ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് 5 പേർക്ക് പരുക്ക്

Mail This Article
കൊട്ടാരക്കര∙ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് 5 പേർക്ക് പരുക്കേറ്റു. നെല്ലിക്കുന്നം കോഴിപ്പാലത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12 നാണ് സംഭവം. അപകടത്തിൽപ്പെട്ടവരെ കൊട്ടാരക്കരതാലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. വെളിയം ജിഷു ഭവനിൽ ആൻസി (32), മകൻ ജിനു,വെളിയം മാലയിൽ മുകളുവിള മേലതിൽ വീട്ടിൽ വന്ദന (17),മുട്ടറ പൊടിയമ്മ സദനത്തിൽ മല്ലിക (49), ഗർഭിണിയായ വെളിയം സ്വദേശിനി അശ്വിനി (20) എന്നിവർക്കാണ് പരുക്കേറ്റത്.
അശ്വിനിയെ താലൂക്ക് ആശുപത്രിയിലെ പ്രത്യേക വിഭാഗത്തിലേക്ക് മാറ്റി. ഓയൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ എതിരെ വരികയായിരുന്നു ലാേറിയുമായി ഇടിക്കുകയായിരുന്നു. ഓവർചേക്ക് ചെയ്യാൻ ശ്രമിച്ച സ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ഡ്രൈവർ ലോറി വെട്ടിത്തിരിച്ചതാണ് അപകടത്തിനു കാരണമെന്ന് പൊലീസ് പറയുന്നു. ബസിൽ അൻപതോളം യാത്രക്കാർ ഉണ്ടായിരുന്നു. അപകടം കാരണം ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. പൊലീസ് എത്തി ഗതാഗതസ്തംഭനം ഒഴിവാക്കി.