Activate your premium subscription today
Tuesday, Apr 15, 2025
കാസർകോട് ∙ സർക്കാർ ജോലി മധുരിക്കുമെന്നു കരുതിയാകാം അശ്വതിയുടെ പ്രമോഷൻ മോഹം റാഞ്ചിയെടുത്ത് പരുന്ത് പറന്നത്. ഒടുവിൽ, കൊക്കിലൊതുങ്ങാത്ത പ്രമോഷൻ തനിക്കെന്തിനെന്നു പരുന്തും കരുതിയിട്ടുണ്ടാകാം; പരീക്ഷയ്ക്കു തൊട്ടുമുൻപ് പരുന്തിൻ കൊക്കിൽനിന്ന് മോചനം കിട്ടിയ ഹാൾടിക്കറ്റ് അശ്വതിക്കു മുൻപിലേക്കു പറന്നുവീണു. റവന്യു വകുപ്പിൽ ജോലിചെയ്യുന്ന, നീലേശ്വരം തൈക്കടപ്പുറം സ്വദേശിനി അശ്വതിയുടെ പ്രമോഷൻ ഏറെനേരം ആകാശത്ത് പരുന്തിന്റെ കൊക്കിലങ്ങനെ തൂങ്ങിയാടി.
കണ്ണൂരിൽ കോടതി സീൽചെയ്ത കടയുടെ ചില്ലുകൂട്ടിൽ കുടുങ്ങിയ അങ്ങാടിക്കുരുവിക്ക് രണ്ട് ദിവസത്തിനുശേഷം മോചനം. ഉളിക്കൽ ടൗണിലെ തുണിക്കടയുടെ ചില്ലുകൂടിനുള്ളിലാണ് കുരുവി കുടുങ്ങിയത്.
ദീർഘദൂരം സഞ്ചരിക്കുന്ന പക്ഷികളാണ് ദേശാടനപ്പക്ഷികൾ. ദേശാടനപ്പക്ഷികളിലെ ഒരു വിഭാഗമാണ് ബാർ ടെയിൽഡ് ഗോഡ്വിറ്റ്. സ്കോളോ പാസിഡെ എന്ന പക്ഷികുടുംബത്തിൽ ലിമോസ എന്ന ജനുസ്സിൽപ്പെട്ട പക്ഷികളാണ് ഗോഡ്വിറ്റുകൾ
റോഡിലേക്കിറങ്ങുമ്പോൾ തിക്കും തിരക്കും, നിർത്താതെയുള്ള ഹോണടി, ഇടയ്ക്കിടെയുണ്ടാകുന്ന ബ്ലോക്കുകൾ...ട്രാഫിക് കുരുക്കുകൾ ആളുകൾക്ക് നന്നായി ദേഷ്യമുണ്ടാക്കുന്ന സംഗതികളാണ്. എന്നാൽ മനുഷ്യർക്കു മാത്രമല്ല, ചില പക്ഷികൾക്കും ഇത് അലോസരമുണ്ടാക്കുന്നുണ്ടെന്നാണു പഠനങ്ങൾ പറയുന്നത്
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ നൂറോളം കൊറല്ല പക്ഷികൾ ചത്ത നിലയിൽ. പക്ഷികളിൽ ഭൂരിഭാഗവും ദിശ തെറ്റിയ നിലയിലും രക്തസ്രാവം സംഭവിച്ച നിലയിലുമായിരുന്നു.
ഒരുകാലത്ത് വീട്ടുമുറ്റങ്ങളിലും തൊടികളിലുമൊക്കെ നിത്യേന നമ്മൾ കണ്ടിരുന്ന കുരുവികൾ ഇന്ന് അപൂർവമായ ഒരു കാഴ്ചയായി മാറിയിരിക്കുകയാണ്. ചെറുതാണെങ്കിലും ആവാസ വ്യവസ്ഥയിൽ വളരെ പ്രാധാന്യമുളള ഈ പക്ഷികളുടെ എണ്ണം ഇപ്പോൾ ദിനംപ്രതി കുറഞ്ഞുവരുന്നു.
തൃത്താല ∙ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മീവൽ പക്ഷിവർഗങ്ങളിൽ പൊതുവേ അപൂർവയിനമായ വയർ ടെയ്ൽഡ് സ്വാളോ (Wire - tailed swallow) കമ്പിവാലൻ കത്രികക്കിളി തൃത്താല വെള്ളിയാങ്കല്ല് ഭാരതപ്പുഴയിൽ സന്ദർശകനായെത്തി. പക്ഷിനിരീക്ഷകനായ ഷിനോ ജേക്കബ് കൂറ്റനാടാണു പക്ഷിയെ കണ്ടെത്തിയതും ചിത്രം പകർത്തുകയും.
ജീവിതാന്ത്യം വരെ ഒരൊറ്റ ഇണയുമായി ജീവിക്കുന്ന പക്ഷികളെന്നാണു പെൻഗ്വിനുകളെക്കുറിച്ചുള്ള സാമാന്യധാരണ. എന്നാൽ ലിറ്റിൽ പെൻഗ്വിനുകൾ എന്നറിയപ്പെടുന്ന പെൻഗ്വിനുകൾക്ക് ഇതു ബാധകമല്ല. ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിലാണ് ഈ പെൻഗ്വിനുകൾ ഉള്ളത്. ഈഡിപ്റ്റുല മൈനർ എന്ന ശാസ്ത്രനാമമുള്ള ഇവ ലോകത്തിലെ ഏറ്റവും ചെറിയ പെൻഗ്വിനുകളാണ്.
ഓസ്ട്രേലിയയിൽ കാട്ടുതീ ഒരു സാധാരണ സംഭവമാണ്. വേനൽക്കാലത്ത് താപനില ഉയരുന്നതും ഇടിമിന്നലും മനുഷ്യപ്രവർത്തനങ്ങളും കാട്ടുതീയ്ക്ക് ഇടയാക്കാറുണ്ട്. എന്നാൽ മറ്റൊന്ന് കൂടി കാട്ടുതീയ്ക്ക് കാരണമാകുന്നുവെന്ന് തദ്ദേശവാസികൾ പറയുന്നു. ഒരു കൂട്ടം പക്ഷികൾ.
ഇന്ത്യയിലെ തന്നെ വളരെ അപൂർവ പക്ഷിയിനങ്ങളിലൊന്നായ ബാണാസുര ചിലപ്പനെ സംരക്ഷിക്കാനാവുമോ? വയനാട് തുരങ്കപാത നിർമാണത്തിന് പരിസ്ഥിതി ആഘാത അനുമതി നൽകിയ സമിതിയുടെ പഠന റിപ്പോർട്ട് കഴിഞ്ഞയാഴ്ച ഏറെ ചർച്ചയായിരുന്നു. ബാണാസുര ചിലപ്പനെ സംരക്ഷിക്കണമെന്ന പരിസ്ഥിതി ആഘാത സമിതിയുടെ കർശന നിർദേശം വന്നപ്പോൾ ഈ പക്ഷിയുടെ പ്രത്യേകതകളെ കുറിച്ചുള്ള പ്രീമിയം വാർത്തയും ഏറെ പ്രാധാന്യത്തോടെ വായനക്കാർ സ്വീകരിച്ചു. അതിനിടെ, പോയവാരവും കേരളത്തിൽ വന്യജീവി ശല്യം ഏറെ ചർച്ചയായി. കാട്ടാനകളുടെ നാട്ടിലേക്കുള്ള വരവ് എങ്ങനെ തടയാം എന്നു ചിന്തിച്ചവർക്ക് തമിഴ്നാട് വനം വകുപ്പിന്റെ വിജയമന്ത്രം ഏറെ ഗുണകരമായി. തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റുമായ ശ്രിനിവാസ് റെഡ്ഡിയുമായുള്ള അഭിമുഖമാണ് മനോരമ ഓൺലൈൻ പ്രീമിയം നൽകിയത്. മലയോര മേഖല മാത്രമല്ല തീരപ്രദേശവും കടുത്ത ആശങ്കയിലാണ്. ഇവിടെ കേന്ദ്ര പദ്ധതിയായ കടൽ മണൽ ഖനനമാണ് ആശങ്ക തീർക്കുന്നത്. മണൽഖനനത്തിനു തിരഞ്ഞെടുത്ത കൊല്ലം ജില്ലയിലെ തീര മേഖലയുടെ ആശങ്കയും പ്രീമിയത്തിലൂടെ വായനക്കാരിലേക്ക് എത്തി. മത്സ്യവളർച്ചയ്ക്ക് ഏറെ സഹായകരമായ കൊല്ലം പരപ്പിന്റെ നാശത്തിനു മണൽഖനനം കാരണമാവും എന്നാണ് മത്സ്യത്തൊഴിലാളികൾ വിശ്വസിക്കുന്നത്.
Results 1-10 of 535
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.