കോഴിക്കോട് ജില്ലയിൽ ഇന്ന് (31-01-2025); അറിയാൻ, ഓർക്കാൻ

Mail This Article
∙ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്കു സാധ്യത. പൊതുവേ വരണ്ട കാലാവസ്ഥ.
∙ കേരള–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല.
∙വില്യാപ്പള്ളി തിരുമന മഹാവിഷ്ണു ക്ഷേത്രം: ഉത്സവം 4.30 കാഴ്ച ശീവേലി 5.00 തായമ്പക 7.00
∙പെരുവാട്ടുംതാഴ ചാമുണ്ഡി കണ്ടിയിൽ സർപ്പക്കാവ് വേട്ടയ്ക്കൊരു മകൻ ക്ഷേത്രം: തിറ ഉത്സവം 5.00അന്നദാനം 12.00 വെള്ളാട്ടം 12,30 മുതൽ
∙എടച്ചേരി കാക്കന്നൂർ ക്ഷേത്രം: തിറ ഉത്സവം കലവറ നിറയ്ക്കൽ 10.00 കലാപരിപാടികൾ 8.00
∙വടകര അടക്കാത്തെരു പികെസി സൗധം: ശാഖ മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്ന പി.കെ.സി.പോക്കർഹാജി, കണ്ടിയിൽ അബ്ദുല്ല, മീനത്ത് ഹസ്സൻ ഹാജി അനുസ്മരണവും ആദരിക്കലും ഉദ്ഘാടനം ടി.ടി.ഇസ്മായിൽ 4.30
∙വടകര നാരായണ നഗർ : സിപിഎം ജില്ല സമ്മേളനം പൊതുസമ്മേളനം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 5.00 റെഡ് വൊളന്റിയർ മാർച്ച് 4.00
∙ഓർക്കാട്ടേരി ശിവ ഭഗവതി ക്ഷേത്രം: താലപ്പൊലി ഉത്സവം വൈക്കം വിജയലക്ഷ്മി നയിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ് 8.00
∙ വേങ്ങേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം : ഉത്സവം – പള്ളിയുണർത്തൽ 6.00, കലശപൂജ 10.00, കാഴ്ചശീവേലി 6.00, ഗാനമേള 7.00
∙ ചേളന്നൂർ കണ്ണങ്കര പാറക്കാപുതുക്കുടി ഭഗവതി ക്ഷേത്രം : ഉത്സവം– വിശേഷാൽ പൂജ 6.30
∙ കോട്ടൂക്കുളങ്ങര വനശാസ്താ ക്ഷേത്രം : ഉത്സവം– വിശേഷാൽ പൂജ 6.30
∙ പാലോറ ശിവക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം –പഴേടം വാസുദേവൻ നമ്പൂതിരി 6.30, രുക്മിണി സ്വയംവര ഘോഷയാത്ര 5.30
∙ കാശ്യപവേദ ക്ഷേത്രം: പ്രതിഷ്ഠാദിനാഘോഷം – 7.30
∙ ഇൻഡോർ സ്റ്റേഡിയം : എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പബ്ലിക് സെക്ടർ ടേബിൾ ടെന്നിസ് ടൂർണമെന്റ് 9.00.
∙ കൈരളി വേദി ഓഡിറ്റോറിയം: കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ 10.00
∙ പൊലീസ് ക്ലബ്: പരിസ്ഥിതി സംരക്ഷണ സമിതിയുടെ കാവ് സംരക്ഷണ സെമിനാർ ഉദ്ഘാടനം ഫോറസ്റ്റ് കൺസർവേറ്റർ ആർ.കീർത്തി 10.00
∙ നരിക്കുനി ബൈത്തുൽ ഇസ ആർട്സ് ആൻഡ് സയൻസ് കോളജ് : ഇസ ലിറ്ററേച്ചർ ഫെസ്റ്റിവൽ 10.00
∙ അക്കാദമി ആർട്ട് ഗാലറി: സി.എസ്.അരുണിന്റെ ഒബ്സ്ക്യൂറ ഗ്രെസ്കെയ്‌ൽ ഫൊട്ടോഗ്രഫി പ്രദർശനം 11.00.
∙ അളകാപുരി: കായിക അധ്യാപക സംഘടനാ നേതാവ് വി.ജ്യോതിപ്രകാശ് അനുസ്മരണം 5.00
∙ തളി ക്ഷേത്രം: വളയനാട് ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ചുള്ള നാന്ദകം എഴുന്നള്ളിപ്പ് 6.00
∙ കൊളത്തറ പഴുക്കടക്കണ്ടി ഭഗവതി ക്ഷേത്രം : താലപ്പൊലി ഉത്സവം – സന്ധ്യാവേല 6.00
∙ പറമ്പിൽ ബസാർ : പറമ്പിൽ ഫെസ്റ്റ് – കുട്ടികളുടെ ഗാനമേള 7.00, നൃത്തനൃത്യങ്ങൾ 7.30
വൈദ്യുതി മുടക്കം
നാളെ
കോഴിക്കോട് ∙ നാളെ പകൽ 7 – 3.30: കൂമ്പാറ കൽത്തൂർ, പട്ടോത്ത്, കോവിലത്തും കടവ്, മുതുവമ്പായി, താഴെ കൂടരഞ്ഞി.
∙ 7 – 3:30: തിരുവമ്പാടി മുതുവമ്പായി ട്രാൻസ്‌ഫോർമർ പരിധി.
∙ 8 – 11: കട്ടാങ്ങൽ ഉരുണിമക്കിൽ, വെള്ളലശ്ശേരി.
∙10 – 3: കട്ടാങ്ങൽ സിഎച്ച് സെന്റർ, പാറക്കണ്ടി, പുതിയാടം, ചോയിസ് സ്കൂൾ, പിപിഎം ക്രഷർ, മൂളത്തോട്, യെസ് കേര.
∙ 9 – 1: കാന്തപുരം, കാന്തപുരം ടവർ, തടായി, ഫൈബർ, വയലാൻകര, ആലങ്ങാപ്പൊയിൽ, പാറച്ചാൽ, ചളിക്കോട് ഭാഗികം.
കെഎസ്ടിസി ജില്ലാ സമ്മേളനം നാളെ മുതൽ
മേപ്പയൂർ∙ കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ (കെഎസ്ടിസി) ജില്ലാ സമ്മേളനം നാളെയും മറ്റന്നാളും മേപ്പയൂരിൽ നടക്കും. കെ.പി.മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ഉദ്ഘാടനം ചെയ്യുമെന്നു സ്വാഗത സംഘം ചെയർപഴ്സൻ പി.മോനിഷ, ജനറൽ കൺവീനർ ബി.ടി സുധീഷ് കുമാർ, ജില്ലാ പ്രസിഡന്റ് കെ.രാജൻ എന്നിവർ അറിയിച്ചു.
നവകേരളീയം കുടിശികനിവാരണ അദാലത്ത്
കോഴിക്കോട് ∙ സംസ്ഥാന സർക്കാരിന്റെ നവ കേരളീയം കുടിശിക നിവാരണം 2025 പദ്ധതിയുടെ ഭാഗമായി ചേവായൂർ സഹകരണ ബാങ്കിൽ നിന്നു വായ്പയെടുത്ത് പൂർണമായോ, ഭാഗികമായോ കുടിശികയായ വായ്പകൾ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം തീർപ്പാക്കുന്നതിന് ഫെബ്രുവരി 3, 4 തീയതികളിൽ ബാങ്കിന്റെ തൊണ്ടയാടുള്ള ഹെഡ് ഓഫിസ് ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ പ്രത്യേക സഹകരണ അദാലത്ത് നടത്തും.
ഭൂഉടമകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്∙ കോർപറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂരഹിത ഭവനരഹിതരായ ലൈഫ് ഗുണഭോക്താക്കൾക്ക് ഭവന സമുച്ചയം നിർമിക്കുന്നതിന് കോർപറേഷൻ പരിധിയിൽ 50 സെന്റ് വിൽക്കാൻ തയാറുള്ള ഭൂഉടമകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 6ന് അകം അപേക്ഷ നൽകണം. 8547630149