Activate your premium subscription today
Thursday, Mar 13, 2025
Feb 27, 2025
ലക്നൗ ∙ മഹാകുംഭ മേളയിലെ ശുചീകരണ തൊഴിലാളികൾക്ക് ഉത്തർപ്രദേശ് സർക്കാർ 10,000 രൂപ ബോണസ് പ്രഖ്യാപിച്ചു. ഇവരുടെ കുറഞ്ഞ കൂലി ഏപ്രിൽ മുതൽ 16,000 രൂപയായിരിക്കും. ആയുഷ്മാൻ ഭാരത് വഴി സൗജന്യ ചികിത്സയും നൽകുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
Feb 21, 2025
യുപിയുടെ മുഖ്യമന്ത്രിക്കു കൊച്ചി മെട്രോയില്‍ നിന്നു പഠിക്കാനുണ്ടെന്ന് കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി. കൊച്ചിയില്‍ ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയില്‍ സംസാരിക്കുമ്പോഴാണ് വാട്ടര്‍ മെട്രോ കണ്ടതും കൊച്ചി വണ്‍ ടിക്കറ്റ് സംവിധാനത്തെക്കുറിച്ച് അറിഞ്ഞതും മന്ത്രി വിശദീകരിച്ചത്. ഫെബ്രുവരിയിലാണ് യുപിയില്‍ ഉള്‍നാടന്‍ ജലഗത കമ്മിഷന് സ്ഥാപിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണുമ്പോള്‍ നിര്‍ബന്ധമായും കേരളത്തിലെ വാട്ടര്‍ മെട്രോ മോഡല്‍ പഠിക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Feb 19, 2025
ന്യൂഡൽഹി∙ മഹാകുംഭമേള നടക്കുന്ന ഗംഗാനദിയിൽ ജലം മലിനമാണെന്ന റിപ്പോർട്ട് തളളി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗംഗ നദിയും യമുന നദിയും സംഗമിക്കുന്ന ത്രിവേണീ സംഗമത്തിലെ വെളളം കുളിക്കാൻ മാത്രമല്ല കുടിക്കാനും അനുയോജ്യമാണെന്ന് യോഗി പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും സനാതന ധർമത്തിനെതിരെ വ്യാജ വിഡിയോകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നവർ പ്രയാഗ്രാജിൽ പുണ്യസ്നാനം നടത്തിയ കോടിക്കണക്കിന് ആളുകളുടെ വിശ്വാസം കൊണ്ടു കളിക്കുകയാണെന്നും ആദിത്യനാഥ് വിമർശിച്ചു.
Feb 15, 2025
ലക്നൗ ∙ പ്രയാഗ്രാജിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ, മഹാകുംഭമേളയിൽ പങ്കെടുക്കാൻ പോയ പത്ത് തീർഥാടകർ മരിച്ചു. 19 പേർക്ക് പരുക്കേറ്റു.
Feb 12, 2025
പ്രയാഗ്രാജ് ∙ മാഘിപൂർണിമദിനമായ ഇന്നലെ മഹാകുംഭമേളയിൽ 1.6 കോടിയോളം പേർ പുണ്യസ്നാനം നിർവഹിച്ചു. ഒരുമാസം നീണ്ട ‘കൽപവാസ്’ തീർഥാടനത്തിന് സമാപനം കുറിച്ചതോടെ 10 ലക്ഷത്തോളം തീർഥാടകർ ത്രിവേണീസംഗമതീരത്തുനിന്നു മടങ്ങിത്തുടങ്ങി. ഗതാഗതതടസ്സം ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കുന്നതായി അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 വരെ 1.59 കോടി തീർഥാടകർ സ്നാനം നടത്തിയെന്നാണ് ഔദ്യോഗിക കണക്ക്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെയും ഭാര്യയും ഇന്നലെ എത്തിയവരിൽ പെടുന്നു. ലക്നൗവിലെ ഔദ്യോഗിക വസതിയിലിരുന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുലർച്ചെ മുതൽ സജ്ജീകരണങ്ങൾ നിരീക്ഷിച്ചു. തീർഥാടകരുടെ സുരക്ഷയ്ക്കായി ‘ഓപ്പറേഷൻ ചതുർഭുജ്’ എന്ന പദ്ധതിയും ഇന്നലെ നടപ്പാക്കി. ഈ മാസം 26ന് മഹാശിവരാത്രിയോടനുബന്ധിച്ചു നടക്കുന്ന അമൃതസ്നാനത്തോടെ 45 നാൾ നീളുന്ന മഹാകുംഭമേള സമാപിക്കും.
Feb 10, 2025
തൊഴിൽ പീഡനം കാരണം കാൻസർ രോഗിയായ കയർ ബോർഡ് ജീവനക്കാരി മരിച്ചതും മഹാകുംഭമേളയ്ക്കിടെ 300 കി.മീ. നീളത്തിൽ ഗതാഗത കുരുക്കുണ്ടായി ജനം കുടുങ്ങിയതും തുടങ്ങി ഒട്ടേറെ വാർത്തകളാൽ സമ്പന്നമായ ഒരു ദിവസംകൂടിയാണ് കടന്നുപോകുന്നത്. അമ്മയുമായി ബന്ധമെന്ന് സംശയത്തിൽ മകൻ ഗൃഹനാഥനെ കൊലപ്പെടുത്തിയത്, സിൽവർലൈനിന്റെ അലൈൻമെന്റ് മാറ്റാനാകില്ലെന്ന് കെ–റെയിൽ,
Feb 9, 2025
ന്യൂഡൽഹി∙ രാഷ്ട്രപതി ദ്രൗപദി മുർമു നാളെ പ്രയാഗ്രാജിലെത്തും. മഹാകുംഭമേള ചടങ്ങുകളിൽ പങ്കെടുക്കുന്നതിനാണ് രാഷ്ട്രപതി നാളെ ഇവിടേക്ക് എത്തുക. തുടർന്ന് ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം നടത്തും. എട്ട് മണിക്കൂറോളം പ്രയാഗ്രാജിൽ തുടരുന്ന രാഷ്ട്രപതി അക്ഷയവത്, ബഡേ ഹനുമാൻ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ദർശനം നടത്തും. മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാഷ്ട്രപതിയെ അനുഗമിക്കും. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായ ഡോ. രാജേന്ദ്ര പ്രസാദും കുംഭമേളയിൽ പുണ്യസ്നാനം നടത്തിയിരുന്നു. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് പ്രയാഗ്രാജിലും ത്രിവേണി സംഗമം നടക്കുന്ന മേഖലയിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Feb 5, 2025
പ്രയാഗ്രാജ്∙ പ്രയാഗ്രാജ് കുംഭമേളയിൽ പങ്കെടുത്തും ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം നടത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച രാവിലെ കുംഭമേളയ്ക്കെത്തിയ മോദി ത്രിവേണീസംഗമത്തിലൂടെ ബോട്ട് യാത്രയും നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒപ്പമുണ്ടായിരുന്നു. ഡൽഹി നിയമസഭ തിരഞ്ഞെടുപ്പു ദിവസമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
Feb 4, 2025
ന്യൂഡൽഹി ∙ ഭൂട്ടാൻ രാജാവ് ജിഗ്മെ കേസർ നംഗ്യാൽ വാങ്ചുക്ക് പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യസ്നാനം നിർവഹിച്ചു. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്തിയതാണു ഭൂട്ടാൻ രാജാവെന്നും ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള പ്രത്യേക ബന്ധത്തിന്റെ തുടർച്ചയാണിതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ ഭൂട്ടാൻ രാജാവിനു വേണ്ടി പ്രത്യേക വിരുന്ന് ഒരുക്കി.
ന്യൂഡൽഹി ∙ പ്രയാഗ്രാജിൽ കുംഭമേളയ്ക്കിടെയുണ്ടായ ദുരന്തത്തിൽ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെ വിമർശിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഇത്തവണ ഡിജിറ്റൽ കുംഭമേളയാണെന്ന് അവകാശപ്പെടുന്നവർ അപകടത്തിൽ മരിച്ചവരുടെ എണ്ണം (ഡിജിറ്റ്) പോലും പുറത്തുവിട്ടില്ലെന്നു ലോക്സഭയിൽ അഖിലേഷ് പറഞ്ഞു.
Results 1-10 of 405
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.