ADVERTISEMENT

ടോയ്ക്കത്തൺ മത്സരം

കൊല്ലം∙കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളും പാഴ്‌വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനും പഴയതു നവീകരിച്ചു പുനരുപയോഗം സാധ്യമാക്കുന്നതിനും സ്വച്ഛ് ഭാരത് മിഷൻ ടോയ്ക്കത്തൺ മത്സരം സംഘടിപ്പിക്കുന്നു. innovativeindia.mygov.in  പോർട്ടൽ വഴി  11നകം റജിസ്റ്റർ ചെയ്യണം. വ്യക്തികൾക്കും സംഘങ്ങൾക്കും മത്സരിക്കാം.

സൗജന്യ പരിശീലനം

കൊല്ലം∙ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ  16 മുതൽ നടക്കുന്ന 15 ദിവസത്തെ സൗജന്യ സംരംഭകത്വ വികസന പരിശീലന പരിപാടിയിലേക്ക് നാളെ വരെ അപേക്ഷിക്കാം. ഫോൺ- 0474 2748395, 9497274218

കൊല്ലം∙ഭിന്നശേഷിക്കാർക്കായുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ  ‘കൈവല്യ' പദ്ധതിയുടെ ഭാഗമായി പേപ്പർബാഗ്, മെഴുകുതിരി നിർമാണത്തിനു സൗജന്യ പരിശീലന പരിപാടി നടത്തുന്നു. പേര് റജിസ്റ്റർ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ ഭിന്നശേഷിക്കാർക്കായുള്ള എംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ചിൽ ഹാജരാകുകയോ 0474 2747599, 9446271431, 9074019042 നമ്പറുകളിൽ റജിസ്റ്റർ ചെയ്യുകയോ വേണം.

അപേക്ഷിക്കാം

കൊല്ലം∙2022-23 അധ്യയന വർഷത്തിൽ പ്ലസ് വൺ മുതൽ ബിരുദാനന്തര ബിരുദം വരെയും, പ്രഫഷനൽ ഉൾപ്പെടെ മറ്റു കോഴ്സുകളിലും പഠിക്കുന്ന കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്കു സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. ക്ഷേമനിധി ബോർഡിന്റെ ആനന്ദവല്ലീശ്വരത്തുള്ള ജില്ലാ എക്സിക്യൂട്ടീവ് ഓഫിസറുടെ കാര്യാലയത്തിൽ  30നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0474 2792248.

സീറ്റൊഴിവ്

പുനലൂർ ∙ ഗവ.പോളിടെക്‌നിക് കോളജിലെ  സിഇ സെല്ലിന്റെ ഭാഗമായി  6 മാസം ദൈർഘ്യമുള്ള ഡിസിഎ (ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ)  കോഴ്സിലേക്കുള്ള ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 7025403130

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com