Activate your premium subscription today
തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കാനുള്ള തീരുമാനം സർക്കാർ അനുമതിക്ക് വിട്ട് ആശുപത്രി വികസന സമിതി. ആരോഗ്യവകുപ്പാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. കഴിഞ്ഞ ദിവസം ചേർന്ന എച്ച്ഡിഎസ് യോഗത്തിലാണ് ഒപി ടിക്കറ്റിന് ഫീസ് വാങ്ങാൻ തീരുമാനിച്ചത്. യോഗം അംഗീകാരം
തിരുവനന്തപുരം∙ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആദ്യമായി ഒപി ടിക്കറ്റിന് പണം ഈടാക്കാന്‍ തീരുമാനം. സൗജന്യമായിരുന്ന ഒപി ടിക്കറ്റിന് ഇനി മുതല്‍ പത്തു രൂപ ഈടാക്കും. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം.
തിരുവനന്തപുരം∙ സംസ്ഥാനത്ത് സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ അനുമതി ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡിഎം പീഡിയാട്രിക് നെഫ്രോളജി 2 സീറ്റ്, ഡിഎം പള്‍മണറി മെഡിസിന് 2 സീറ്റ്, എംഡി അനസ്തേഷ്യ 6 സീറ്റ്, ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എംഡി സൈക്യാട്രി 2 സീറ്റ് എന്നിങ്ങനെയാണ് അനുമതി ലഭിച്ചത്. ഈ വിഭാഗങ്ങളിലായി ബിരുദാനന്തര ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നതോടെ രോഗീ പരിചരണം, അധ്യാപനം, ഗവേഷണം എന്നിവയില്‍ കൂടുതല്‍ വിദഗ്ധ സേവനം ലഭ്യമാക്കാനാകും. ഇതോടെ ഈ സര്‍ക്കാര്‍ വന്ന ശേഷം പുതുതായി 92 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി നേടിയെടുക്കാനായി. കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പിജി സീറ്റുകള്‍ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജകരമായി. കരള്‍ രോഗം മൂലം കാന്‍സര്‍ ബാധിച്ച പത്തനംതിട്ട റാന്നി സ്വദേശി 52 വയസുള്ള മധുവിനാണ് കരള്‍ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ 23 വയസുള്ള മകന്, മിഥുനാണ് കരള്‍ പകുത്ത് നല്‍കിയത്. സൂക്ഷ്മമായ
തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ലിഫ്റ്റ് കേടായി. ആശുപത്രി ഒപി ബ്ലോക്കിലെ പതിനൊന്ന് നമ്പർ ലിഫ്റ്റാണ് ദിവസങ്ങളായി കേടായി കിടക്കുന്നത്.മുൻപ് ചികിത്സ തേടി എത്തിയ ആൾ രണ്ടു ദിവസം കുടുങ്ങി കിടന്ന ലിഫ്റ്റാണിത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ പ്രശ്നം പരിഹരിച്ചതായാണ് അധികൃതർ
കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തിയേറ്ററിൽ ചട്ടം ലംഘിച്ച് ഓണാഘോഷം നടത്തിയതായുള്ള അവകാശവാദവുമായി നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ∙ അന്വേഷണം ചട്ടം ലംഘിച്ച് ഓപ്പറേഷൻ തിയറ്ററിൽ ഓണാഘോഷം; സംഭവം തിരുവനന്തപുരം മെഡിക്കൽ കോളജിൽ.
തിരുവനന്തപുരം ∙ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാതിരിക്കെ, ജില്ലയിൽ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിനി ശരണ്യയ്ക്കാണ് (24) രോഗം കണ്ടെത്തിയത്. നെയ്യാറ്റിൻകര കണ്ണറവിള, പേരൂർക്കട സ്വദേശികൾക്കു പിന്നാലെയാണ് ജില്ലയിൽ മൂന്നാമതൊരു സ്ഥലത്തും രോഗബാധ സ്ഥിരീകരിക്കുന്നത് . മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ച ശരണ്യയുടെ സ്രവ പരിശോധനാഫലം ഇന്നലെയാണു ലഭിച്ചത്. അടുത്തിടെ നാവായിക്കുളം പഞ്ചായത്തിലെ ഇടമണ്ണിലെ തോട്ടിൽ കുളിച്ചിരുന്നുവെന്ന് ശരണ്യ ആരോഗ്യ പ്രവർത്തകരോട് പറഞ്ഞു. ഇതോടെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7 ആയി.
തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റിൽ രോഗി 42 മണിക്കൂർ കുടുങ്ങിയ സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഹാജരാക്കിയ റിപ്പോർട്ട് അപൂർണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ്. അലക്സാണ്ടർ തോമസ്. ജൂലൈ 13ന് ഉച്ചക്ക് 12 മണിക്കാണ് രോഗി ലിഫ്റ്റിൽ കുടുങ്ങിയത്. സമയവും തീയതിയും രേഖപ്പെടുത്താതെയാണ് ആശുപത്രി സൂപ്രണ്ട് റിപ്പോർട്ട് സമർപ്പിച്ചതെന്നും ഇത് ശരിയല്ലെന്നും കമ്മിഷൻ നിരീക്ഷിച്ചു.
തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റിൽ രോഗി കുടുങ്ങിയ സംഭവത്തിൽ ചൊവ്വാഴ്ച ലിഫ്റ്റ് കമ്പനി അധികൃതരെ വിളിച്ച് വരുത്തും. പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം , എൻജിനീയറിഭ് വിഭാഗം ജീവനക്കാർ എന്നിവരിൽ നിന്നും വിവരം ശേഖരിക്കും. രോഗി ലിഫ്റ്റിൽ കുടുങ്ങുന്നതിന് മുൻപ് 11ാം തീയതി ലിഫ്റ്റ്
തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഏഴാം നമ്പർ ലിഫ്റ്റിൽ ഡോക്ടർമാരും രോഗിയും ബന്ധുവും കുടുങ്ങി. രണ്ടു തവണയായി 25 മിനിറ്റാണ് ലിഫ്റ്റ് പണിമുടക്കിയത്. ഇവരെ സുരക്ഷിതരായി പുറത്തെത്തിച്ചു. ഇടുപ്പെല്ല് ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ ഉള്ളൂർ സ്വദേശി ബി.രവീന്ദ്രൻ നായർ തകരാറിലായ ലിഫ്റ്റിൽ 42 മണിക്കൂർ കുടുങ്ങിയ സംഭവത്തിന്റെ നടുക്കം മാറുന്നതിനു മുൻപാണ് ഈ സംഭവം.
Results 1-10 of 103