Activate your premium subscription today
Friday, Feb 14, 2025
15 minutes ago
തിരുവനന്തപുരം∙ മനുഷ്യ– വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനാതിർത്തി പ്രദേശങ്ങളിലും സംഘർഷം കൂടുതലുള്ള ഹോട്സ്പോട്ടുകളിലും ഡ്രോൺ നിരീക്ഷണം തീവ്രമാക്കാൻ വനം വകുപ്പ് തീരുമാനിച്ചു. ഇതിനായി ഡ്രോണുകൾ കൂടുതലായി വാങ്ങും. ഡ്രോൺ ഉപയോഗിക്കുന്നവരുടെ സഹായവും തേടും. എല്ലാ വനം ഡിവിഷനുകളിലെയും ആനത്താരകൾ, വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകൾ എന്നിവ തുടർച്ചയായി നിരീക്ഷിക്കുന്നതിന് കൂടുതൽ ക്യാമറകൾ വാങ്ങും. ഇതിനുള്ള നടപടി തുടങ്ങി.
തിരുവനന്തപുരം, കൊച്ചി ∙ ആയിരം കോടി രൂപയുടെ പാതിവില തട്ടിപ്പിൽ ഇതുവരെ സംസ്ഥാനത്തു റജിസ്റ്റർ ചെയ്തത് 690 കേസുകൾ. ഇതിൽ 375 എണ്ണമാണു ക്രൈംബ്രാഞ്ചിനു കൈമാറിയത്. ഇന്ന് 300 കേസുകൾ കൂടി ക്രൈംബ്രാഞ്ചിനു കൈമാറും.
തിരുവനന്തപുരം ∙ സർവകലാശാലകളെ സിൻഡിക്കറ്റിലെ മേധാവിത്വം ഉപയോഗിച്ചു രാഷ്ട്രീയമായി വരുതിയിലാക്കാനുള്ള ശ്രമമാണു സർവകലാശാലാ നിയമഭേദഗതി ബില്ലിലെന്ന് ആക്ഷേപം. കേരള, കാലിക്കറ്റ് ഒഴികെ, 1984നു ശേഷം രൂപീകരിച്ച എല്ലാ സർവകലാശാലകളിലും യുജിസി മാതൃകാ ചട്ടപ്രകാരം നാമനിർദേശം ചെയ്യപ്പെട്ട സിൻഡിക്കറ്റുകളാണുള്ളത്. ഇതിനു പകരം എംജി, കുസാറ്റ്, കണ്ണൂർ, കാലടി, മലയാളം, സാങ്കേതിക സർവകലാശാലകളിൽ കൂടി തിരഞ്ഞെടുക്കപ്പെട്ട സിൻഡിക്കറ്റ് രൂപീകരിക്കാൻ ഭേദഗതി കൊണ്ടുവരുന്നതു ഭരണം മാറിയാലും സർവകലാശാലകൾ കൈപ്പിടിയിലൊതുക്കാനാണ് എന്നാണ് ആക്ഷേപം.
തിരുവനന്തപുരം∙ വാട്സാപ് വിവാദത്തെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെ കൊച്ചി വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റി എംഡിയായി സർക്കാർ നിയമിച്ചു. കുറ്റപത്ര മെമ്മോയ്ക്കു മറുപടി നൽകിയതിനെ തുടർന്ന് ഗോപാലകൃഷ്ണന് എതിരെയുള്ള അച്ചടക്ക നടപടി പിൻവലിക്കാമെന്നു ചീഫ് സെക്രട്ടറി സർക്കാരിനു ശുപാർശ നൽകിയിരുന്നു. അഡിഷനൽ സെക്രട്ടറിയുടെ തുല്യ ചുമതലയാണ് നൽകിയിരിക്കുന്നത്. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടറുടെ അധികച്ചുമതലയും വഹിക്കും.
13 hours ago
തിരുവനന്തപുരം∙ കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിൽ സ്കൗട്ടിങ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന ട്രെയിനിങ് കമ്മിഷണർ കെ.ശിവകുമാർ ജഗ്ഗു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റവ. ഫാദർ സേവ്യർ അമ്പാട്ട് സിഎംഐ അധ്യക്ഷത വഹിച്ചു. അക്കാദമിക് കോഓർഡിനേറ്റർ ജയ ജേക്കബ്,
14 hours ago
തിരുവനന്തപുരം∙ മദ്യാസക്തിയിൽനിന്നു വിമോചിതരാകാൻ സഹായിക്കുന്ന ആൽക്കഹോളിക്സ് അനോണിമസ് (എഎ) കൂട്ടായ്മയുടെ 17-ാം ഇന്റർനാഷനൽ കൺവൻഷൻ ഫെബ്രുവരി 14, 15, 16 തീയതികളിൽ കോവളം ആനിമേഷൻ സെന്ററിൽ നടക്കും. ‘നിയർ ദ് വേവ്സ്’എന്ന കൺവൻഷനില് യുഎസ് അടക്കം ഒട്ടേറെ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. തിരുവനന്തപുരം സൗത്ത് ഇന്റർഗ്രൂപ്പാണ്
17 hours ago
തിരുവനന്തപുരം ∙ സംസ്ഥാനത്തെ തെരുവുനായ്ക്കളിൽ പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്തത് 10 ശതമാനത്തിനു മാത്രം. വളർത്തുനായ്ക്കൾക്കു വാക്സീൻ നൽകുന്ന പദ്ധതിയും മന്ദഗതിയിൽ. വളർത്തു നായ്ക്കൾക്ക് ചിപ്പ് ഘടിപ്പിക്കുന്ന പദ്ധതിയും പെരുവഴിയിൽ. 3 ലക്ഷത്തിലേറെ തെരുവുനായ്ക്കളിൽ 10 മാസം കൊണ്ട് 32,063 എണ്ണത്തിനു മാത്രമാണ് കുത്തിവയ്പ് എടുക്കാനായത്. 8 ലക്ഷത്തിലധികം വളർത്തു നായ്ക്കളിൽ 3 ലക്ഷത്തിലേറെ എണ്ണത്തിന് വാക്സീൻ എടുത്തിട്ടില്ല. വളർത്തുനായ്ക്കളെ തിരിച്ചറിയാൻ ചിപ്പ് ഘടിപ്പിക്കാൻ തീരുമാനിച്ചതും ഫലപ്രാപ്തിയിലെത്തിയില്ല. പ്രായമേറുമ്പോൾ തെരുവിൽ ഉപേക്ഷിക്കുന്ന നായ്ക്കളുടെ ചിപ്പ് പരിശോധിച്ച് ഉടമയെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. കോഴിക്കോട് കോർപറേഷനിൽ 3 വർഷം മുൻപാരംഭിച്ച പദ്ധതിയിൽ ആയിരത്തിൽ താഴെ നായ്ക്കൾക്കു മാത്രമാണ് ചിപ്പ് ഘടിപ്പിക്കാനായത്.
19 hours ago
തിരുവനന്തപുരം ∙ ആരോഗ്യമേഖലയുടെ ജീവനാഡിയാണെങ്കിലും ആശ വർക്കർമാർ ജോലി ഭാരത്താൽ നട്ടംതിരിയുന്നു. ആഴ്ച മുഴുവനും രാവിലെ 7 മുതൽ രാത്രി 8 വരെ ചെയ്തിട്ടും തീരാത്ത ജോലി പലർക്കും ‘ശീല’മായി. അർഹമായ ശമ്പളവും ഇൻസെന്റീവും ഉൾപ്പെടെ നേടിയെടുക്കാനും അത്യധ്വാനം വേണ്ടിവരുന്നത് ദുരവസ്ഥയാണെന്ന് അവർ പറയുന്നു.സംസ്ഥാനത്ത്
തിരുവനന്തപുരം∙ കൈക്കൂലി ഡിജിറ്റൈസ് ചെയ്ത ആദ്യത്തെ സംസ്ഥാനമെന്ന നേട്ടം കേരളത്തിനാണെന്നു നിയമസഭയിൽ പരിഹസിച്ച് പ്രതിപക്ഷം. അതു വയനാട്ടിൽ അടുത്തിടെയുണ്ടായ ചില സംഭവങ്ങളെ ഉദ്ദേശിച്ചു പറഞ്ഞതായിരിക്കുമെന്നു തിരിച്ചടിച്ച് മുഖ്യമന്ത്രി. പാലക്കാട്ട് ചെന്താമര നടത്തിയ ഇരട്ടക്കൊലപാതകം എൻ.ഷംസുദ്ദീൻ നിയമസഭയിൽ
തിരുവനന്തപുരം∙ ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഷെറിന് അകാലമോചനം നൽകാനുള്ള വിവാദ മന്ത്രിസഭാ തീരുമാനത്തിൽ ഗവർണർ സർക്കാരിനോടു വിശദീകരണം തേടും. ഫയൽ രണ്ടാഴ്ചയിലധികം വച്ചു താമസിപ്പിച്ച ശേഷം തിങ്കളാഴ്ചയാണു രാജ്ഭവനിലെത്തിച്ചത്. മുഖ്യമന്ത്രി കാണാൻ വേണ്ടിയാണു വൈകിയതെന്നു
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.