ടുടുത്ത് ഒരുങ്ങിയിരിക്കുന്നു... ഗാനമേള കഴിഞ്ഞ് ജയചന്ദ്രനെത്തുന്നതുവരെ സുഹൃത്തിന് പുറത്തിറങ്ങാനാവാതെ മുറിയിലിരിക്കേണ്ടിവന്നത് തമാശ. മറ്റൊരു പരിപാടിയിലും ജയചന്ദ്രന് ഇതുപോലെ വൈകിയെത്തേണ്ടിവന്നു. ടിവിയിൽ ലൈവുള്ളതാണ്. പക്ഷേ, ഗായകന്റെ വേഷം മുഷിഞ്ഞ കൈലിയും ടിഷർട്ടും.
മലയാളിയുടെ കിന്നരനാദമായിരുന്നു ജയചന്ദ്രന്. തലമുറകളിലേക്ക് പടര്‍ന്ന ശബ്ദം. പ്രണയവും വിരഹവും മലയാളി അറിഞ്ഞത് ജയചന്ദ്രന്റെ പാട്ടുകളിലൂടെ. ഭക്തിയും മുക്തിയും അനുഭവിച്ചതും ഈ നാദത്തിലൂടെ. ഇന്നലെകളിലേക്ക് സ്മൃതി തന് ചിറകിലേറി അവര്‍ സഞ്ചരിച്ചതും ജയചന്ദ്രന് എന്ന വെങ്കലശാരീരത്തിലൂടെയാണ്. സ്കൂള്‍-കോളജ് പഠനകാലത്തു തന്നെ കലയില്‍ സജീവമായിരുന്നു അദ്ദേഹം. മൃദംഗവാദനത്തിലും ലളിതഗാനാലാപനത്തിലും നിരവധി സമ്മാനങ്ങള്‍ നേടി. 1958ലെ സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ മൃദംഗത്തിന് ഒന്നാം സ്ഥാനം നേടിയ ജയചന്ദ്രനെ ഒരു അപൂര്‍വ സൗഹൃദം കാത്തിരുന്നു. ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാമതെത്തിയ യേശുദാസ് ആയിരുന്നു അത്. അന്ന് കണ്ട് പരിചയപ്പെട്ട് പിരിഞ്ഞു അവര്‍. ബിരുദപഠനത്തിനുശേഷം ജോലി തേടിയാണ് ജയചന്ദ്രന് മദ്രാസിലേക്ക് പോയത്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന് അവിടെയായിരുന്നു ജോലി. മെഡിക്കല്‍ റപ്രസന്റേറ്റിവ് ആയി ജോലി ലഭിച്ചെങ്കിലും ജയചന്ദ്രന് കലയുടെ വലയില്‍ വീണിരുന്നു. സ്കൂള്‍ കാലത്ത് പാട്ടുകാരനായി പരിചയപ്പെട്ട യേശുദാസ് പ്രശസ്ത ഗായകനായി ഈ സമയം മദ്രാസില്‍ ഉണ്ട്. മാത്രമല്ല ജ്യേഷ്ഠന്റെ അടുത്ത കൂട്ടുകാരനുമാണ്. വാടകമുറിയിലെ വൈകുന്നേരങ്ങളില്‍ യേശുദാസ് പാടുന്ന മുഹമ്മദ് റഫി ഗാനങ്ങളിലൂടെ അരങ്ങില്‍ ജയചന്ദ്രനും പാടിത്തുടങ്ങി. അന്നു തുടങ്ങിയ ആത്മസൗഹൃദമാണ് അവര്‍ തമ്മില്‍. തന്നെ പിന്നിലിരുത്തി സ്കൂട്ടറിൽ സിനിമയ്ക്ക് പോകുന്ന യേശുദാസിന്റെ ഓര്‍മകളൊക്കെ ജയചന്ദ്രന് പങ്കുവയ്ക്കുമായിരുന്നു. മദ്രാസിലെ ഗാനമേളകളില്‍ പാടിത്തുടങ്ങിയ ജയചന്ദ്രന് സിനിമാഗാനങ്ങളിലേക്ക് വഴിയൊരുക്കിയതും ഒരുവേള യേശുദാസ് തന്നെ. യേശുദാസ് ഉള്‍പ്പെടെ ഗായകര്‍ പങ്കെടുക്കുന്ന ഒരു ഗാനമേള മദ്രാസില്‍ സംഘടിപ്പിക്കുന്നു. പക്ഷേ, പരിപാടി ദിവസം യേശുദാസിന് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. 1964ല്‍ ഇറങ്ങിയ പഴശ്ശിരാജ സിനിമയിലെ ‘ചൊട്ട മുതല്‍ ചുടല വരെ’
Jan 9, 2025
രോഗം ശരീരകോശങ്ങളെ കാര്‍ന്നു തിന്നുമ്പോഴും മലയാളത്തിന്റെ ഭാവഗായകന് ഉലയാത്ത ആത്മവിശ്വാസത്തോടെ ആവര്‍ത്തിച്ച് പറഞ്ഞു: ‘‘ഞാന്‍ ഇനിയും വരും. ഇനിയും പാടും. പഴയ ജയചന്ദ്രനായിത്തന്നെ...’’ നിറഞ്ഞ പുഞ്ചിരിയില്‍ പൊതിഞ്ഞ ആ വാക്കുകള്‍ ഇനിയില്ല. മാഞ്ഞുപോയ ആ ചിരി മായാതെ നില്ക്കുന്നു മനസ്സില്‍... വിവിധ ഭാഷകളിലായി പതിനാറായിരത്തില്‍ പരം ഗാനങ്ങള്‍ ആലപിച്ച ജയചന്ദ്രന് നഖക്ഷതങ്ങള്‍, പരിണയം ഉള്‍പ്പെടെ ചില സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. യേശുദാസ് കത്തിനില്‍ക്കുന്ന കാലത്ത് അദ്ദേഹത്തെ അതിജീവിക്കാന്‍ സമകാലികരും പൂര്‍വസൂരികളും പിന്‍ഗാമികളുമായ ഒരു ഗായകര്‍ക്കും കഴിഞ്ഞില്ല. ആ സുവര്‍ണശബ്ദം അത്രമേല്‍ ശക്തമായിരുന്നു. ഗിരിശൃംഗത്തോളം ഉയരങ്ങളില്‍ നില്ക്കുന്ന ദാസിന്റെ സമശീര്‍ഷനായി പതിറ്റാണ്ടുകളോളം നില്ക്കാന് എണ്ണത്തില്‍ കുറഞ്ഞ പാട്ടുകളിലൂടെ ജയചന്ദ്രന് സാധിച്ചതെങ്ങിനെ എന്ന ചോദ്യത്തിനും ശ്രോതാക്കളുടെ മുന്നില്‍ വ്യക്തമായ ഉത്തരമുണ്ട്. യേശുദാസ് ശബ്ദഗാംഭീര്യം കൊണ്ട് മുന്നേറിയപ്പോള്‍ ജയചന്ദ്രന് ആലാപനത്തിലെ ഭാവാത്മകത കൊണ്ട് തന്റെ കയ്യൊപ്പ് ചാര്‍ത്തി. കഥാസന്ദര്‍ഭവും കഥാപാത്രങ്ങളുടെ വൈകാരികതയെയും പ്രോജ്ജ്വലിപ്പിക്കാന്‍ പര്യാപ്തമാം വിധം അവരുടെ ഉളളറിഞ്ഞ് ഭാവമധുരമായി അദ്ദേഹം പാടി. ഹൃദയദ്രവീകരണശേഷിയുളള പാട്ടുകളായിരുന്നു ജയചന്ദ്രന്റേത്.
Dec 17, 2024
‘ഹൃദയം നുറുങ്ങുകയാണെനിക്ക്’ എൽ.സുബ്രഹ്മണ്യത്തിന്റെ വാക്കുകളാണ്. അരനൂറ്റാണ്ടോളം ഒപ്പം നടന്ന ഒരാൾ ഇതാ ശൂന്യത സൃഷ്ടിച്ചു മടങ്ങുന്നു. ഈ മാസം 22നു ചെന്നൈയിൽ എന്നോടൊപ്പം ലക്ഷ്മിനാരായണ സംഗീതോത്സവത്തിൽ പങ്കെടുക്കാനെത്താമെന്നു സമ്മതിച്ചിരുന്നു, എന്റെ പ്രിയപ്പെട്ട സാക്കിർ ഹുസൈൻ. അദ്ദേഹത്തിനു ലക്ഷ്മിനാരായണ രാജ്യാന്തര സംഗീത പുരസ്കാരം സമർപ്പിക്കണമെന്നും ഞങ്ങൾ കരുതിയിരുന്നു. എത്രയോ വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള ആ സമാഗമം കാത്തിരിക്കുകയായിരുന്നു ഞങ്ങളെല്ലാവരും. എന്നാൽ, നവംബറിൽ വീണ്ടും ശസ്ത്രക്രിയയ്ക്കു വിധേയനായെന്ന വാർത്തയെത്തി. അതോടെ ഡിസംബറിലെ വരവു നടക്കില്ലെന്നുറപ്പായി. ഇതാ ഇപ്പോൾ കേൾക്കാനാഗ്രഹിക്കാത്ത വാർത്തയുമെത്തുന്നു. സാക്കിർ ഹുസൈൻ വെറുമൊരു സംഗീതജ്ഞനായിരുന്നില്ല. ബഹുമുഖപ്രതിഭ, സ്നേഹസമ്പന്നൻ, ഹിന്ദുസ്ഥാനി സംഗീതജ്ഞനായിരിക്കുമ്പോൾതന്നെ കർണാടക സംഗീതത്തെയും പാശ്ചാത്യ സംഗീതത്തെയുമെല്ലാം ഒരേപോലെ ആശ്ലേഷിച്ചയാൾ. തബലവാദകരിൽ അദ്ദേഹം ചെലുത്തിയ സ്വാധീനം എന്നും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ആ ഹെയർ സ്റ്റൈലും അംഗവിക്ഷേപങ്ങളും തലയാട്ടലുമെല്ലാം അതേപടി അനുകരിക്കുന്ന നൂറുകണക്കിനു പേരുണ്ടു ലോകത്ത്. ഒരു കലാകാരന് അതിലും വലിയ എന്തു സ്വീകാര്യതയാണു ലഭിക്കേണ്ടത്?
Results 1-10 of 69
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.