Activate your premium subscription today
Tuesday, Apr 8, 2025
പഞ്ചാബിലെ ജലന്ധറിൽ ബിജെപി നേതാവ് മനോരഞ്ജൻ കാലിയയുടെ വീടിനു പുറത്ത് സ്ഫോടനം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്, നടന്നതു ഗ്രനേഡ് ആക്രമണമാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ ഒരു മണിയോടെ സ്ഫോടന വിവരം ലഭിച്ച ഉടൻ തന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ചണ്ഡിഗഡ് ∙ പഞ്ചാബിൽ വിവാദക്കൊടുങ്കാറ്റുയർത്തിയ മോഗ പീഡനക്കേസിൽ മുൻ സീനിയർ എസ്പി ദേവീന്ദർ സിങ് ഗർച്ച, എസ്പി പരംദീപ് സിങ് സന്ധു എന്നിവരുൾപ്പെടെ 4 പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക സിബിഐ കോടതി 5 മുതൽ 8 വർഷം വരെ തടവുശിക്ഷ വിധിച്ചു. പ്രതികൾ 2–3 ലക്ഷം രൂപ വരെ പിഴയടയ്ക്കണമെന്നും ജഡ്ജി രാകേഷ് ഗുപ്ത വിധിച്ചു.
ന്യൂഡൽഹി∙ പഞ്ചാബിൽ നിന്നുള്ള സ്വയം പ്രഖ്യാപിത പ്രസംഗകനും പാസ്റ്ററുമായ ബജീന്ദർ സിങ് സ്ത്രീയെ ആക്രമിക്കുന്ന വിഡിയോ പുറത്ത്. ലൈംഗിക പീഡന കേസിൽ കുടുങ്ങിയിരിക്കെയാണ് ബജീന്ദറിന്റെ മറ്റൊരു വിവാദ വിഡിയോ കൂടി പുറത്തു വന്നത്. ബജീന്ദർ സ്ത്രീയെ ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമത്തിൽ ചർച്ചയായി മാറിയിരിക്കുകയാണ്.
ചണ്ഡീഗഡ്∙ കർഷകസമരത്തെ തുടർന്ന് ഒരു വർഷത്തോളമായി അടഞ്ഞുകിടന്ന ശംഭു, ഖനൗരി അതിർത്തികൾ തുറക്കുന്നു. അതിർത്തിയിൽ കർഷകർ നിർമിച്ച താൽക്കാലിക പന്തലുകളും സ്റ്റേജുകളും പഞ്ചാബ് പൊലീസ് പൊളിച്ചുനീക്കി. സമരം ചെയ്ത കർഷകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
കോഴിക്കോട്∙ രാസലഹരി വിൽപ്പന നടത്തുന്ന ടാൻസാനിയ പൗരൻമാരായ രണ്ടു പേരെ പഞ്ചാബിലെത്തി പിടികൂടി കുന്നമംഗലം പൊലീസ്. പഞ്ചാബിലെ ലൗലി പ്രഫഷണൽ യൂണിവേഴ്സിറ്റി വിദ്യാർഥികളായ ഡേവിഡ് എന്റമി (22), അത്ക ഹറുണ എന്നിവരെയാണ് കുന്നമംഗലം പൊലീസ് പിടികൂടിയത്. ഇവരെ വൈകിട്ടോടെ വിമാന മാർഗം കോഴിക്കോടെത്തിച്ചു. ടാൻസാനിയയിലെ ജഡ്ജിയുടെ മകനാണ് ഡേവിഡ് എന്ന് പൊലീസ് പറഞ്ഞു. ഇയാൾ രാസലഹരി വസ്തുക്കളുടെ വിൽപ്പനക്കാരിൽ പ്രധാനിയാണെന്നാണ് കരുതുന്നത്.
ലഹരിയുടെ പിടിയിൽനിന്നു വ്യക്തികളെ പുറത്തുകൊണ്ടുവരാൻ ഏതൊക്കെ വഴികളുണ്ടോ, അതെല്ലാം പഞ്ചാബിൽ പരീക്ഷിക്കുന്നുണ്ട്. ഒട്ടേറെ സന്നദ്ധസംഘടനകളുടെ (എൻജിഒ) സഹായവും സർക്കാർ ഇവിടെ തേടുന്നുണ്ട്. പല ലഹരികളുടെയും ലഭ്യത മുൻപത്തെക്കാൾ കാര്യമായി കുറഞ്ഞു; വിലയും കൂടി. പക്ഷേ, വേദനാസംഹാരികൾ പോലെയുള്ള ഫാർമ മരുന്നുകൾ ലഹരിയായി ഉപയോഗിക്കുന്ന രീതി കൂടുന്നതിൽ ആശങ്കയുണ്ട്. കുറഞ്ഞ വിലയും ഉയർന്ന ലഭ്യതയുമാണ് ഇപ്പോഴത്തെ വെല്ലുവിളി. കുട്ടികളുടെ ലഹരി ഉപയോഗം ഏറ്റവും ആദ്യം തിരിച്ചറിയുന്നതു പലപ്പോഴും അമ്മമാരാണ്. ആദ്യലക്ഷണങ്ങൾ അവർ പ്രകടിപ്പിക്കുന്നതും അമ്മമാരുടെ അടുത്തായിരിക്കും. കുട്ടികളുടെ ഭക്ഷണശീലം, ഉറക്കം, വികാരപ്രകടനങ്ങൾ എന്നിവയിലുണ്ടാകുന്ന നേരിയ വ്യത്യാസങ്ങൾ പോലും അവരാണ് ആദ്യം മനസ്സിലാക്കുക. ലഹരി ഉപയോഗിക്കുമ്പോൾ കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന സൂക്ഷ്മമായ മാറ്റങ്ങൾ എന്തൊക്കെയെന്ന് അമ്മമാരെ
ന്യൂഡൽഹി∙ ഡൽഹിയിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ അരവിന്ദ് കേജ്രിവാൾ രാജ്യസഭ എംപി ആയേക്കുമെന്ന് സൂചന. പഞ്ചാബിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ലുധിയാന വെസ്റ്റ് മണ്ഡലത്തിൽനിന്ന് നിലവിലെ എഎപി എംപി സഞ്ജീവ് അറോറ ജനവിധി തേടും. ഈ ഒഴിവിലേക്ക് രാജ്യസഭാ എംപിയായി അരവിന്ദ് കേജ്രിവാൾ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം.
ചണ്ഡിഗഡ് ∙ പഞ്ചാബിൽ എഎപി സർക്കാർ അധികകാലം തുടരില്ലെന്ന സൂചനയുമായി കോൺഗ്രസ്. ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയിലെ 32ലേറെ എംഎൽഎമാർ കോൺഗ്രസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മറ്റുള്ളവർ ബിജെപിയുമായി ബന്ധപ്പെടാൻ സാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്വ പറഞ്ഞു.
ന്യൂഡൽഹി ∙ പഞ്ചാബിലെ എഎപി മന്ത്രി കുൽദീപ് സിങ് ധലിവാൾ 20 മാസത്തോളം ഭരിച്ചത് ഇല്ലാത്ത വകുപ്പ്. സംസ്ഥാന സർക്കാർ ഇക്കാര്യം തിരിച്ചറിഞ്ഞു വിജ്ഞാപനത്തിലൂടെ വ്യക്തത വരുത്തിയെങ്കിലും സർക്കാരിനെതിരെ ബിജെപി രംഗത്തെത്തി. പ്രവാസികാര്യം, ഭരണപരിഷ്കാര വകുപ്പുകളാണു മന്ത്രിക്കു നേരത്തെ അനുവദിച്ചിരുന്നത്. എന്നാൽ ഇതിൽ ഭരണപരിഷ്കാര വകുപ്പ് നിലവിലുണ്ടായിരുന്നില്ല. കൃഷി ഉൾപ്പെടെയുള്ള വകുപ്പുകൾ വഹിച്ചിരുന്ന ധലിവാളിനു 2023 മേയിലാണ് ഈ വകുപ്പുകൾ ലഭിച്ചത്.
ഹോഷിയാർപുർ ∙ എത്ര തവണ, എത്ര വഴികൾ... ശനിയാഴ്ച രാത്രി വിമാനമിറങ്ങിയപ്പോൾ പഞ്ചാബുകാരൻ ദൽജിത് സിങ്ങിന്റെ ഉള്ളുപിടയുകയായിരുന്നു. അമൃത്സറിൽ ഇറങ്ങിയയുടൻ കിട്ടിയ ഇന്ത്യൻ ഭക്ഷണം അമൃത് പോലെയായി. കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയുമായി മണിക്കൂറുകൾ നീണ്ട ദുരിതയാത്ര അവസാനിച്ചതിന്റെ ആശ്വാസത്തിനൊപ്പം നല്ല ഭക്ഷണം കഴിച്ചപ്പോൾ ജീവൻ നേരെ വീണു.
Results 1-10 of 641
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.