സിസിടിവി സ്ഥാപിക്കാനിരിക്കെ തലേന്നു അയ്മനം ഗുരുദേവ ക്ഷേത്രത്തിൽ മോഷണം

Mail This Article
അയ്മനം ∙ സിസിടിവി സ്ഥാപിക്കാനിരിക്കെ തലേന്നു ഗുരുദേവ ക്ഷേത്രത്തിൽ മോഷണം. വല്യാട് 34-ാം നമ്പർ എസ്എൻഡിപി ഗുരുദേവ ക്ഷേത്രത്തിലെ 3 കാണിക്ക വഞ്ചികൾ തകർത്താണു ബുധനാഴ്ച രാത്രി മോഷണം നടന്നത്. വ്യാഴാഴ്ച സിസിടിവി സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. ക്യാമറകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങളും തീരുമാനിച്ചിരുന്നു. ഇന്നലെ പുലർച്ചെ മേൽശാന്തി ബിന്ദുനാഥ് എത്തിയപ്പോഴാണു മോഷണ വിവരം അറിയുന്നത്. കാണിക്കവഞ്ചിയിലെ നാണയങ്ങൾ എടുക്കാതെ നോട്ടുകൾ മാത്രമാണ് മോഷ്ടാവ് കൊണ്ടു പോയത്.
ഭക്തർ ഒരു മാസം സമർപ്പിച്ച 15000 രൂപ മോഷണം പോയിട്ടുണ്ടാകുമെന്ന് ശാഖാ പ്രസിഡന്റ് കെ.ടി. ഷാജിമോനും സെക്രട്ടറി പി.കെ. ബൈജുവും പറഞ്ഞു. പൊലീസ് എത്തി പ്രാഥമിക പരിശോധന നടത്തി.അടുത്തയിടെ സമാനമായ രീതിയിൽ പരിപ്പ് എസ്എൻഡിപി ഗുരുദേവ ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു