Activate your premium subscription today
ഉർവശി, പാർവതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി ഒരുക്കിയ ഉള്ളൊഴുക്ക് സിനിമയുടെ തിരക്കഥ അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസിന്റെ പ്രശസ്തമായ ലൈബ്രറിയിൽ ഇടംപിടിച്ചു. ക്രിസ്റ്റോ തന്നെയാണ് ഈ വലിയ നേട്ടം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
‘‘ഈ പുരസ്കാരം ‘ഉള്ളൊഴുക്കി’ന്റെ സംവിധായകൻ ക്രിസ്റ്റോയ്ക്കാണ് കൊടുക്കേണ്ടത്. ഒരുപാട് കാലം എനിക്കു വേണ്ടി കാത്തിരുന്ന സംവിധായകനാണ്. ചിലപ്പോഴൊക്കെ ക്രിസ്റ്റോ വിളിക്കുമ്പോൾ ചൂടായിട്ടൊക്കെ ഉണ്ട്. വെരി സോറി ക്രിസ്റ്റോ...’’ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറാം തവണയും നേടിയതിനെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ നടി ഉർവശിയുടെ മറുപടിയായിരുന്നു ഇത്. വെല്ലുവിളികളേറെ നിറഞ്ഞതായിരുന്നു ചിത്രീകരണമെന്ന് സംവിധായകൻ ക്രിസ്റ്റോ ടോമിയും സമ്മതിക്കും. പക്ഷേ, ‘ചേച്ചി ചൂടായ കാര്യമൊക്കെ പറഞ്ഞല്ലോ’ എന്നു ചോദിച്ചപ്പോൾ ഒരു ചിരിയായിരുന്നു ക്രിസ്റ്റോയുടെ മറുപടി. പിന്നെ അദ്ദേഹം പറഞ്ഞതെല്ലാം ഉർവശി എന്ന ‘മാജിക്കി’നെപ്പറ്റിയായിരുന്നു. ഉള്ളൊഴുക്കിലെ ലീലാമ്മയേയും അഞ്ജുവിനെയും കഥാപാത്രങ്ങളായി എഴുതിയുറപ്പിക്കുമ്പോൾ ക്രിസ്റ്റോ മനസ്സിലുറപ്പിച്ച രണ്ട് പേരു കൂടിയുണ്ടായിരുന്നു– ഉർവശിയും പാർവതിയും. അതിനാൽത്തന്നെ, കഥ പൂർത്തിയായിക്കഴിഞ്ഞ് ആദ്യം കാണുന്നതും ഇരുവരെയുമായിരുന്നു. ഇരുവരും സമ്മതിച്ചില്ലായിരുന്നെങ്കിൽ എന്തുചെയ്യുമെന്നും ക്രിസ്റ്റോയ്ക്ക് അറിയില്ലായിരുന്നു. പക്ഷേ, ഉർവശിയും പാർവതിയും ‘യെസ്’ പറഞ്ഞു. പിന്നെ കണ്ടത് മലയാള സിനിമയിലെ ഏറ്റവും മികച്ച, ഏറ്റവും കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളുടെ നിരയിലേക്ക് ലീലാമ്മയും അഞ്ജുവും നടന്നു കയറുന്നതായിരുന്നു. എല്ലാവരും പറഞ്ഞു, ഇരുവർക്കും അവാർഡ് ഉറപ്പാണെന്ന്. രണ്ടു പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ആര് എന്നതായിരിക്കും വിധികർത്താക്കൾക്കു മുന്നിലെ വലിയ ചോദ്യമെന്ന് നിരൂപകരും എഴുതി. പക്ഷേ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിക്കൊപ്പം മികച്ച സൗണ്ട് ഡിസൈനിങ്ങിനും ഡബിങ്ങിനുമുള്ള പുരസ്കാരവും ഉള്ളൊഴുക്കിനെ തേടിയെത്തിയിരിക്കുന്നു. ‘ഈ പുരസ്കാരങ്ങൾ എനിക്ക് ഭയങ്കര സന്തോഷം നൽകുന്നതാണ്’ എന്ന് ക്രിസ്റ്റോ പറയുമ്പോൾ അതിനു പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട്. സിനിമയിലെ ആ മാജിക്കൽ നിമിഷങ്ങളെപ്പറ്റി പറയുകയാണ് ക്രിസ്റ്റോ ടോമി...
മികച്ച നടിക്കുള്ള ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഉർവശിയോടൊപ്പം പങ്കിട്ട നടിയാണ് ബീന ആർ. ചന്ദ്രൻ. തടവ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്കൂൾ അധ്യാപിക കൂടിയായ ബീന ചന്ദ്രൻ മികച്ച നടിക്കുള്ള പുരസ്കാരം കരസ്ഥമാക്കിയത്. ദാരിദ്ര്യത്തിലൂടെയും രോഗപീഡയിലൂടെയും കടന്നുപോകുന്ന സ്ത്രീ ജീവിതത്തിന്റെ വിവിധ
മലയാള സിനിമ ആണാഘോഷങ്ങളുടേത് മാത്രമായി മാറുന്നു എന്ന വലിയ വിമർശനങ്ങൾ ഉയരുന്ന കാലഘട്ടത്തിൽ തന്നെയാണ് സ്ത്രീ കാഴ്ചപ്പാടിലൂടെ കഥ പറഞ്ഞ രണ്ടു പുരുഷ സംവിധായകരുടെ സിനിമകളിലൂടെ ഉർവ്വശിയുടെയും ബീനയുടെയും നേട്ടം. ഒന്നിലെറെ അടരുകളുള്ള, ആഴമുള്ള രണ്ട് കഥാപാത്രങ്ങളെ ഇരുവരും സ്ക്രീനിലേക്ക് പകർത്തിയത്.
കൊച്ചി ∙ കൂടെ അഭിനയിച്ച പാർവതി തിരുവോത്തിന് നന്ദി പറഞ്ഞും സംവിധായകൻ ക്രിസ്റ്റോ ടോമിയോട് ‘ക്ഷമ ചോദിച്ചും’ നടി ഉർവശി. പാർവതി എതിരെ ഉള്ളതുകൊണ്ടാണ് അത്ര നന്നായി അഭിനയിക്കാൻ പറ്റിയത്. പാര്വതിയും അത്രയും മികച്ച പ്രകടനമാണ് നടത്തിയത് എന്നും ഉർവശി പറഞ്ഞു. ഉർവശിയും പാര്വതിയും മത്സരിച്ചഭിനയിച്ച
Results 1-5