Activate your premium subscription today
Tuesday, Apr 8, 2025
ന്യൂഡൽഹി ∙ വഖഫ് ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ലോക്സഭയിൽ ഒറ്റപ്പെട്ട ബഹളമായിരുന്നെങ്കിൽ ഇന്നലെ രാജ്യസഭയിൽ സ്ഥിതി വ്യത്യസ്തമായി. പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾക്ക് പ്രതിരോധം തീർക്കാൻ ബിജെപിയുടെ മുൻനിര നേതാക്കളായ കേന്ദ്രമന്ത്രിമാർ രംഗത്തിറങ്ങി. രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര അമിത് ഷാ ഒന്നിലേറെ തവണ ചർച്ചയിൽ ഇടപെട്ടു.
ന്യൂഡല്‍ഹി∙ മണിപ്പുരില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതിനു ലോക്സഭയുടെ അംഗീകാരംതേടി കേന്ദ്രസര്‍ക്കാര്‍ പ്രമേയം. ഇന്ന് പുലര്‍ച്ചെ വഖഫ് ബില്‍ പാസാക്കിയതിനു തൊട്ടുപിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്. നേരം വൈകിയുള്ള പ്രമേയാവതരണത്തില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി.
ന്യൂഡൽഹി∙ വഖഫ് ഭേദഗതി ബിൽ നടപ്പിലാക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആഗ്രഹമാണ് പൂർത്തീകരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വഖഫ് ബില്ലിൽ ലോക്സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. 2013ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ വഖഫ് നിയമത്തിൽ ഭേഗദതി വരുത്താതിരുന്നെങ്കിൽ ഇപ്പോൾ ഈ ഭേദഗതി ബില്ലിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്നും അമിത് ഷാ പറഞ്ഞു.
ലോക്സഭയിൽ വഖഫ് ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്കിടെ കൊമ്പുകോർത്ത് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണെന്ന് അവകാശപ്പെടുന്ന ഒരു പാർട്ടിക്ക് ഇപ്പോഴും സ്വന്തം ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു ബിജെപി അധ്യക്ഷ തിരഞ്ഞെടുപ്പിനെ പരിഹസിച്ച് അഖിലേഷ് യാദവിന്റെ പരിഹാസം.
ന്യൂഡൽഹി∙ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം തീരാൻ 4 ദിവസം മാത്രം ബാക്കിനിൽക്കെ, പരിഷ്കരിച്ച വഖഫ് ബില്ലിന്റെ അവതരണം സംബന്ധിച്ച് അവ്യക്തത. നടപ്പു ബജറ്റ് സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കുമെന്നു കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നുവെങ്കിലും ബിൽ ഈ വർഷാവസാനം നടക്കേണ്ട ബിഹാർ തിരഞ്ഞെടുപ്പു കഴിയുന്നതു വരെ മാറ്റിവയ്ക്കണമെന്നു ബിജെപിക്കുള്ളിൽത്തെന്നെ ചിലർക്ക് അഭിപ്രായമുണ്ട്. പാർലമെന്റ് മണ്ഡല പുനർ നിർണയം, ത്രിഭാഷാ പഠന പദ്ധതി വിവാദങ്ങൾ തെക്കൻ സംസ്ഥാനങ്ങളിൽ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമത്തിനു തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ തൽക്കാലം വേറൊരു തലവേദന കൂടി വേണ്ടെന്നാണ് ഇവരുടെ അഭിപ്രായം. എഐഎഡിഎംകെ നേതാക്കൾ ആഭ്യന്തരമന്ത്രി അമിത് ഷായെ കഴിഞ്ഞദിവസം സന്ദർശിച്ചപ്പോൾ, ത്രിഭാഷാ വിവാദത്തിലെ ആശങ്ക അറിയിച്ചതായാണു വിവരം.
ന്യൂഡൽഹി ∙ രാജ്യസഭയിൽ സോണിയ ഗാന്ധിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കോൺഗ്രസ് നേതാവ് ജയറാം രമേശ് നൽകിയ അവകാശലംഘന നോട്ടിസ് അധ്യക്ഷനായ ജഗ്ദീപ് ധൻകർ തള്ളി. യുപിഎ സർക്കാരിന്റെ കാലത്തു പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്തിരുന്നത് ഒരു കുടുംബം മാത്രമായിരുന്നുവെന്ന പരാമർശം ചൂണ്ടിക്കാട്ടിയായായിരുന്നു നോട്ടിസ്.
ന്യൂഡൽഹി ∙ ജമ്മു കശ്മീരിൽ ഹുറിയത് കോൺഫറൻസിലെ 2 സംഘടനകൾ കൂടി വിഘടനവാദം ഉപേക്ഷിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നവഭാരത സൃഷ്ടിയോട് ജമ്മു കശ്മീർ തഹ്രീഖി ഇസ്തെക്ലാൽ, ജമ്മു കശ്മീർ തഹ്രീഖ് ഇസ്തിഖാമത് എന്നീ കക്ഷികൾ ആഭിമുഖ്യം അറിയിച്ചതായി മന്ത്രി പറഞ്ഞു.
സഹകരണ മേഖലയിൽ ഇൻഷുറൻസ് കമ്പനിയും ഓൺലൈൻ ടാക്സി സംവിധാനവും ആരംഭിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഊബർ, ഒല തുടങ്ങിയ ഓൺലൈൻ ടാക്സി കമ്പനികളുടെ മാതൃകയിൽ സഹകരണ മേഖലയിലും ടാക്സി സംവിധാനം ഏതാനും മാസത്തിനുള്ളിൽ രൂപീകരിക്കുമെന്നു കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു.
ചെന്നൈ∙ ബിജെപിയോടുള്ള നിലപാട് മയപ്പെടുത്തിയതിനു പിന്നാലെ, തമിഴ്നാട് പ്രതിപക്ഷ നേതാവും അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസാമി ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.
ന്യൂഡൽഹി∙ കേന്ദ്രസർക്കാർ നടപടികളിലൂടെ കശ്മീരിൽ ഭീകരാക്രമണങ്ങളും അക്രമങ്ങളും കുറഞ്ഞെന്നു കേന്ദ്ര ആഭ്യന്ത്രര മന്ത്രി അമിത് ഷാ രാജ്യസഭയിൽ. ജമ്മു കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന അനുച്ഛേദം 370 റദ്ദാക്കിയതിലൂടെ ഭരണഘടനാ ശിൽപികളുടെ ‘ഒരു ഭരണഘടന, ഒരു ത്രിവർണപതാക’ എന്ന ആശയം സഫലമാക്കാനായി. ഭീകരാക്രമണം മൂലം ജമ്മു കശ്മീരിൽ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിൽ 70 ശതമാനത്തോളം കുറവു വന്നിട്ടുണ്ടെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു.
Results 1-10 of 878
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.