Activate your premium subscription today
ടോക്കിയോ ∙ ജപ്പാനിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് 27ന് നടത്താൻ ഉദ്ദേശിക്കുന്നതായി ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റ് പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഷിഗേറു ഇഷിബ പറഞ്ഞു. പ്രധാനമന്ത്രി ഫുമിയോ കിഷിദ രാജിവച്ചതിനെത്തുടർന്നാണു പിൻഗാമിയായി ഇഷിബയെ തിരഞ്ഞെടുത്തത്. ഇഷിബ പ്രധാനമന്ത്രിയായി ചുമതലയേറ്റിട്ടില്ലാത്തതിനാൽ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
വാഷിങ്ടൻ ∙ സ്വതന്ത്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതും സമ്പന്നവുമായ ഇന്തോ-പസഫിക് മേഖലയാണ് ക്വാഡ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ക്വാഡ് ചതുർരാഷ്ട്ര കൂട്ടായ്മ ആരെയും എതിർക്കാൻ ലക്ഷ്യമിട്ടുള്ളതല്ല, നിയമവിധേയമായ ഒരു രാജ്യാന്തര വ്യവസ്ഥയ്ക്കും പരമാധികാരത്തെ മാനിക്കുന്നതിനുമാണ്’ – വിൽമിങ്ടനിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അധ്യക്ഷതയിൽ നടന്ന് ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ടോക്കിയോ ∙ ജനസമ്മതി കുറഞ്ഞതിനാൽ രാജിവയ്ക്കുന്നതായി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ (67) പ്രഖ്യാപിച്ചു. അടുത്തമാസം ഒഴിയുമെന്നും പകരം ആളെ കണ്ടെത്തണമെന്നും ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയോട് (എൽഡിപി) കിഷിദ ആവശ്യപ്പെട്ടു. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ രാഷ്ട്രീയത്തിൽ തുടരുന്നതിൽ കാര്യമില്ലെന്നും പാർട്ടി പ്രസിഡന്റുകൂടിയായ കിഷിദ പറഞ്ഞു.
ടോക്കിയോ ∙ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഉത്തര കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്കു താൽപര്യം പ്രകടിപ്പിച്ചതായി കിമ്മിന്റെ സഹോദരി കിം ജോങ് യോ വെളിപ്പെടുത്തി. എന്നാൽ, 1910–45 കാലത്തെ ജപ്പാന്റെ ക്രൂരതകൾക്കു പ്രായശ്ചിത്തം ചെയ്യുകയും ഉത്തര കൊറിയയുടെ പരമാധികാരം അംഗീകരിക്കുകയും ചെയ്താൽ മാത്രമേ കൂടിക്കാഴ്ചയ്ക്കു സാധ്യതയുള്ളുവെന്ന് യോ പറഞ്ഞു. 20 വർഷമായി ഇരുരാജ്യങ്ങളും തമ്മിൽ ഒരുതരത്തിലുള്ള ചർച്ചയും നടക്കുന്നില്ല. 2002 ൽ 13 ജപ്പാൻ പൗരന്മാരെ ഉത്തര കൊറിയ തട്ടിക്കൊണ്ടു പോയതിൽ 5 പേർ ഒരു പതിറ്റാണ്ടിനുശേഷം തിരിച്ചെത്തിയെങ്കിലും ബാക്കിയുള്ളവരെക്കുറിച്ച് ഇനിയും വിവരമില്ല. 17 പേരെ തട്ടിക്കൊണ്ടുപോയെന്നാണ് ജപ്പാൻ പറയുന്നത്.
ന്യൂഡൽഹി∙ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം.‘‘എന്റെ സുഹൃത്ത് ഫുമിയോ കിഷിദ പങ്കെടുത്ത ജപ്പാനിലെ വാകയാമയിലെ പൊതുയോഗത്തിലുണ്ടായ ആക്രമണത്തെക്കുറിച്ച് അറിഞ്ഞു. അദ്ദേഹം സുരക്ഷിതനാണെന്നതിൽ
ടോക്കിടോ∙ ജപ്പാൻ പ്രധാനമന്ത്രി ഫുമോയി കിഷിദയ്ക്കു നേരെ ആക്രമണം. പ്രധാനമന്ത്രിക്കു നേരെ എറിഞ്ഞ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. ഫുമിയോ കിഷിദ പരുക്കേൽക്കാതെ രക്ഷപ്പെട്ടെന്നാണ് വിവരം. പടിഞ്ഞാറൻ ജപ്പാനിലെ വാകയാമയിൽ തുറമുഖം സന്ദർശിക്കുമ്പോഴായിരുന്നു ആക്രമണം. അക്രമി പിടിയിലായെന്നാണ് സൂചന.പൈപ്പിനു സമാനമായ
കീവ്∙ യുക്രെയ്നിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് റഷ്യയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് കിഷിദയുടെയും സന്ദർശനം. ഈ മാസം 19 മുതൽ 21 വരെയാണ് കിഷിദ ഇന്ത്യാ സന്ദർശനം നിശ്ചയിച്ചിരുന്നത്. എന്നാൽ ചൊവ്വാഴ്ച
ന്യൂഡൽഹി ∙ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ഒരു വർഷത്തിനിടെ കിഷിദയെ പലതവണ കണ്ടെന്നും ഓരോ തവണയും ഇന്ത്യ-ജപ്പാൻ ബന്ധങ്ങളോടുള്ള അദ്ദേഹത്തിന്റെ ക്രിയാത്മകതയും പ്രതിബദ്ധതയും അനുഭവപ്പെട്ടെന്നും മോദി പറഞ്ഞു. ‘‘ഈ വർഷം ജി20–യിൽ ഇന്ത്യയും
ടോക്കിയോ∙ ജനനനിരക്ക് വർധിപ്പിച്ചില്ലെങ്കിൽ ജപ്പാൻ എന്ന രാജ്യം അപ്രത്യക്ഷമാകുമെന്ന് പ്രധാനമന്ത്രി ഫുമിയോ കിഷിഡയുടെ ഉപദേശകൻ. 2022ൽ ആകെ ഉണ്ടായ കുട്ടികളുടെ എണ്ണം റെക്കോർഡ് താഴ്ചയിലാണെന്ന വിവരം ഫെബ്രുവരി 28ന് പുറത്തുവന്നിരുന്നു. ഈ കണക്കിൽ ആശങ്ക രേഖപ്പെടുത്തിയാണ് ഇങ്ങനെപോയാൽ രാജ്യം തന്നെ
ടോക്യോ∙ റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തിനു പിന്നാലെ പരമ്പരാഗത വൈരികളായ ചൈനയും ജപ്പാനുമായുള്ള ബന്ധം കൂടുതൽ വഷളാകുന്നതായി റിപ്പോർട്ടുകൾ. Yonaguni, Nansei Islands, Senkaku islands, Taiwan, Russia- Ukraine war, Russian invasion of Ukraine, Senkaku Islands dispute,China Japan conflict islands,Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.
Results 1-10 of 14