ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ദുബായ്∙ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ ദുബായിൽ പുരോഗമിക്കുന്നതിനിടെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബോളിങ് പരിശീലകൻ മോണി മോർക്കൽ അടിയന്തരമായി നാട്ടലേക്ക് മടങ്ങി. പിതാവിന്റെ മരണത്തെ തുടർന്നാണ് മോർക്കൽ ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോയതെന്നാണ് വിവരം. കുടുംബപരമായ വിഷയങ്ങളെ തുടർന്ന് താരം നാട്ടിലേക്ക് മടങ്ങിയെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇത്തവണ പാക്കിസ്ഥാനിലാണ് ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് നടക്കുന്നതെങ്കിലും ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ്. ഫെബ്രുവരി 20ന് ആദ്യ മത്സരത്തിൽ ബംഗ്ലദേശിനെ നേരിടാനിരിക്കെയാണ് ബോളിങ് പരിശീലകൻ ടീം വിട്ടത്. അതിനു ശേഷം ഫെബ്രുവരി 23ന് പാക്കിസ്ഥാനെതിരായ നിർണായക മത്സരവുമുണ്ട്.

സൂപ്പർതാരം ജസ്പ്രീത് ബുമ്രയുടെ അഭാവം ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കൾക്കിടെയാണ് മോണി മോർക്കലിന് ടീം വിടേണ്ട വന്നതെന്ന പ്രത്യേകതയുമുണ്ട്. മാത്രമല്ല, ജസ്പ്രീത് ബുമ്രയുടെ അഭാവത്തിൽ ഇന്ത്യയുടെ ബോളിങ് ആക്രമണത്തിന് മൂർച്ച കുറവാണെന്നും, മുഹമ്മദ് ഷമി പഴയ ഫോമിന്റെ നിഴൽ മാത്രമാണെന്നും കഴിഞ്ഞ ദിവസം ബംഗ്ലദേശിന്റെ മുൻ താരം ഇമ്രുൽ കയേസ് അവകാശപ്പടുകയും ചെയ്തിരുന്നു.

English Summary:

Bowling coach Morne Morkel returns home due to family emergency ahead of Champions Trophy 2025

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com