Activate your premium subscription today
ലക്നൗ∙ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ പലസ്തീൻ ഐക്യദാർഢ്യത്തെ പരിഹസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് നേതാക്കൾ പലസ്തീൻ ബാഗുമായി നടക്കുന്നെന്നും യുപിയിൽനിന്ന് യുവാക്കൾ ഇസ്രയേലിലേക്ക് ജോലിക്കായി പോകുന്നെന്നുമാണ് യോഗിയുടെ പരിഹാസം. ഇസ്രയേലിൽ മികച്ച വേതനവും സുരക്ഷയും ഉറപ്പു ലഭിക്കുന്നെന്നും യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് നിയമസഭയിൽ പറഞ്ഞു.
ന്യൂഡൽഹി∙ പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്ന ബാഗുമായി പാർലമെന്റിൽ എത്തിയതിനെ വിമർശിച്ച ബിജെപി നിലപാടിനെ ചോദ്യം ചെയ്ത് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി. ഞാൻ എന്തു ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുന്നതെന്ന് ചോദിച്ച പ്രിയങ്ക ബിജെപിയുടേത് ‘സാമ്പ്രദായിക പിതൃമേധാവിത്ത’ നിലപാടാണെന്നും കുറ്റപ്പെടുത്തി.
ഗാസ ∙ ഇസ്രയേൽ ഗാസയിൽ നടത്തുന്ന യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം 45,000 കടന്നു. ഗാസയിലെ ആരോഗ്യവകുപ്പ് അധികൃത നൽകിയ വിവരമനുസരിച്ച് ഇവരിൽ പകുതിയിലേറെ സ്ത്രീകളും കുട്ടികളുമാണ്. ഇതേസമയം, വധിക്കപ്പെട്ടവരിൽ 17,000 ൽ അധികം പേർ ഹമാസിന്റെ സായുധ പ്രവർത്തകരാണെന്ന് ഇസ്രയേൽ അവകാശപ്പെട്ടു.
ന്യൂഡൽഹി∙ പലസ്തീൻ ജനതയെ പിന്തുണച്ച് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി പാർലമെന്റിൽ. പലസ്തീൻ എന്ന് ആലേഖനം ചെയ്ത ബാഗുമായാണ് പ്രിയങ്ക ഇന്ന് പാർലമെന്റിൽ എത്തിയത്. ഗാസയിൽ ഇസ്രയേൽ നടത്തിയ കടന്നാക്രമണത്തിനെതിരെ പ്രിയങ്ക ശബ്ദമുയർത്തിയിരുന്നു.
ഗാസ ∙ വടക്കൻ ഗാസയിൽ അഭയാർഥികൾ താമസിച്ചിരുന്ന സ്കൂൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ 20 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്കു പരുക്കേറ്റു. ബെയ്ത് ഹനൂനിലെ ഖലീൽ അവീദിയ സ്കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. ബെയ്ത് ലഹിയ, ജബാലിയ എന്നിവിടങ്ങളിലും കനത്ത ആക്രമണമുണ്ടായി.
ജറുസലം ∙ മധ്യഗാസയിൽ നുസുറത്ത് അഭയാർഥിക്യാംപിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 66 ആയി. അഭയകേന്ദ്രമായി പ്രവർത്തിച്ചിരുന്ന പോസ്റ്റ് ഓഫിസിലും പരിസരത്തെ വീടുകളിലുമാണ് വ്യാഴാഴ്ച ആക്രമണമുണ്ടായത്. 50 പേർക്കു പരുക്കേറ്റു.
കയ്റോ ∙ ഗാസയിലെ ഇസ്രയേൽ സൈന്യം ഇന്നലെ നടത്തിയ ബോംബാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം 35 പലസ്തീൻകാർ കൊല്ലപ്പെട്ടു. മധ്യഗാസയിലെ നുസുറത്ത് ക്യാംപിലെ വീട്ടിൽ ബോംബ് വീണ് 15 പേരാണു കൊല്ലപ്പെട്ടത്. തെക്കൻ ഗാസയിലെ റഫയിൽ 13 പേരും കൊല്ലപ്പെട്ടു. റഫയിൽ ഡസൻകണക്കിനാളുകൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തെന്നു പലസ്തീൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ജറുസലം ∙ ഗാസയിൽ വിവിധയിടങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളുമടക്കം 38 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ബെയ്ത്ത് ലാഹിയയിൽ പാർപ്പിടസമുച്ചയത്തിലെ ബോംബിങ്ങിൽ കൊല്ലപ്പെട്ട 22 പേർ അടക്കമാണിത്. കമൽ അദ്വാൻ ആശുപത്രിക്കുസമീപവും ആക്രമണമുണ്ടായി. ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 44,805 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,06,257 പേർക്കു പരുക്കേറ്റു.
ജറുസലം ∙ ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ ഇന്നലെ 6 പേർ കൊല്ലപ്പെട്ടു. ലബനനിൽ നടന്ന സ്ഫോടനത്തിൽ 4 ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടു. തുരങ്കത്തിൽ സൂക്ഷിച്ചിരുന്ന ഹിസ്ബുല്ലയുടെ സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെയായിരുന്നു അപകടം. യെമനിൽ നിന്നയച്ച ഡ്രോൺ ഇസ്രയേലിൽ കെട്ടിട സമുച്ചയത്തിനു നാശം വരുത്തി.
ഏതു യുദ്ധവും ഒരു ദിവസമെങ്കിലും നേരത്തേ അവസാനിച്ചെങ്കിൽ എന്നാണ് ലോകമനഃസാക്ഷി ആഗ്രഹിക്കുന്നത്. എന്നാൽ, പുതിയ യുദ്ധമുഖങ്ങൾ തുറക്കാനും കൂടുതൽ പ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കാനുമുള്ള ത്വരയാണ് പലപ്പോഴും ദൃശ്യമാകുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലബനനിലേക്കും ഇസ്രയേൽ തുറന്ന യുദ്ധമുഖം.
Results 1-10 of 1043