ADVERTISEMENT

പ്രകൃതി രമണീയമായ ഒരു ഹിൽ സ്റേഷനിലേക്കൊരു യാത്ര പോയാലോ? അതും കേരളത്തിന് പുറത്ത് അങ്ങ് ദൂരെ ഉത്തരാഖണ്ഡിൽ. ടെഹ്‌രി ഗര്‍ഹ്വാള്‍ ജില്ലയിലെ ചമ്പ-മുസ്സൂറി ഹൈവേയിലുള്ള ഈ ഡെസ്റ്റിനേഷന്റെ പേര് കനറ്റാൽ. മഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന മലകളുടെ ഭംഗി എത്ര വർണിച്ചാലാണ് അവസാനിക്കുക! സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട കാഴ്ചകളിലൊന്നാണ് ഇത് എന്നതാണ് കനറ്റാലിനെ "സ്പെഷ്യൽ" ആക്കുന്നതും . 

kanatal
Shakti om/shutterstock

ഡൽഹി, മുസോറി എന്നീ പ്രധാന നഗരങ്ങളിൽ നിന്ന് അധികം ദൂരത്തല്ലാതെയാണ് ഈ ഗ്രാമമുള്ളത് എന്നതിനാൽ യാത്ര അത്ര ബുദ്ധിമുട്ടേറിയതല്ല. സമുദ്ര നിരപ്പിൽ നിന്നും 8500  അടി ഉയരെയാണ് ഈ പ്രദേശമുള്ളത്. ഹിമാലയത്തിന്റെ വന്യതയും ശാന്ത ഗാംഭീര്യവും ഒത്തിണങ്ങുന്നതിനൊപ്പം മനോഹരമായ താഴ്‍‍‍വരകളും ഇവിടെയുണ്ട്. ഇവിടുത്തെ ഏറ്റവും മുഖ്യ ആകർഷണം സുർക്കുണ്ട ദേവീ ക്ഷേത്രമാണ്. മഹാദേവന്റെയും ശക്തിയുടെയും സങ്കൽപ്പത്തിലാണ് ഈ ക്ഷേത്രത്തിന്റെ പ്രശസ്തിയുള്ളത്. ദൂരെ നിന്ന് നോക്കുമ്പോൾ വെള്ള പുതച്ച മനോഹാരിതയാണ് ഇവിടം, ട്രെക്കിങ്ങ് കഴിഞ്ഞു മഞ്ഞിന്റെ തണുപ്പിൽ പൊതിഞ്ഞു ഇവിടെയെത്തുമ്പോൾ ഏറ്റവും ശാന്തമായ ഒരു അനുഭൂതി അറിയാനാകും. ഇതിനോടൊപ്പം തന്നെ കോടിയ കാടുകൾ, എക്കോ പാർക്ക് എന്നിവ ഒരിക്കലും കാഴ്ചയിൽ ഒഴിവാക്കാനാവില്ല. യാത്രയ്ക്കിടയിൽ ടാഹ്‌രി തടാകവും മറന്നു പോകാതെ ഉൾപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്. 

തടാകത്തിലൂടെ ബോട്ടിങ്

ടെഹ്‌രിയിലെ ശാന്തമായ തടാകത്തിനു മുകളിലൂടെ ബോട്ടിങ് സഞ്ചരികളുടെ പ്രധാന ഇഷ്ടങ്ങളിലൊന്നാണ്. കനറ്റാലിൽ നിന്ന് തന്നെ ഇവിടുത്തെ കാഴ്ചകളെ അനുഭവിക്കേണ്ടതുണ്ട്. പക്ഷി നിരീക്ഷണം, നക്ഷത്രങ്ങളെ നിരീക്ഷിക്കൽ, ട്രെക്കിങ്ങ്, ക്യാംപിങ് എന്നിവ ഇവിടെ വന്നാൽ താൽപ്പര്യമുള്ളവർ ചെയ്യാറുണ്ട്, അല്ലെങ്കിൽ ഇത്തരത്തിൽ ഇഷ്ടങ്ങളുള്ളവർക്ക് പ്രിയപ്പെട്ട ഇടമായിരിക്കുമിത്. റിവർ റാഫ്റ്റിങ്ങിന് പ്രശസ്തമായ ശിവപുരി ഈ പ്രദേശത്തെ നിന്ന് ഒരുപാടു ദൂരത്തായി അല്ലാതെ തന്നെയുണ്ട്. കാലങ്ങള്‍ക്ക് മുമ്പ് ഇവിടെയുണ്ടായിരുന്ന കനറ്റാല്‍ എന്ന തടാകത്തിൽ നിന്നാണ് ഗ്രാമത്തിനു ഈ പേര് വന്നതെന്ന് പറയപ്പെടുന്നു, എന്നാൽ ഇപ്പോൾ അങ്ങനെയൊരു തടാകം അവിടെയില്ല. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഡാമുകളില്‍ ഒന്നായ ടെഹ്‌രി ഡാം ഇവിടെയാണുള്ളത്. ഭാഗീരഥി നദിക്കു കുറുകെ നിര്‍മിച്ചിരിക്കുന്ന ഈ ഡാമില്‍ നിന്നാണ് സമീപ പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത്. ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഈ ഡാം. 

kanatal2
Shakti om/shutterstock

മരണപ്പെട്ടു പോയ സതീ ദേവിയുടെ ശരീരത്തെ പലതായി മുറിച്ചെറിഞ്ഞതിൽ അതിലൊന്ന് വീണ ഇടമാണ് ഇവിടെയെന്നു പറയപ്പെടുന്നു. സുർക്കുണ്ട ദേവീ ക്ഷേത്രം അത്തരത്തിലും തീർത്ഥാടന കേന്ദ്രമായി പരിപാലിക്കപ്പെടുന്നുണ്ട്. എല്ലാ വർഷവും മെയ്‌ ജൂണ്‍ മാസങ്ങളില്‍ ഗംഗ ദസറ ഉത്സവം ഇവിടുത്തെ പ്രധാന ആഘോഷമാണ്. മാത്രമല്ല മഞ്ഞുവീഴ്‌ചയുടെ സമയത്താണ് ഇവിടെ ദസറ ആഘോഷിക്കപ്പെടുന്നത്. അതിന്റെ ആഘോഷങ്ങൾ അതുല്യമാണ്. അത് ആഘോഷിക്കാൻ മാത്രമായി ദൂരങ്ങളിൽ നിന്ന് പോലും ഇവിടേയ്ക്ക് ആളുകൾ ഒഴുകിയെത്തുന്നു. 

English Summary: Kanatal - Offbeat Hill-Station Near Mussoorie

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com