Activate your premium subscription today
Monday, Mar 10, 2025
5 hours ago
കീവ് ∙ യുക്രെയ്ൻ മിന്നലാക്രമണത്തിലൂടെ പിടിച്ചെടുത്ത കുർസ്ക് മേഖല തിരിച്ചുപിടിക്കാൻ റഷ്യൻ സൈനികർ ഗ്യാസ് പൈപ്പ് ലൈനിന് ഉള്ളിലൂടെ നടന്നെത്തി പിന്നിൽ നിന്ന് ആക്രമിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് യുക്രെയ്ൻ സേന റഷ്യൻ അതിർത്തിയിലേക്ക് കടന്നുകയറി തന്ത്രപ്രധാനമായ അതിർത്തിപ്പട്ടണം സുദ്സ ഉൾപ്പെടെ ആയിരം ചതുരശ്ര കിലോമീറ്റർ പിടിച്ചെടുത്തത്. ഒട്ടേറെ റഷ്യൻ സൈനികരെ ബന്ദികളാക്കുകയും ചെയ്തു. ഭാവി സമാധാനചർച്ചകളിൽ വിലപേശൽ ശക്തി കൂട്ടുന്നതിനായിരുന്നു ഇത്. എന്നാൽ പിന്നീട് നിരന്തരമായ ആക്രമണത്തിലൂടെ റഷ്യ ഇതിൽ കുറെ ഭാഗം തിരിച്ചുപിടിച്ചു.
Mar 9, 2025
കീവ് ∙ റഷ്യയുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കാനായി എന്തുംചെയ്യാൻ സന്നദ്ധമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. കിവിയില്‍ വച്ച് യുക്രെയ്ന്-യുകെ നയതന്ത്രജ്ഞര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സമാധാനം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്നും അതിനുള്ള നടപടികള്‍
Mar 5, 2025
യുഎസ് കോൺഗ്രസിന്റെ സംയുക്ത സെഷനെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസംഗം ആധുനിക അമേരിക്കൻ ചരിത്രത്തിലെ ദൈർഘ്യമേറിയതാണ്. ഒരു മണിക്കൂർ 40 മിനിറ്റാണ് ട്രംപ് പ്രസംഗിച്ചത്. മുൻ സർക്കാരുകൾ 4 വർഷം കൊണ്ടോ 8 വർഷം കൊണ്ടോ ചെയ്തതിനേക്കാൾ കാര്യങ്ങൾ വെറും 43 ദിവസം കൊണ്ടു ചെയ്തെന്നു പറഞ്ഞ
യുക്രെയ്നുള്ള ആയുധ സഹായത്തിൽ യുഎസ് വിലക്കേർപ്പെടുത്തുമ്പോൾ യുക്രെയ്നു ലഭിക്കാതെ പോകുക അത്യാധുനിക ഹിമാർസ് മിസൈലാണ്. യുഎസ് പ്രസിഡന്റ് ആയിരിക്കെ ജോ ബൈഡൻ പ്രഖ്യാപിച്ച 70 കോടി യുഎസ് ഡോളറിന്റെ ആയുധസഹായത്തിലൂടെയാണു ഹിമാർസ് യുക്രെയ്ന് ലഭിച്ചുചുടങ്ങിയത്. എം 142 ഹൈ മൊബിലിറ്റി ആർട്ടിലറി മൊബിലിറ്റി റോക്കറ്റ്
Mar 4, 2025
കീവ് ∙ വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള വാഗ്വാദത്തിൽ ഖേദം പ്രകടിപ്പിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി. ശാശ്വതമായ സമാധാനത്തിനു ട്രംപിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി സെലൻസ്കി എക്സിൽ കുറിച്ചു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുമായി കരാറിന്
റഷ്യ-യുക്രെയ്ന് യുദ്ധത്തിന് മൂന്നു വയസ്സു തികഞ്ഞ ഫെബ്രുവരി 24ന് യുഎന്‍ പൊതുസഭയില്‍ യൂറോപ്യന്‍ പിന്തുണയോടെ യുക്രെയ്ന് ഒരു പ്രമേയം കൊണ്ടുവന്നു. 2022ല്‍ യുക്രെയ്നിലേക്ക് റഷ്യ നടത്തിയ അധിനിവേശമാണ് യുദ്ധത്തിനു കാരണമെന്നും യുക്രെയ്നിന്റെ പരമാധികാരവും സ്വാതന്ത്ര്യവും അഖണ്ഡതയും ഐക്യവും സംരക്ഷിക്കുന്നതില്‍ യുഎന്‍ അംഗങ്ങളുടെ പിന്തുണ ആവശ്യപ്പെടുന്നതുമായിരുന്നു ‘അഡ്വാന്‍സിങ് കോംപ്രിഹന്‍സീവ്, ജസ്റ്റ് ആന്‍ഡ് ലാസ്റ്റിങ് പീസ് ഇന്‍ യുക്രെയ്ന്’ എന്ന പേരിലുള്ള പ്രമേയം. ബലപ്രയോഗത്തിലൂടെ ഭൂമി പിടിച്ചെടുക്കുന്നത് നിയമവിധേയമല്ലെന്നു വ്യക്തമാക്കുന്ന പ്രമേയത്തില്‍, യുക്രെയ്നില്‍നിന്ന് എത്രയും വേഗം റഷ്യ പിന്മാറി യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. 193 രാജ്യങ്ങളില്‍ 93 പേര് പിന്തുണയ്ക്കുകയും ഇന്ത്യയടക്കം 65 രാജ്യങ്ങള്‍ വിട്ടുനില്‍ക്കുകയും ചെയ്ത പ്രമേയം സഭയില്‍ പാസായി. 18 രാജ്യങ്ങള്‍ എതിര്‍ത്തു. അതിലൊന്ന് യുഎസ് ആയിരുന്നു. യുദ്ധം തുടങ്ങിയ 2022നു ശേഷം ആദ്യമായാണ് യുഎന്നില്‍ യുഎസ് യുക്രെയ്നിനെതിരെ വോട്ടു ചെയ്യുന്നത്. റഷ്യ, ഉത്തരകൊറിയ, ഹംഗറി, ഇസ്രയേല്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് യുഎസ് യുക്രെയ്നിനെ എതിര്‍ത്തതെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. റഷ്യ-യുക്രെയ്ന് വിഷയത്തില്‍ യുഎസിന്റെ നയവ്യതിയാനം പരസ്യമായി പ്രഖ്യാപിക്കപ്പെടുകയായിരുന്നു ഫെബ്രുവരി 24ന് യുഎന്നില്‍. യുക്രെയ്ന് വിഷയത്തില്‍ കാലങ്ങളായി പിന്തുടര്ന്നു പോന്ന വിദേശനയത്തില്‍ മാറ്റം വരുത്തുകയാണ് രണ്ടാം ട്രംപ് സര്‍ക്കാര്‍. യുക്രെയ്നിനെ തള്ളിപ്പറഞ്ഞും യൂറോപ്യന്‍ സഖ്യകക്ഷികളെ മാറ്റിനിര്‍ത്തിയും റഷ്യയോടും ചൈനയോടും ചായ്വു പുലര്‍ത്തിക്കൊണ്ടുള്ള ട്രംപ് നയം രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള യുഎസിന്റെ വിദേശനയത്തിന്റെ സമഗ്രമായ പൊളിച്ചെഴുത്താണെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാഷിങ്ടൻ ∙ യുക്രെയ്നുള്ള എല്ലാ സൈനിക സഹായവും നിർത്തി യുഎസ്. കഴിഞ്ഞദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ചർച്ച ഫലം കണ്ടിരുന്നില്ല.
Mar 3, 2025
റോം∙ യുക്രെയ്നിലെ പുതിയ സമാധാന പദ്ധതി ചർച്ച ചെയ്യുന്നതിനായി ലണ്ടനിൽ നടന്ന യൂറോപ്യൻ യൂണിയൻ നേതാക്കളുടെ ഉച്ചകോടിയിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയാ മെലോണിയും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും കൂടിക്കാഴ്ച നടത്തി. സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിനും റഷ്യയ്ക്കെതിരായ യുദ്ധത്തിൽ
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി റഷ്യ. കഴിഞ്ഞയാഴ്ച വൈറ്റ്ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സെലൻസ്കിയും തമ്മിൽ നടന്ന കൂടിക്കാഴ്ച അലസിപ്പിരിഞ്ഞതിനു പിന്നാലെയാണ് റഷ്യയുടെ വിമർശനം. ‘സെലൻസ്കി സമാധാനം ആഗ്രഹിക്കുന്നില്ല. അതിന് അദ്ദേഹത്തെ ആരെങ്കിലും നിർബന്ധിക്കണം. യൂറോപ്പിന് അതിനു കഴിയുമെങ്കിൽ അവർക്ക് എല്ലാ ആശംസകളും’–ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമങ്ങളോട് പറഞ്ഞു. വൈറ്റ് ഹൗസിൽ ട്രംപും സെലൻസ്കിയും തമ്മിലുണ്ടായ തർക്കം അത്യപൂർവമായ സംഭവമാണ്.
Mar 1, 2025
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും തമ്മിൽ നടന്ന കൂടിക്കാഴ്ച വാക്കേറ്റത്തിലും വെല്ലുവിളിയിലും കലാശിച്ചതിന് പിന്നാലെ സെലൻസ്കി നടത്തിയ പ്രതികരണം ചർച്ചയാകുന്നു.
Results 1-10 of 1913
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.