തിരുവനന്തപുരം ജില്ലയിൽ ഇന്ന് (31-01-2025); അറിയാൻ, ഓർക്കാൻ

Mail This Article
യുഎഇയിൽ സെക്യൂരിറ്റി ഗാർഡ്
തിരുവനന്തപുരം ∙ ഒഡെപെക് യുഎഇയിലേക്ക് 200 പുരുഷ സെക്യൂരിറ്റി ഗാർഡുകളുടെ (ബൗൺസർ) ഒഴിവിലേക്ക് റിക്രൂട്മെന്റ് നടത്തുന്നു. ഫോൺ : 0471-2329440/41/42 /45 / 7736496574 / 9778620460.
അക്കൗണ്ട്സ് ഓഫിസർ
തിരുവനന്തപുരം ∙ ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡവലപ്മെന്റ് ഓഫ് അക്വാകൾചർ, കേരള എന്ന സ്ഥാപനത്തിന്റെ വിവിധ യൂണിറ്റുകളിൽ ഒഴിവുള്ള രണ്ട് അക്കൗണ്ട്സ് ഓഫിസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 0471 2322410.
കുടുംബശ്രീ റീൽസ് മത്സരം: എൻട്രി അയയ്ക്കാം
തിരുവനന്തപുരം ∙ കുടുംബശ്രീ വ്ലോഗ് ആൻഡ് റീൽസ് മത്സരം രണ്ടാം സീസണിലേക്കുള്ള എൻട്രികൾ ഫെബ്രുവരി 28 വരെ സ്വീകരിക്കും. കുടുംബശ്രീ കേരളത്തിൽ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങൾ വിഷയമാക്കിയുള്ള വിഡിയോകളാണ് പരിഗണിക്കുന്നത്. വിവരങ്ങൾക്ക്– www.kudumbashree.org/vlog-reels2025
അപേക്ഷ ക്ഷണിച്ചു
ആറ്റിങ്ങൽ∙ മാമത്ത് പ്രവർത്തിക്കുന്ന നാളികേര വികസന കോർപറേഷന്റെ വെളിച്ചെണ്ണ പ്ലാന്റിലേക്ക് വിവിധ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 6 ന് 10 ന് നടക്കും. ആറ്റിങ്ങൽ നഗരസഭാ പരിധിയിലുള്ളവർക്ക് മുൻഗണന. പ്രായപരിധി 35 വയസ്സ്. പ്ലാന്റ് ഓപ്പറേറ്റർ (ഐടിഐ ഇൻ ഇലക്ട്രിഷ്യൻ / മെക്കാനിക്കൽ ട്രേഡ്), ബോയ്‌ലർ ഓപ്പറേറ്റർ (ഏതെങ്കിലും ട്രേഡിൽ ഐടിഐ, സർട്ടിഫിക്കേഷൻ ഇൻ ബോയ്‌ലർ ഓപ്പറേഷൻസ് ), ഇലക്ട്രിഷ്യൻ (ഐടിഐ ഇൻ ഇലക്ട്രിഷ്യൻ ), സ്‌കിൽഡ് വർക്കേഴ്സ് (ഐടിഐ ഫിറ്റർ വിത്ത് ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കേഷൻ), വർക്കേഴ്സ് (എസ്എസ്എൽസി).
സ്വീപ്പർ
കിളിമാനൂർ ∙ പഴയകുന്നുമ്മേൽ പഞ്ചായത്തിൽ രണ്ട് സ്വീപ്പറുടെ താൽക്കാലിക ഒഴിവുണ്ട്. ആധാറിന്റെ പകർപ്പ് സഹിതം 6ന് വൈകിട്ട് 5ന് മുൻപ് സെക്രട്ടറിക്ക് അപേക്ഷ നൽകണം.
പരിശീലനം
കോവളം∙ വെള്ളായണി കാർഷിക കോളജ് സിഎഐടിടി (സെന്റർ ഫോർ അഗ്രിക്കൾചറൽ ഇന്നവേഷൻസ് ആൻഡ് ടെക്നോളജി ട്രാൻസ്ഫർ) 1 ന് രാവിലെ 10 ന് ജൈവവളം, ജൈവ കീടനാശിനി, ബയോ കൺട്രോൾ ഏജന്റുകൾ എന്നിവയുടെ നിർമാണവും ഉപയോഗവും എന്ന വിഷയത്തിൽ പരിശീലനം നൽകും. ഫോൺ: 88915 40778.
അക്വേറിയം സന്ദർശിക്കാം
വിഴിഞ്ഞം∙സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടി(സിഎംഎഫ്ആർഐ) ന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് 3ന് രാവിലെ 10മുതൽ വൈകിട്ട് 4വരെ സ്‌കൂൾ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും വിഴിഞ്ഞം സാഗരിക മറൈൻ അക്വേറിയത്തിൽ സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് മേഖലാ കേന്ദ്രം അറിയിച്ചു.