Activate your premium subscription today
റായ്പുർ ∙ കുട്ടികളുണ്ടാകാൻ മന്ത്രവാദിയുടെ നിര്ദേശപ്രകാരം ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവ് മരിച്ചു. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലെ അംബികാപുരിലാണ് സംഭവം. ആനന്ദ് കുമാർ യാദവ് (35) ആണ് മരിച്ചത്.
റായ്പുർ∙ 2026 മാർച്ച് 31 ആകുന്നതോടെ മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്രവും ഛത്തീസ്ഗഡ് സർക്കാരും ഇക്കാര്യത്തിൽ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകളെ നേരിടാൻ ഛത്തീസ്ഗഡ് പൊലീസ് സ്വീകരിച്ച നടപടികളെയും അദ്ദേഹം പ്രശംസിച്ചു.
റായ്പുർ∙ ഛത്തീസ്ഗഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ. 2 പേർ സ്കൂൾ അധ്യാപകരും മറ്റൊരാൾ വനംവകുപ്പ് ഉദ്യോഗസ്ഥനുമാണ്. ഇരയായ 17 വയസ്സുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തതായി ഐജി അങ്കിത് ഗാർഗ് സ്ഥിരീകരിച്ചു.
റായ്പൂർ∙ ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. ഇക്കാര്യം ബസ്തർ റേഞ്ച് ഐ.ജി സുന്ദർരാജ് സ്ഥിരീകരിച്ചു.
ദന്തേവാഡ ∙ ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 31 ആയി. തിരച്ചിൽ തുടരുകയാണ്. പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി (പിഎൽജിഎ) പ്രവർത്തകരാണു കൊല്ലപ്പെട്ടതെന്നാണു വിവരം. ഏറ്റുമുട്ടലിൽ ജില്ലാ റിസർവ് ഗാർഡിലെ ഒരു സൈനികനും പരുക്കേറ്റു.
റായ്പൂർ ∙ ഛത്തീസ്ഗഡിലെ നാരായൺപൂർ – ദന്തേവാഡ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ മുപ്പതിലധികം മാവോയിസ്റ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പൊലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും വനമേഖലയിൽ തുടരുകയാണ്.
റായ്പുർ∙ ഇരുപത്തിരണ്ടുകാരിയായ വിദ്യാർഥിനിയെ ബലാത്സംഗത്തിന് ഇരയാക്കിയ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. ചാന്ദ്ഖുരിയിലെ സ്റ്റേറ്റ് പൊലീസ് അക്കാദമിയിലെ ഉദ്യോഗസ്ഥനെയാണ് റായ്പുർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
റായ്പുർ∙ ഛത്തീസ്ഗഡിലെ മുൻഗെലിയിൽ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിനിടെ പറത്തിയ പ്രാവ് നിലത്തുവീണു. സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതിനെ തുടർന്ന് വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്.
തന്റെ മകൾ അരജയെ ശിഷ്യൻ ദണ്ഡൻ ശാരീരികമായി ഉപദ്രവിച്ചുവെന്നറിഞ്ഞ ശുക്രാചാര്യർ ശപിച്ചു: ദണ്ഡന്റെ സാമ്രാജ്യം നശിച്ചു പോകട്ടെ എന്ന്. പൊടി പിടിച്ച അവിടെ പിന്നെ കാടു പടർന്നു. ശ്രീരാമലക്ഷ്മണൻമാരും സീതയും വനവാസത്തിനു പോകുന്നത് ഈ ദണ്ഡകാരണ്യത്തിലാണ്. ഖരദൂഷണന്മാരുമായുള്ള രാമലക്ഷ്മണ യുദ്ധം നടക്കുന്നതും ശൂർപ്പണഖയുടെ അംഗഛേദം നടത്തുന്നതും സീതാപഹരണം നടക്കുന്നതും എല്ലാം ഇവിടെ വച്ചാണ്.
Results 1-10 of 235