Activate your premium subscription today
Tuesday, Apr 22, 2025
മുംബൈ ∙ ഇലോൺ മസ്കിന്റെ മാതാവും മോഡലുമായ മേയ് മസ്ക് മുംബൈയിൽ 77–ാം പിറന്നാൾ ആഘോഷിച്ചു. മനോഹരമായ പൂക്കൾ അയച്ചുകൊടുത്താണ് ഇലോൺ മസ്ക് അമ്മയ്ക്കു ജന്മദിനാശംസകൾ നേർന്നത്. മകനു നന്ദി പറഞ്ഞ മേയ്, ജന്മദിന ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. എ വുമൺ മേക്സ് എ പ്ലാൻ എന്ന ഓർമക്കുറിപ്പുകളുടെ ഹിന്ദി പതിപ്പ് ‘ജബ് ഔറത്ത് സോച്തി ഹെയുടെ പ്രകാശനത്തിനു കൂടിയാണ് മേയ് ഇവിടെ എത്തിയത്. ഇതിനോടകം 31 ഭാഷകളിലേക്ക് ഓർമക്കുറിപ്പ് വിവർത്തനം ചെയ്തു. പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രവും സന്ദർശിച്ചു. ശ്രീലങ്കൻ നടി ജാക്വിലിൻ ഫെർണാണ്ടസും കൂടെയുണ്ടായിരുന്നു.1948 ൽ കാനഡയിൽ ജനിച്ച മേയ് മസ്ക് 50 വർഷത്തോളം മോഡലിങ് രംഗത്തു സജീവമായിരുന്നു. ടൈം, വോഗ് അടക്കമുള്ള രാജ്യാന്തര മാസികകളുടെ കവർ ചിത്രമായിട്ടുണ്ട്.
മാതാവ് മേയ് മസ്കിനു ജന്മദിനാശംസകൾ നേർന്ന് ശതകോടീശ്വരൻ ഇലോൺ മസ്ക്. മുംബൈയിലുള്ള അമ്മയ്ക്ക് മനോഹരമായ പൂക്കൾ അയച്ചാണ് ഇലോൺ മസ്ക് ജന്മദിനാശംസകൾ നേർന്നത്. ഈ മനോഹരമായ ജന്മദിന പൂക്കൾക്ക് ഇലോൺ മസ്കിനു നന്ദി എന്ന കുറിപ്പോടെ ജന്മദിനത്തിനു മകൻ നൽകിയ സമ്മാനത്തോടൊപ്പമുള്ള ചിത്രവും മേയ് സമൂഹമാധ്യമത്തിൽ
ലഹരിക്കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതായിരുന്നു ഇന്ന് കേരളം ചർച്ച ചെയ്ത പ്രധാന വാർത്തകളിലൊന്ന്. ലഹരി ഇടപാടുകാരുമായി തനിക്ക് ബന്ധമുണ്ടെന്നതടക്കം ഷൈനിന്റെ കൂടുതൽ വെളിപ്പെടുത്തലുകളും പുറത്തുവന്നിട്ടുണ്ട്. ഏറ്റുമാനൂരിൽ മക്കളെ
വാഷിങ്ടൻ ∙ ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ടെക് സംരംഭകനും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോൺ സംഭാഷണത്തിനിടെയാണ് ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം മസ്ക് പ്രകടിപ്പിച്ചത്. ‘‘പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കാണുന്നു. ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കുന്നതിനായി കാത്തിരിക്കുന്നു’’ – മസ്ക് എക്സിൽ കുറിച്ചു.
അടുത്ത വർഷം അവസാനത്തോടെ സ്റ്റാർഷിപ് റോക്കറ്റ് ചൊവ്വയിലെത്തുമെന്നു സ്പേസ്എക്സ് മേധാവി ഇലോൺ മസ്ക്. മസ്കിന്റെ തന്നെ മറ്റൊരു കമ്പനിയായ ടെസ്ല വികസിപ്പിച്ച ഒപ്റ്റിമസ് റോബട്ടുകളും സ്റ്റാർഷിപ്പിൽ പോകും. ഹ്യൂമനോയ്ഡ് ഗണത്തിലുള്ള റോബട്ടുകളാണ് ഒപ്റ്റിമസ്. ഇലോൺ മസ്ക് തുടക്കകാലം മുതൽ തന്നെ മറ്റു ഗ്രഹങ്ങളിൽ
ഭൂമിയുടെ സാഹചര്യങ്ങൾ പോലെ അനുകൂല സാഹചര്യങ്ങളുള്ള അന്തരീക്ഷം മറ്റൊരു ഗ്രഹത്തിൽ സൃഷ്ടിക്കുന്ന പ്രക്രിയയാണു ടെറാഫോമിങ്. ചൊവ്വയെ ടെറാഫോമിങ് നടത്തി അവിടം വാസയോഗ്യമാക്കി മനുഷ്യക്കോളനികൾ സ്ഥാപിക്കണമെന്നുള്ളത് ശാസ്ത്രലോകത്തിന്റെ ഒരു വിദൂരസ്വപ്നമാണ്. ഇത്തരമൊരു സ്വപ്നം അതീവ ദുഷ്കരമാണെങ്കിലും സാധ്യമാണെന്നു
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്ത ഉപദേഷ്ടാവെങ്കിലും ഭരണകൂടത്തിന്റെ തീരുവനയത്തോടു വിയോജിക്കുന്ന ഇലോൺ മസ്കും പ്രസിഡന്റിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയും തമ്മിൽ തുടരുന്ന കലഹത്തെ വൈറ്റ് ഹൗസ് ചിരിച്ചു തള്ളി. വ്യാപാരവും തീരുവയും സംബന്ധിച്ച് ഭിന്ന അഭിപ്രായങ്ങളുള്ള രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രശ്നത്തിൽനിന്ന് അകലം പാലിക്കുകയാണെന്ന സൂചനയാണ് വൈറ്റ് ഹൗസ് വക്താവ് കാരലിൻ ലെവിറ്റ് നൽകിയത്. ‘ആൺകുട്ടികൾ എപ്പോഴും ആൺകുട്ടികളായിരിക്കും. അവർ വഴക്കടിക്കട്ടെ’– കാരലിൻ പറഞ്ഞു.
ടെസ്ല ഇന്ത്യയിലേക്കുള്ള വരവ് അറിയിച്ചു കഴിഞ്ഞു. മുംബൈ, ഡൽഹി എന്നീ നഗരങ്ങളിൽ സ്ഥാപിക്കുന്ന ഓഫീസിന്റെ കാര്യങ്ങളും അവസാനഘട്ടത്തിലാണ്. എന്നാൽ ഈ നഗരത്തിനു പുറത്തുള്ളവർക്ക് ടെസ്ലയുടെ വാഹനങ്ങൾ വാങ്ങണമെന്നുണ്ടെങ്കിൽ എങ്ങനെ വിതരണം ചെയ്യുമെന്നതായിരുന്നു കമ്പനിക്കു മുമ്പിലുണ്ടായിരുന്ന ആദ്യത്തെ വെല്ലുവിളി. ആ
വാഷിങ്ടൻ∙ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഇലോൺ മസ്കിന്റെയും നയങ്ങൾക്കും നടപടികൾക്കുമെതിരെ തെരുവിലിറങ്ങി പതിനായിരക്കണക്കിന് പ്രതിഷേധക്കാർ. ട്രംപ് ഭരണകൂടത്തിന്റെ വിവാദപരമായ നയങ്ങൾക്കെതിരെ ശനിയാഴ്ചയാണ് അമേരിക്കയിലുടനീളം പതിനായിരക്കണക്കിന് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. ട്രംപ് ഭരണകൂടത്തിന്റെ
വാഷിംഗ്ടൺ ∙ ഈ മെയ് അവസാനത്തോടെ ഇലോൺ മസ്ക് ഡിപ്പാർട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യൻസിയിൽ (ഡി ഓ ജി ഇ) നിന്ന് രാജി വച്ചൊഴിഞ്ഞേക്കുമെന്നു മസ്ക് തന്നെ സ്വയം വെളിപ്പെടുത്തി. അതിനകം താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ കൈവരിക്കുവാൻ കഴിയും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. റിപോർട്ടുകൾ മസ്ക് അടുത്ത് തന്നെ
Results 1-10 of 849
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.