Activate your premium subscription today
തിരുവനന്തപുരം∙ 70 വയസ്സ് പിന്നിട്ടവർക്ക് കെഎസ്ആർടിസി ബസിൽ നഗരത്തിൽ സൗജന്യയാത്രയ്ക്കു പദ്ധതി വരുന്നു. കെഎസ്ആർടിസിയുമായി സഹകരിച്ച് കോർപറേഷൻ ആണ് പദ്ധതി നടപ്പാക്കുന്നത്. ടിക്കറ്റ് ചാർജ് ഇനത്തിൽ ചെലവാകുന്ന തുക തനതുഫണ്ടിൽ നിന്ന് കോർപറേഷൻ നൽകും. ഇതിന് അനുമതി തേടി തദ്ദേശ വകുപ്പിന് കോർപറേഷൻ കത്ത് നൽകി. അനുമതി ലഭിച്ചാൽ ഡിസംബറിൽ പദ്ധതിയുടെ പ്രഖ്യാപനം നടത്തും.
തിരുവനന്തപുരം ∙ കെട്ടിടത്തിന് ഒക്യുപൻസി സർട്ടിഫിക്കറ്റ് അനുവദിക്കാൻ 2 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന പരാതിയിൽ തിരുവനന്തപുരം കോർപറേഷനിലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ആറ്റിപ്ര സോണൽ ഓഫിസിലെ ചാർജ് ഓഫിസറും മുൻപ് പ്രധാന ഓഫിസിൽ എൻജിനീയറിങ് വിഭാഗം സൂപ്രണ്ടുമായിരുന്ന കെ.എം.ഷിബുവിനെയാണ് തദ്ദേശ ഭരണ പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവറാവു സസ്പെൻഡ് ചെയ്തത്.
തിരുവനന്തപുരം ∙ അഞ്ചു ദിവസം നഗരവാസികളുടെ വെള്ളംകുടി മുട്ടിച്ച സംഭവത്തിൽ പൈപ്പ് അലൈൻമെന്റ് മാറ്റുന്ന പ്രവൃത്തി ആസൂത്രണം ചെയ്യുന്നതിലും കൃത്യസമയത്തു പണി തീർക്കാൻ കഴിയാതെ വന്നപ്പോഴുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിലും ഉദ്യോഗസ്ഥതലത്തിൽ വീഴ്ചയുണ്ടായെന്ന് ജലഅതോറിറ്റിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്.
തിരുവനന്തപുരം∙ തലസ്ഥാനനഗരിയിലെ കുടിവെള്ള പ്രശ്നത്തിന് ആറാം ദിവസവും പൂര്‍ണപരിഹാരം ആയില്ല. പല ഉയര്‍ന്ന പ്രദേശങ്ങളിലും ഇനിയും വെള്ളം എത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഞായറാഴ്ച രാത്രി വൈകി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പമ്പിങ് നടത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ജലവിതരണം പൂര്‍ണതോതില്‍ ആക്കാന്‍ കഴിയാത്തത് ജല അതോറിറ്റിയുടെ വീഴ്ചയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
തിരുവനന്തപുരം: ജലഅതോറിറ്റിയെ മാത്രം വെള്ളത്തിന് മുഖ്യമായും ആശ്രയിക്കുന്ന നഗരവാസികൾ കഴിഞ്ഞ നാലുനാൾ അനുഭവിച്ചത് സമാനകളില്ലാത്ത ദുരിതം. തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ പാത ഇരട്ടിപ്പിക്കൽ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ജല അതോറിറ്റിയുടെ, നേമത്തേക്കും ഐരാണിമുട്ടം ഭാഗത്തേക്കും പോകുന്ന ട്രാൻസ്മിഷൻ
തിരുവനന്തപുരം ∙ നാലുദിവസം കുടിവെള്ളമില്ലാതെ നരകയാതന അനുഭവിച്ച തലസ്ഥാനത്തെ ജനങ്ങൾക്ക് ഒടുവിൽ ആശ്വാസം. പൈപ്പുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായതോടെ രാത്രി പത്തോടെ തിരുവനന്തപുരം നഗരത്തിൽ പമ്പിങ് പുനഃരാരംഭിച്ചു. തിരുവനന്തപുരം- കന്യാകുമാരി റെയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പൈപ്പ് ലൈനുകൾ മാറ്റി
തിരുവനന്തപുരം ∙ ‘‘ബഹുമാനപ്പെട്ട മാഡം, ഞങ്ങൾക്ക് വെള്ളം നൽകി രക്ഷിക്കണം. രാത്രി ഉറക്കമൊഴിഞ്ഞ് വെള്ളത്തിനായി കാത്തിരിപ്പ് തുടരുന്നതിനാൽ അസുഖങ്ങളെല്ലാം കൂടി’’– നാലു ദിവസമായി കുടിവെള്ളം കിട്ടാക്കനിയായതോടെ തിരുവനന്തപുരം ജില്ലാ കലക്ടറുടെ പേജിൽ ജനങ്ങളുടെ പരാതിപ്രളയമാണ്. കുടിവെള്ള പ്രശ്നവുമായി
തിരുവനന്തപുരം ∙ നാലു ദിവസം കുടിവെള്ളമില്ലാതെ നരകയാതന അനുഭവിച്ച തലസ്ഥാനത്തെ ജനങ്ങൾക്ക് ആശ്വാസം. പൈപ്പുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായതോടെ രാത്രി പത്തോടെ തിരുവനന്തപുരം നഗരത്തിൽ പമ്പിങ് പുനഃരാരംഭിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ ഒന്നര മണിക്കൂറിനുള്ളിലും ഉയർന്ന പ്രദേശങ്ങളിൽ മൂന്നുനാലു മണിക്കൂറിനുള്ളിലും വെള്ളമെത്തുമെന്നു മേയർ ആര്യ രാജേന്ദ്രൻ മാധ്യമങ്ങളെ അറിയിച്ചു. ജലവിതരണം പ്രശ്നം കണക്കിലെടുത്തു തിങ്കളാഴ്ച കോർപറേഷൻ പരിധിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കേരള സർവകലാശാലാ പരീക്ഷകളും മാറ്റിവച്ചു.
ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള 2022-23 വർഷത്തെ ആര്‍ദ്ര കേരളം പുരസ്കാരം, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സംസ്ഥാന തലത്തിൽ മികച്ച കോർപ്പറേഷനായി തിരുവനന്തപുരം കോർപ്പറേഷനെ തിരഞ്ഞെടുത്തു. മലപ്പുറം ജില്ലയിലെ പൊന്നാനിയാണ് മികച്ച മുനിസിപ്പാലിറ്റി. ജില്ലാ പഞ്ചായത്ത് വിഭാഗത്തിൽ എറണാകുളവും ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തിൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയും ഗ്രാമപഞ്ചായത്ത് വിഭാഗത്തിൽ എറണാകുളം ജില്ലയിലെ മണീടും ഒന്നാം സ്ഥാനം കരസ്ഥമാക്കി
തിരുവനന്തപുരം∙ ആമയിഴഞ്ചാന്‍ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയി മരിച്ച സംഭവം വിവാദമായതിനു പിന്നാലെ നടപടികള്‍ കര്‍ശനമാക്കി തിരുവനന്തപുരം കോര്‍പറേഷനും തദ്ദേശ സ്വയംഭരണ വകുപ്പും. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ സേനയ്ക്കു കൈമാറാന്‍ തയാറാകാത്ത വീടുകള്‍ക്ക് അടിയന്തരമായി പിഴ നോട്ടിസ്
Results 1-10 of 239