ADVERTISEMENT

നെയ്യാറ്റിൻകര ∙ ശ്രീനാരായണ ഗുരുദേവൻ ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിലെ 135-ാമത് പ്രതിഷ്ഠാ വാർഷികവും മഹാ ശിവരാത്രി ആഘോഷവും ഇന്ന് ആരംഭിക്കും. സമാപനം 18ന്. ഇന്ന് വൈകിട്ട് 4ന് ബാലരാമപുരം പള്ളിവിളാകത്ത് വീട്ടിൽ നിന്ന് എത്തിക്കുന്ന പതാകയ്ക്ക് സ്വീകരണം നൽകും. തുടർന്നു കൊടിമര പൂജ. ആഘോഷങ്ങൾക്കു തുടക്കമിട്ട് വൈകിട്ട് 6.15ന് ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ കൊടിയേറ്റും. രാത്രി 7ന് നടത്തുന്ന പ്രതിഷ്ഠാ വാർഷിക സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുക്കും.

11ന് വൈകിട്ട് 7ന് നടത്തുന്ന കാർഷിക വ്യാവസായിക സമ്മേളനത്തിന്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി വി.മുരളീധരൻ നിർവഹിക്കും. ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അധ്യക്ഷത വഹിക്കും. മന്ത്രി പി.പ്രസാദ് പങ്കെടുക്കും. 12ന് രാവിലെ നടക്കുന്ന സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. സ്വാമി ബോധിതീർഥ അധ്യക്ഷത വഹിക്കും. വൈകിട്ട് 7ന് സത്സംഗം.16ന് വൈകിട്ട് 4ന് ആണ് അരുവിപ്പുറം സെൻട്രൽ സ്കൂൾ വാർഷികം. സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്യും. 17ന് വൈകിട്ട് 7ന് സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. 

മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ശിവരാത്രി ദിനമായ 18ന് രാവിലെ 11ന് നടക്കുന്ന അരുവിപ്പുറം പ്രതിഷ്ഠാ സന്ദേശ സമ്മേളനം ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിളള ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് നടക്കുന്ന മഹാശിവരാത്രി സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സ്വാമി സൂക്ഷ്മാനന്ദ അധ്യക്ഷത വഹിക്കും. മന്ത്രി ആന്റണി രാജു പ്രസംഗിക്കും. 19ന് ന് രാവിലെ 4ന് ആറാട്ട് എഴുന്നള്ളിപ്പോടെ ഉത്സവത്തിനു തിരശീല വീഴും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com