തൃശൂർ ജില്ലയിൽ ഇന്ന് (31-01-2025); അറിയാൻ, ഓർക്കാൻ

Mail This Article
അധ്യാപക ഒഴിവ്
ഏങ്ങണ്ടിയൂർ ∙ തിരുമംഗലം യുപി സ്കൂളിൽ യുപിഎസ്ടി അധ്യാപക ഒഴിവിലേക്ക് ദിവസവേതനം അടിസ്ഥാനത്തിൽ നിയമനം. കൂടിക്കാഴ്ച ഒന്നിന് 10.30ന്.
കോഷൻ ഡിപ്പോസിറ്റ്
തൃശൂർ ∙ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2016, 17, 18 വർഷങ്ങളിൽ പ്രവേശനം നേടി, ഇതുവരെ കോഷൻ ഡിപ്പോസിറ്റ് തിരികെവാങ്ങാത്ത വിദ്യാർഥികൾ ഫെബ്രുവരി 10നു മുൻപ് ബാങ്ക് പാസ് ബുക്കിന്റെ കോപ്പി സഹിതം ഓഫിസിൽ അപേക്ഷ നൽകണം. 0487 2333290.
ഒറ്റത്തവണ തീർപ്പാക്കൽ
ചേലക്കര ∙ തലപ്പിള്ളി താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ശാഖയിൽ 4നു വായ്പകളുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടക്കും. ഇളവുകളോടെ വായ്പ കുടിശിക തീർക്കാനും പുതുക്കാനും അവസരം ലഭിക്കും. 04884 253253.
ദേവമാതാ സ്കൂളിന് ഇന്ന് അവധി
തൃശൂർ ∙ ദേവമാതാ സ്കൂളിലെ സീനിയർ സെക്കൻഡറി അധ്യാപികയും മുൻ പ്രിൻസിപ്പലുമായ പോൾ റോസിന്റെ നിര്യാണത്തിലുള്ള അനുശോചന സൂചകമായി ഇന്ന് സ്കൂളിന് അവധിയായിരിക്കുമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
താലൂക്ക് വികസന സമിതി യോഗം
തൃശൂർ ∙ താലൂക്ക് വികസന സമിതിയുടെ ഫെബ്രുവരി മാസത്തെ യോഗം നാളെ 11നു താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ ചേരും.
മാകെയർ ഫുൾ ബോഡി ചെക്കപ്പ് ക്യാംപ് നാളെ മുതൽ; മണപ്പുറം ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സമഗ്ര ആരോഗ്യ പരിശോധന
തൃശൂർ∙ അശ്വിനി ജംക്‌ഷനിലുള്ള മണപ്പുറം മാകെയർ മൾട്ടി സ്പെഷാലിറ്റി ഡയഗ്നോസ്റ്റിക് സെന്റർ മലയാള മനോരമയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫുൾബോഡി ഹെൽത്ത് ചെക്കപ്പ് ക്യാംപ് നാളെ ആരംഭിക്കും. പ്രമേഹം, കാൻസർ, ഹൃദ്രോഗം, വൃക്ക, കരൾ, വാതസംബന്ധമായ രോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ, രക്ത സംബന്ധമായ രോഗങ്ങൾ, സ്ത്രീകൾക്കുണ്ടാകുന്ന രോഗങ്ങൾ, തൈറോയ്ഡ് എന്നിവ സംബന്ധിക്കുന്ന 52 ലാബ് ടെസ്റ്റുകളും അൾട്രാസൗണ്ട് സ്കാനിങ്, ടിഎംടി / എക്കോ, ചെസ്റ്റ് എക്സ് – റേ, ഇസിജി എന്നീ ടെസ്റ്റുകളും നേത്ര പരിശോധനകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 5100 രൂപയോളം വരുന്ന ഈ ടെസ്റ്റുകൾ പ്രത്യേക പാക്കേജ് പ്രകാരം 2950 രൂപയ്ക്ക് നടത്താം. ആദ്യം റജിസ്റ്റർ ചെയ്ത് കപങ്കെടുക്കുന്ന 150 പേർക്ക് ഒരു വർഷത്തേക്ക് മനോരമ ആരോഗ്യം മാസിക സൗജന്യമായി ലഭിക്കും.
സ്തനാർബുദം മുൻകൂട്ടി അറിയാൻ സഹായിക്കുന്ന മാമോഗ്രാഫി ടെസ്റ്റ്, ബ്രസ്റ്റ് സ്കാനിങ്, ഡോക്ടറുടെ പരിശോധന തുടങ്ങിയ 2500 രൂപ ചെലവ് വരുന്ന ടെസ്റ്റുകൾ ക്യാംപിൽ പങ്കെടുക്കുന്നവർക്ക് 1800 രൂപയ്ക്ക് ചെയ്യാം. കൂടാതെ വിറ്റാമിൻ ഡി ടെസ്റ്റിന് 30% ഇളവും ലഭിക്കും. ക്യാംപിൽ പങ്കെടുക്കാൻ മുൻകൂട്ടി റജിസ്റ്റർ ചെയ്യാം. റജിസ്ട്രേഷനും വിശദവിവരങ്ങൾക്കും ഫോൺ: 1800–120–3833, 7594810881, 7594810882.
മനോരമ ‘പാർപ്പിടം’ പ്രദർശനം ഇന്ന് മുതൽ
തൃശൂർ∙വീട് നിർമാണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കു ഉത്തരം ഒറ്റ മേൽക്കൂരയ്ക്കു കീഴിൽ ലഭ്യമാക്കുന്ന മനോരമ ‘പാർപ്പിടം’ പ്രദർശനം ഇന്ന് മുതൽ ഫെബ്രുവരി 2 വരെ തൃശൂർ ശക്തൻ എക്സിബിഷൻ ഗ്രൗണ്ടിൽ. പ്രവേശനം സൗജന്യം. പ്രമുഖ ബിൽഡർമാരുടെ വീട്, ഫ്ലാറ്റ് പ്രോജക്റ്റുകളെപ്പറ്റിയും ബാങ്ക് വായ്പകളെപ്പറ്റിയും അറിയാം. ഇന്ന് രാവിലെ 11.30ന് കലക്ടർ അർജുൻ പാണ്ഡ്യൻ പ്രദർശനം ഉദ്ഘാടനം ചെയ്യും.
ടാങ്ക് , വയറിങ് കേബിൾസ്, പൈപ്പ്, സാനിറ്ററി ഐറ്റംസ്, സോളർ ഉൽപന്നങ്ങൾ, ഇന്റീരിയർ, , ഫർണിച്ചർ, ബിൽഡിങ് പ്ലാനുകൾ/ഡിസൈനുകൾ തുടങ്ങിയവയ്ക്കായി പൂർണമായും ശീതീകരിച്ച പന്തലിൽ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. വീടു നിർമാണവും പരിപാലനവുമായി ബന്ധപ്പെട്ടു വിദഗ്ധർ നയിക്കുന്ന സെമിനാറും ഒരുക്കിയിട്ടുണ്ട്. ഐഡിബിഐ ബാങ്കാണ് മുഖ്യ പ്രായോജകരും ലൂമിനസ് സോളർ ആണ് സഹപ്രായോജകരുമാണ്. പ്രദർശനം രാവിലെ 10.30 മുതൽ രാത്രി 7.30 വരെ. സൗജന്യ പാർക്കിങ് സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 7356606924.
ഇന്ന് സെമിനാർ
വൈകിട്ട് 5: ഇന്റീരിയർ ഡിസൈനിലെ പുതിയ ട്രെൻഡുകൾ – ഡോ. എസ്. അജയ് ശങ്കർ
വൈദ്യുതി മുടക്കം
പരിയാരം ∙ തുമ്പൂർമുഴി, ചാട്ടുകല്ല്, പാറയ്ക്ക പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
ചേലക്കര ∙ കാളിയാറോഡ് മേഖലയിൽ ഇന്ന് 8.30 മുതൽ 2 വരെയും പാലിയംപാടത്ത് 2 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.