ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

റായ്പൂർ‌ ∙ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ വസതിയിൽ സിബിഐ റെയ്ഡ്. റായ്‌പുരിലെയും ഭിലായിലെയും ബാഗേലിന്റെ വസതികളിലാണ് റെയ്ഡ് നടക്കുന്നത്. ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെയും ഭൂപേഷ് ബാഗേലിന്റെ അടുത്ത അനുയായിയുടെയും വീടുകളിലും സിബിഐ റെയ്ഡ് നടത്തുന്നുണ്ടെന്നാണ് വിവരം. 

ഏപ്രിൽ 8, 9 തീയതികളിൽ അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിനായി രൂപീകരിച്ച ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ യോഗത്തിനായി ഭൂപേഷ് ബാഗേൽ ഇന്ന് ഡൽഹിയിലേക്ക് പോകാനിരിക്കെയാണ് റെയ്ഡ്. നേരത്തെ മദ്യ കുംഭകോണ കേസുമായി ബന്ധപ്പെട്ട് ഇഡി ബാഗേലിന്റെ വസതിയിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐയും എത്തിയത്.

അശ്ലീല സിഡി കേസിലാണ് സിബിഐ റെയ്ഡ് എന്നും വിവരമുണ്ട്. കേസിൽ ഭൂപേഷ് ബാഗേലിനെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കേസിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബാഗേലിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ശരിവയ്ക്കാൻ മതിയായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി ആയിരുന്നു കേസ് അവസാനിപ്പിച്ചത്. ബെറ്റിങ് ആപ്പ് കേസിലും ഭൂപേഷ് ബാഗേൽ ആരോപണ വിധേയനാണ്.

English Summary:

CBI Raids on Bhupesh Baghel: CBI raids the home of Chhattisgarh's former CM Bhupesh Baghel in Raipur and Bhilai amid an ongoing investigation. The raids follow previous ED investigations and occur just before Baghel's scheduled Delhi trip for an AICC meeting.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com