ADVERTISEMENT

ജനിതക എഡിറ്റിങ്ങിനുള്ള ക്രിസ്പർ (Clustered Regularly Interspaced Short Palindromic Repeats) ഏറെ സങ്കീർണമായ പ്രക്രിയയാണ്. വിപുലമായ ഡേറ്റാബേസുകൾ കൈകാര്യം ചെയ്യാൻ സൂപ്പർ കംപ്യൂട്ടറുകൾ പോലും ഏറെ സമയമെടുക്കും. ജനിതക എഡിറ്റിങ്ങിൽ നിർമിതബുദ്ധി(എഐ) ഉപയോഗപ്പെടുത്താൻ തുടങ്ങിയതു വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണു പ്രതീക്ഷ.

ig-1
അൽസ്ഹൈമേഴ്സ്

അൽസ്ഹൈമേഴ്സും രക്തപരിശോധനയും
ദുഷ്കരമായ പരിശോധനകളുടെയൊന്നും സഹായമില്ലാതെ, വെറും രക്തപരിശോധനയിലൂടെ അൽസ്ഹൈമേഴ്സ് രോഗാവസ്ഥ തിരിച്ചറിയാം. പൂർണമായും ചികിത്സിച്ചു ഭേദമാക്കാനുള്ള മരുന്നുകൾ ഇനിയും കണ്ടെത്താനായിട്ടില്ലാത്ത ഈ രോഗത്തിന്റെ സാധ്യത എളുപ്പത്തിൽ മുൻകൂട്ടി അറിയാൻ കഴിഞ്ഞാൽ രോഗവ്യാപനത്തിന്റെ തോത് നിയന്ത്രിച്ചു നിർത്താനാകും.

ig-2
ഗൂഗ‍ിൾ ജൻകാസ്റ്റ്

ഗൂഗ‍ിൾ ജൻകാസ്റ്റ്
ദുഷ്കരമായ കാലാവസ്ഥാപ്രവചനത്തിൽ വലിയ മാറ്റമുണ്ടാക്കുന്ന സാങ്കേതികവികാസമാണ് ഗൂഗിൾ ഡീപ്മൈൻഡ് വികസിപ്പിച്ചെടുത്ത ജൻ‌കാസ്റ്റ്. ഏറ്റവും നൂതനമായ നിർമിതബുദ്ധി അൽഗോരിതങ്ങൾ ഉപയോഗിച്ചാണ് സൂക്ഷ്മമായ വിശകലനങ്ങൾ‌ നടത്തുന്നത്. ദുരന്തങ്ങൾ കൃത്യമായി മുൻകൂട്ടി അറിയാനും കൃഷിയൊരുക്കങ്ങൾ നടത്താനുമെല്ലാം ഇതു സഹായകമാകും.

ig-3
സൂപ്പർ എർത്ത്

സൂപ്പർ എർത്ത്
ഭൂമിക്കു പുറത്തു വാസയോഗ്യമായ ഗ്രഹങ്ങളുണ്ടോ, അവിടെ ജീവന്റെ സാന്നിധ്യമുണ്ടോ തുടങ്ങിയ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. ഈ വഴിയിലെ ശ്രദ്ധേയമായ നാഴികക്കല്ലാണ്, ഭൂമിയിൽനിന്ന് 137 പ്രകാശവർഷങ്ങൾ അകലെ കണ്ടെത്തിയ TOI-715 b ഗ്രഹം. നാസയാണ് ‘ആവാസയോഗ്യമായ മേഖലയിലുള്ള’ ഗ്രഹം കണ്ടെത്തിയത് ലോകത്തെ അറിയിച്ചത്.

ig4
ഡിജിറ്റൽ ട്വിൻസ്

ഡിജിറ്റൽ ട്വിൻസ്
യഥാർഥ ലോക സാഹചര്യങ്ങളെ ഡിജിറ്റൽ ലോകത്തേക്കു സിമുലേറ്റ് ചെയ്തുകൊണ്ട് പ്രവർത്തനങ്ങളെ കൂടുതൽ ഫലപ്രദമായി നടത്താൻ ഇതു സഹായിക്കുന്നു. യഥാർഥലോകത്തിന്റെ ഡിജിറ്റൽ പകർപ്പുകളാണ് ഡിജിറ്റൽ ട്വിൻസ്. പിഴവുകൾ മുൻകൂട്ടി കാണാനും തിരുത്താനും ഇതുവഴിയാകും. തീരുമാനങ്ങൾ കൂടുതൽ കാര്യക്ഷമമായി എടുക്കാനാകും. പല മേഖലകളിലും ഇത് ഉപയോഗപ്പെടുത്താം.

ig-5
മൈക്രോബുകൾ

കാർബണിനെ പിടികൂടും മൈക്രോബുകൾ
കാലാവസ്ഥാവ്യതിയാനത്തെ നേരിടാനുള്ള ഏറ്റവും മികച്ച വഴികളിലൊന്നാകുമെന്നു കരുതുന്ന കണ്ടുപിടിത്തമാണിത്– അന്തരീക്ഷത്തിൽനിന്നു കാർബൺ ഡയോക്സൈഡിനെ വലിച്ചെടുക്കുന്ന മൈക്രോബുകൾ. ജൈവഇന്ധനമടക്കം ഇതിലൂടെ ഉൽപാദിപ്പിക്കാനാകും. ഇത്തരം മൈക്രോബുകളെ വികസിപ്പിച്ചെടുക്കാനായതു വലിയ മാറ്റം ഉണ്ടാക്കിയേക്കും.

ig-6
ഓൾട്ടർമാഗ്നെറ്റിസം

ഓൾട്ടർമാഗ്നെറ്റിസം
പുതിയ തരം കാന്തികരൂപത്തെ സൃഷ്ടിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ. നമുക്കു പരിചിതമായ കാന്തങ്ങളിൽനിന്നു തീർത്തും വിഭിന്നമാണ് ഇത്. അതിസൂക്ഷ്മതലത്തിൽ പോലും കൃത്യമായി നിയന്ത്രിക്കാനാകുന്ന ഇവ പരമ്പരാഗത കാന്തങ്ങളുടെ പല പരിമിതികളെയും മറികടക്കാൻ കെൽപുള്ളവയാണ്. ഊർജം, മെമ്മറി ഇവയുടെ കാര്യത്തിൽ കൂടുതൽ ഫലപ്രദമാകും ഓൾട്ടർമാഗ്നെറ്റുകൾ.

English Summary:

Climate Change Solution Found? 7 Scientific Breakthroughs Offering Hope for the Future. New Magnets, AI-Powered Weather Forecasting, & More Scientific Wonders.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com