കർക്കടകമാസ പൂജയ്ക്കായി ശബരിമല നട തുറന്നു

Mail This Article
ശബരിമല ∙ തിമിർത്തു പെയ്ത മഴയിലും ആയിരങ്ങൾ മലകയറിയെത്തി. അവർക്ക് ദർശനസുകൃതമേകി കർക്കടകമാസ പൂജയ്ക്കായി ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി പി.എൻ.മഹേഷാണ് നട തുറന്നത്. ശ്രീകോവിലിലെ ദീപങ്ങൾ തെളിച്ച ശേഷം മാളികപ്പുറം ക്ഷേത്രനട തുറക്കാനായി അവിടത്തെ മേൽശാന്തി പി.ജി.മുരളിക്കു താക്കോലും ഭസ്മവും നൽകി. ഉപദേവ ക്ഷേത്ര നട തുറന്ന ശേഷം പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ചു. തുടർന്നു ഭക്തർ പതിനെട്ടാംപടി കയറി. 20 വരെ നെയ്യഭിഷേകം, അഷ്ടാഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം, ഉദയാസ്തമയപൂജ, പടിപൂജ എന്നിവയുണ്ട്. 20നു രാത്രി 10ന് നട അടയ്ക്കും.