റോഡുകളിൽ വെള്ളക്കെട്ട്; നാളെയും യെലോ അലർട്ട്
Mail This Article
×
ബെംഗളൂരു ∙ ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്ന് ബെംഗളൂരു നഗരം ഉൾപ്പെടെ 6 ജില്ലകളിൽ നാളെ വരെ യെലോ അലർട്ട് തുടരും. ബെംഗളൂരു ഗ്രാമജില്ല, ഹാസൻ, മണ്ഡ്യ, രാമനഗര, മൈസൂരു മേഖലകളിലാണ് മുന്നറിയിപ്പ്. ഉഡുപ്പി, ചിക്കമഗളൂരു, ചിക്കബെല്ലാപുര ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
കോലാർ, ചിക്കബെല്ലാപുര ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ അവധി നൽകിയിരുന്നു. ബെംഗളൂരു നഗരത്തിൽ ഇന്നലെ പരക്കെ മഴ പെയ്തു. പ്രധാന റോഡുകളിൽ പലയിടത്തും വെള്ളം കയറിയത് ഗതാഗതത്തെ സാരമായി ബാധിച്ചു. തീരദേശ ജില്ലകളായ ദക്ഷിണകന്നഡ, ഉഡുപ്പി, ഉത്തരകന്നഡ എന്നിവിടങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ ഇന്ന് മത്സ്യബന്ധനത്തിന് പോകുന്നത് വിലക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.