ADVERTISEMENT

തൊഴിലാളി സംരക്ഷണ സദസ്സ് ഫെബ്രുവരി 6ന്
കൊല്ലം∙ തകർന്നു കൊണ്ടിരിക്കുന്ന കശുവണ്ടി വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐഎൻടിയുസി ജില്ലാ കമ്മിറ്റി ഫെബ്രുവരി 6ന് വൈകിട്ട് 4ന് ചിന്നക്കടയിൽ തൊഴിലാളി സംരക്ഷണ സദസ്സ് നടത്തും. ജില്ലാ നേതൃസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ.ജോസഫ് നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് അധ്യക്ഷത വഹിച്ചു.

കൃഷ്ണവേണി.ജി ശർമ, വടക്കേവിള ശശി, എച്ച്.അബ്ദുൽ റഹ്മാൻ, ചിറ്റുമൂല നാസർ, എസ്.നാസറുദ്ദീൻ, അൻസർ അസീസ്, ബി.ശങ്കരനാരായണപിള്ള, ഒ.ബി.രാജേഷ്, ജയശ്രീ രമണൻ, എം.നൗഷാദ്, ടി.ആർ.ഗോപകുമാർ, കെ.ജി.തുളസീധരൻ, ജോസ് വിമൽരാജ്, സാബു ഏബ്രഹാം, പുന്നല ഉല്ലാസ്കുമാർ, ബാബുകുട്ടൻപിള്ള, എന്നിവർ പ്രസംഗിച്ചു. ആർ.ചന്ദ്രശേഖരന് കർമ ശ്രേഷ്ഠ പുരസ്കാരം നൽകും.

ഡിസിപിഎം കോഴ്സിന്  അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ കേരള ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീ സ്കൂൾ മാനേജ്മെന്റ് കോഴ്സ്(ഡിസിപിഎം) ആദ്യ ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എൽസി, തത്തുല്യ പരീക്ഷയിൽ വിജയം. പ്രായപരിധി:45 (നിലവിൽ വിവിധ വകുപ്പുകളിൽ ആയമാരായി സേവനം അനുഷ്ഠിക്കുന്നവർക്ക് ഉയർന്ന പ്രായപരിധിയില്ല). wwww..scolekerala.org എന്ന വെബ്സൈറ്റ് മുഖേന ഒ‍ാൺലൈനായി അപേക്ഷിക്കാം. പിഴ കൂടാതെ ഫെബ്രുവരി 10 വരെയും പിഴയോടെ 100 രൂപ പിഴയോടെ ഫെബ്രുവരി 15വരെയും ഫീസ് അടച്ച് റജിസ്റ്റർ ചെയ്യാം. വിദ്യാർഥികൾ ഒ‍ാൺലൈൻ റജിസ്ട്രേഷന് ശേഷം രണ്ടു ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ എക്സിക്യൂട്ടീവ് ഡയറക്ടർ, സ്കോൾ കേരള, വിദ്യാഭവൻ, പൂജപ്പുര പിഒ തിരുവനന്തപുരം –12 എന്ന വിലാസത്തിൽ സ്പീഡ്–റജിസ്റ്റേഡ് തപാൽ മാർഗം എത്തിക്കേണ്ടതാണ്. 9495151949.

കൊല്ലം പബ്ലിക് ലൈബ്രറിയിൽ പുസ്തക പ്രദർശനം ആരംഭിച്ചു
കൊല്ലം∙ പബ്ലിക് ലൈബ്രറിയിൽ പുതിയതായി വാങ്ങിയ 700ൽപരം ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങളുടെ പ്രദർശനം ആരംഭിച്ചു. ഫെബ്രുവരി 5 വരെയാണ് പ്രദർശനം. അംഗങ്ങൾക്ക് പുസ്തകങ്ങൾ മുൻകൂട്ടി റിസർവ് ചെയ്യാം.

പോളിടെക്നിക് കോഴ്സുകൾക്ക്  അപേക്ഷിക്കാം
എഴുകോൺ ∙ ഗവ.പോളിടെക്നിക് കോളജ് തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ ഒരു വർഷ പ്രഫഷനൽ ഡിപ്ലോമ ഇൻ ഓട്ടമൊബീൽ എൻജിനീയറിങ്, 3 മാസ ബ്യൂട്ടിഷ്യൻ ആൻഡ് കോസ്മറ്റോളജി, ഓട്ടോകാഡ്, ഒപ്റ്റിക്കൽ ഫൈബർ ടെക്നിഷ്യൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 8590620536.

ഓപ്പൺ ബുക്ക് പരീക്ഷകൾ 16 ലേക്കു മാറ്റി
കൊല്ലം ∙ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2023 ജൂലൈ അഡ്മിഷൻ പിജി പഠിതാക്കൾക്ക് ഫെബ്രുവരി 2ന് ക്രമീകരിച്ച രണ്ടാം സെമസ്റ്റർ ഓപ്പൺ ബുക്ക് പരീക്ഷകൾ ഫെബ്രുവരി 16 ലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രങ്ങൾക്കും സമയത്തിനും മാറ്റമില്ല. യുജി/പിജി പ്രോഗ്രാം 2023 ജൂലൈ അഡ്മിഷന് ഫെബ്രുവരി 9ന് നടക്കാനിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ല.

അധ്യാപക ഒഴിവ്
കൊല്ലം∙ മങ്ങാട് ഗവ. ഹൈസ്‌കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ ഇംഗ്ലിഷ് അധ്യാപകരെ നിയമിക്കും. സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി രണ്ടിനു രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം.

പ്രവേശനം
കൊല്ലം∙ കുളക്കടയിലെ അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഐലൈക്ക് സർട്ടിഫിക്കറ്റ് കോഴ്‌സുകളിലെ ഡിജിറ്റൽ ഫ്രീലാൻസിങ് പ്രോഗ്രാമിലേക്ക് പ്രവേശനം ആരംഭിച്ചു.  ഫോൺ: 9495999672.

പ്രസിദ്ധീകരിച്ചു
കൊല്ലം∙ ജില്ലയിൽ 2021 ജനുവരി ഒന്ന് മുതൽ 2022 ഡിസംബർ 31 വരെയുള്ള കാലയളവിലെ ഡിടി/ജെഎസ് തസ്തികയിലെ താൽക്കാലിക സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിച്ചു. ലിസ്റ്റ് www.clr.kerala.gov.in ൽ ലഭ്യമാണ്. ജീവനക്കാർക്കുള്ള ആക്ഷേപങ്ങൾ 10 ദിവസത്തിനകം സമർപ്പിക്കണം.

സൗജന്യ നേത്ര പരിശോധന ക്യാംപ്
കൊട്ടാരക്കര∙ഗാന്ധിമുക്ക് സനാതനധർമം എൻഎസ്എസ് കരയോഗം നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാംപും തിമിര ശസ്ത്രക്രിയ നിർണയവും ഡയബറ്റിക് റെറ്റിനോപതി നിർണയവും 9ന് ഒരുമണിക്ക് കരയോഗം ഹാളിൽ നടക്കും. 9446210099, 9633249683.

സൗജന്യ മെഡിക്കൽ ക്യാംപ്
ഓയൂർ ∙ വെളിയം പടിഞ്ഞാറ്റിൻകര തണൽ പ്രവാസി ഫൗണ്ടേഷൻ ഉദ്ഘാടനവും  സൗജന്യ മെഡിക്കൽ ക്യാംപും ഫെബ്രുവരി 4ന് രാവിലെ 9 ന്  നടക്കും. ചെയർമാൻ അസിം വെളിമണ്ണ ഫൗണ്ടേഷൻ ചെയർമാർ അസിം വെളിമണ്ണ ഉദ്ഘാടനം ചെയ്യും. തണൽ പ്രവാസി ഫൗണ്ടേഷൻ പ്രസിഡന്റ് വെളിയം സജീം അധ്യക്ഷനാകും. ജോസ് കലയപുരം , കവി സജീവ് നെടുമൺകാവ്, ബാബു സുജിത്ത് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

പട്ടികജാതി വിദ്യാർഥി സ്കോളർഷിപ്പ്
വെട്ടിക്കവല∙ ഗ്രാമപ്പഞ്ചായത്തിൽ പട്ടികജാതി വിദ്യാർഥി സ്കോളർഷിപ്പ് ഗുണഭോക്തൃ ലിസ്റ്റിലുള്ളവർ രേഖകളുമായി ഓഫിസിൽ എത്തണം.

അദാലത്ത്
ഓച്ചിറ∙ക്ലാപ്പന സഹകരണ ബാങ്കിൽ നവകേരളീയം കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരമുള്ള അദാലത്ത് 3നും 4നും രാവിലെ 10 മുതൽ നടക്കുമെന്നും വായ്പ കുടിശികയുള്ളവർ അദാലത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി എ.ഷാനിദ മോൾ അറിയിച്ചു.

വൈദ്യുതി മുടക്കം
ശാസ്താംകോട്ട ∙ കെഎസ്ഇബി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശാസ്താംകോട്ട, ശൂരനാട് ഇലക്ട്രിക്കൽ സെക്‌ഷൻ പരിധികളിൽ ഇന്ന് ‌ രാവിലെ 8 മുതൽ വൈകിട്ട് 4.30വരെ വൈദ്യുതി മുടങ്ങുമെന്നു അസി.എൻജിനീയർ അറിയിച്ചു.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com