ADVERTISEMENT

തിരുവനന്തപുരം ∙ ബിജെപി നേതാവ് വി.വി. രാജേഷിനെതിരെ തിരുവനന്തപുരത്ത് പോസ്റ്ററുകൾ. രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി വി.വി. രാജേഷ് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റർ. രാജേഷിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നും പാർട്ടിയിൽനിന്നും പുറത്താക്കണം എന്നുമാണ് ആവശ്യം. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിനു സമീപമാണ് പോസ്റ്ററുകൾ‌ പ്രത്യക്ഷപ്പെട്ടത്.

ബിജെപി റിയാക്ഷൻ പ്ലാറ്റ്ഫോം എന്ന പേരിൽ ഇംഗ്ലിഷിലും മലയാളത്തിലുമായാണ് പോസ്റ്ററുകൾ‌. ഇ.ഡി റബ്ബർ  സ്റ്റാംപ് അല്ലെങ്കിൽ രാജേഷിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും ആരോപണമുണ്ട്. 

ബിജെപി മുൻ ജില്ലാ അധ്യക്ഷനും വക്താവുമായിരുന്ന രാജേഷ് പാർട്ടിയിൽ കെ. സുരേന്ദ്രന്റെ വിശ്വസ്തനാണ്. തിരുവനന്തപുരം നഗരസഭയിലെ കൗൺസിലറാണ്. രാജീവ് ചന്ദ്രശേഖർ‌ സംസ്ഥാന അധ്യക്ഷപദം ഏറ്റെടുത്തതിനു പിന്നാലെയാണ് രാജേഷിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് എന്നതാണ് ശ്രദ്ധേയം. കുമ്മനം രാജശേഖരൻ ബിജെപി അധ്യക്ഷനായിരുന്ന സമയത്ത് മെഡിക്കൽ കോളജ് കോഴ വിവദാത്തിൽ രാജേഷിനെതിരെ പാർട്ടി നടപടി സ്വീകരിച്ചിരുന്നു.

English Summary:

Rajeev Chandrasekhar's Defeat: BJP Faces Internal Turmoil Over VV Rajesh Allegations

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com