Activate your premium subscription today
Monday, Apr 21, 2025
ബെംഗളൂരു∙ കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ (68) വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി മകൻ കാർത്തിക്. കൊലപാതകത്തിന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്ന ഓം പ്രകാശിന്റെ ഭാര്യയും തന്റെ അമ്മയുമായ പല്ലവി 12 വർഷമായി സ്ക്രീസോഫീനിയയ്ക്ക് ചികിത്സയിലാണെന്നും കടുത്ത മാനസിക വെല്ലുവിളികളിലൂടെയാണ് കടന്നുപോയിരുന്നതെന്നും കാർത്തിക് പൊലീസിന് മൊഴി നൽകിയതായാണ് റിപ്പോർട്ടുകൾ
ന്യൂഡൽഹി∙ സുപ്രീം കോടതിക്ക് എതിരായ പ്രസ്താവനയിൽ ഉപരാഷ്ട്രപതിക്ക് എതിരെ കോടതിയലക്ഷ്യ കേസ് എടുക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മലയാളി അഭിഭാഷകൻ. ഹർജി നൽകാനുള്ള അനുമതിക്കായി അറ്റോർണി ജനറലിന് കത്തയച്ചു. ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരെയും കേസ് എടുക്കണമെന്നാണ് ആവശ്യം. കോടതിയലക്ഷ്യ നിയമത്തിലെ 15–ാം വകുപ്പ് അനുസരിച്ച് കേസ് എടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ന്യൂഡൽഹി∙ നാലു ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ഇന്ത്യയിലെത്തി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ വാൻസിനെ പാലം വ്യോമതാവളത്തിൽ സ്വീകരിച്ചു. വാൻസിനൊപ്പം ഭാര്യ ഉഷ വാൻസും മക്കളും ഇന്ത്യയിലെത്തിയിട്ടുണ്ട്.
റാഞ്ചി∙ ജാർഖണ്ഡിലെ ബൊക്കോറോയിൽ മാവോയിസ്റ്റുകളും സിആർപിഎഫും തമ്മിൽ ഏറ്റുമുട്ടി. എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. എകെ47 തോക്ക്, എസ്എൽആർ, മൂന്ന് ഇൻസാസ്, പിസ്റ്റൾ എന്നിവ പിടിച്ചെടുത്തു. ഇന്നലെ രാത്രിയാണ് ഏറ്റമുട്ടലുണ്ടായത്.
ബെംഗളൂരു ∙ സിഇടി പൊതുപ്രവേശന പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചതിൽ പ്രതിഷേധം തുടരുന്നതിനിടെ സമാന പരാതിയുമായി 3 വിദ്യാർഥികൾ കൂടി എത്തി. 16നും 17നും നടന്ന പ്രഫഷനൽ ബിരുദ കോഴ്സ് പ്രവേശന പരീക്ഷയ്ക്ക് ശിവമൊഗ്ഗ സാഗർ ഗവ.പിയു കോളജ്, ഗദഗിലെ ഹലക്കേരി, ധാർവാഡ് കേന്ദ്രങ്ങളിലെത്തിയ വിദ്യാർഥികളുടെ പൂണൂൽ സുരക്ഷാ ജീവനക്കാർ അഴിച്ചുവാങ്ങി മുറിച്ച് ഡസ്റ്റ് ബിന്നിൽ ഉപേക്ഷിച്ചെന്നാണു പരാതി.
ന്യൂഡൽഹി∙ സുപ്രീം കോടതിക്കെതിരെയുള്ള രൂക്ഷ വിമർശനത്തിനു പിന്നാലെ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എസ്.വൈ.ഖുറേഷിക്കെതിരെ ബിജെപി എംപി നിഷികാന്ത് ദുബെ. ‘ഖുറേഷി പ്രവർത്തിച്ചത് ഇന്ത്യയുടെ ഇലക്ഷൻ കമ്മിഷണർ ആയല്ല, മറിച്ച് മുസ്ലിം കമ്മിഷണർ ആയാണ്’ എന്ന് ദുബെ എക്സിൽ കുറിച്ചു. വഖഫ് നിയമഭേദഗതി മുസ്ലിങ്ങളുടെ സ്വന്ത് തട്ടിയെടുക്കാനുള്ള ബിജെപി സർക്കാരിന്റെ പൈശാചികമായ പദ്ധതി മാത്രമാണെന്നും സുപ്രീം കോടതി ഇതു നടപ്പിലാക്കാൻ അനുവദിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖുറേഷി സമൂഹമാധ്യമത്തിൽ പ്രതികരിച്ചിരുന്നു
ബണ്ടി (രാജസ്ഥാൻ) ∙ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുപ്പതുകാരിക്ക് 20 വർഷം തടവുശിക്ഷ. രാജസ്ഥാനിലെ ബണ്ടിയിലുള്ള പോക്സോ കോടതിയുടേതാണ് വിധി. ലലിബായ് മോഗിയ എന്ന യുവതി 45,000 രൂപ പിഴയടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
മുംബൈ ∙ മുഗൾ ഭരണാധികാരി ഔറംഗസേബിനെ ഹീറോയായി കണക്കാക്കുന്നവർ ജവാഹർലാൽ നെഹ്റുവിനെ വായിക്കണമെന്നും മതഭ്രാന്തനും ക്രൂരനായ ഭരണാധികാരിയുമായാണ് അദ്ദേഹം ഔറംഗസേബിനെ രേഖപ്പെടുത്തിയതെന്നും കേന്ദ്രമന്ത്രി രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു.
ബെംഗളൂരു∙ കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ (68) കൊലപ്പെടുത്തിയ വിവരം പൊലീസിനെ ഭാര്യ പല്ലവി ആദ്യം അറിയിച്ചത് ഐപിഎസുകാരന്റെ ഭാര്യയെ. കുടുംബസുഹൃത്തായ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിഡിയോ കോൾ വിളിച്ചാണ് പല്ലവി കൊലപാതകവിവരം അറിയിച്ചത്. വൈകിട്ട് 4.30ഓടെ വിഡിയോ കോൾ ചെയ്ത് ‘ഞാനൊരു മോൺസ്റ്ററെ കൊന്നു’ എന്ന് പല്ലവി പറഞ്ഞു. ഈ സുഹൃത്താണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് വീട്ടിലെത്തിയപ്പോൾ പല്ലവിയും മകളും വാതിൽ തുറന്നില്ല.
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നീ പുണ്യസ്ഥലങ്ങളിലേക്കുള്ള ചാർധാം തീർഥാടകരെ ലക്ഷ്യമിട്ടു വൻതോതിൽ ഓൺലൈൻ തട്ടിപ്പിന് സാധ്യതയുണ്ടെന്നു കേന്ദ്ര ഏജൻസിയായ ഇന്ത്യൻ സൈബർക്രൈം കോഓർഡിനേഷൻ സെന്ററിന്റെ മുന്നറിയിപ്പ്. വ്യാജ വെബ്സൈറ്റുകൾ, സമൂഹ മാധ്യമപേജുകൾ തുടങ്ങിയവയുടെ ഇരയാകരുതെന്നും സെന്റർ അറിയിച്ചു. ഹോട്ടൽ, ഓൺലൈൻ ടാക്സി, ഹെലികോപ്റ്റർ ബുക്കിങ് എന്നിവയുടെ പേരിൽ ആകർഷകമായ പരസ്യങ്ങളും അവയിലെ ലിങ്കുകളും വഴി തട്ടിപ്പു നടക്കാൻ സാധ്യതയുണ്ട്. ചാർധാം തീർഥാടനം ഈ മാസാവസാനം തുടങ്ങും.
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.