ബജറ്റിൽ മണ്ഡലം: ചേലക്കരയ്ക്ക് 13.5 കോടി

Mail This Article
ചേലക്കര ∙സംസ്ഥാന ബജറ്റിൽ നിയോജക മണ്ഡലത്തിന് 13.5 കോടി രൂപയുടെ പദ്ധതികൾ അനുവദിച്ചെന്നു യു.ആർ.പ്രദീപ് എംഎൽഎ. തിരുവില്വാമല, കുത്താമ്പുള്ളി, പഴയന്നൂർ, ചേലക്കര, ചെറുതുരുത്തി ടൗണുകളുടെ സൗന്ദര്യവൽക്കരണം (5 കോടി), ദേശമംഗലം വറവട്ടൂർ റോഡ് (3.5 കോടി), വരവൂർ-തളി-പിലക്കാട് റോഡ് (3.5 കോടി), ചെറുതുരുത്തി സ്കൂൾ ഗ്രൗണ്ടിൽ സ്റ്റേഡിയം (ഒരു കോടി) എന്നീ പദ്ധതികൾക്കാണു ഭരണാനുമതി ലഭിച്ചത്. 16 പദ്ധതികൾ കൂടി ബജറ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.
ഗായത്രി പുഴയിൽ എഴുന്നള്ളത്തു കടവ് പാലം (25 കോടി), പഴയന്നൂർ വെള്ളാർകുളം നവീകരണം (ഒരു കോടി), പാഞ്ഞാൾ കൂളിത്തോട്-പന്നിക്കുഴി ചീപ്പ് നിർമാണം (30 ലക്ഷം), പഴയന്നൂർ – എളനാട് റോഡ് പുനരുദ്ധാരണം (6 കോടി), ദേശമംഗലം-കൊണ്ടയൂർ റോഡ് പുനരുദ്ധാരണം (3 കോടി), വരവൂർ മഞ്ഞക്കുളം നവീകരണം (2 കോടി), അസുരൻ കുണ്ട് ഡാം ടൂറിസം പദ്ധതി (2 കോടി), ചെറുതുരുത്തി നിളാതീരത്ത് കിഡ്സ് പാർക്കും ഓപ്പൺ ജിംനേഷ്യവും (2 കോടി), പഴയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം (2 കോടി), വള്ളത്തോൾ നഗർ മാർക്കറ്റ് ഇൻഡോർ സ്റ്റേഡിയം (2 കോടി), വരവൂർ നടത്തറ റോഡ് (25 ലക്ഷം), ദേശമംഗലം- പല്ലൂർ- നമ്പ്രം റോഡ് പുനരുദ്ധാരണം (40 ലക്ഷം), കിള്ളിമംഗലം-പാഞ്ഞാൾ റോഡ് (30 ലക്ഷം), മായന്നൂർ പാലത്തിനു സമീപം ഓപ്പൺ ജിംനേഷ്യം (50 ലക്ഷം) മുള്ളൂർക്കര മണലാടിക്കുളം (1.5 കോടി), തിരുവില്വാമല പാറക്കടവ് ലിഫ്റ്റ് ഇറിഗേഷൻ (35 ലക്ഷം) എന്നീ പദ്ധതികളിലായി 61.6 കോടി രൂപ കൂടി ബജറ്റിൽ ലഭ്യമാകുമെന്നാണു പ്രതീക്ഷ.
വടക്കാഞ്ചേരിയിൽ 95.84 കോടിയുടെ പദ്ധതികൾ
വടക്കാഞ്ചേരി ∙ സംസ്ഥാന ബജറ്റിൽ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിന് അനുവദിച്ചത് 95.84 കോടി രൂപ. മണ്ഡലത്തിലെ 77.5 കോടി രൂപയുടെ പദ്ധതികൾ കൂടി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു. മണ്ഡലത്തിൽ പ്രവർത്തിക്കുന്ന തൃശൂർ ഗവ. മെഡിക്കൽ കോളജിന് 27.06 കോടി രൂപ, തൃശൂർ ഗവ.ഡെന്റൽ കോളജിന് 14.4 കോടി രൂപ, തൃശൂർ ഗവ.നഴ്സിങ് കോളജിന് 76 ലക്ഷം രൂപ, ആരോഗ്യശാസ്ത്ര സർവകലാശാലയ്ക്ക് 11.5 കോടി രൂപ, കിലയുടെ വികസനത്തിന് 29.32 കോടി രൂപയും അനുവദിച്ചു.
മെഡിക്കൽ കോളജിന് പ്ലാൻ ഫണ്ടിൽ 13 കോടി രൂപയും. ഓങ്കോളജി വിഭാഗത്തിന്റെ ശാക്തീകരണത്തിനും സ്ട്രോക്ക് യൂണിറ്റിനും മോളിക്യുളാർ ബയോളജി, ഫയർ ആൻഡ് സേഫ്റ്റി, പെയിൻ ആൻഡ് പാലിയേറ്റീവ്, സെക്യൂരിറ്റി സിസ്റ്റം എന്നിവയ്ക്കുമായാണു തുക അനുവദിച്ചത്. തൃശൂർ ഗവ. ഡെന്റൽ കോളജിന് റവന്യു ഹെഡിൽ 10 കോടി രൂപയ്ക്കു പുറമേ ക്യാപിറ്റൽ ഫണ്ടിൽ 4.4 കോടി രൂപയും കിട്ടും.
പദ്ധതികളും അനുവദിച്ച തുകയും:
തോളൂർ സിഎച്ച്സി കെട്ടിടം ഒന്നാംഘട്ടം (1.5 കോടി), വരടിയം ഗവ.യുപി സ്കൂൾ കെട്ടിട നിർമാണം രണ്ടാംഘട്ടം (1.5 കോടി), വടക്കാഞ്ചേരി ഗവ.വെറ്ററിനറി പോളി ക്ലിനിക് കെട്ടിടം ഒന്നാംഘട്ടം (ഒരുകോടി), വടക്കാഞ്ചേരി ബിആർസി വളപ്പിൽ ഇൻഡോർ സ്റ്റേഡിയം നിർമാണം ഒന്നാംഘട്ടം (ഒരുകോടി), ഓട്ടുപാറ ടൗൺ വികസനം രണ്ടാംഘട്ടം (ഒരുകോടി), തിരൂർ വില്ലേജ് കുളം പുനരുദ്ധാരണവും ഓപ്പൺ ജിം നിർമാണവും (ഒരുകോടി), മണലിത്തറ ഗ്രൗണ്ട് നവീകരണം (ഒരുകോടി), പാർളിക്കാട്– കുമ്പളങ്ങാട് റോഡ് (ഒരുകോടി), വടക്കാഞ്ചേരി പിഡബ്ല്യൂഡി റെസ്റ്റ് ഹൗസ് കന്റീൻ ബ്ലോക്ക് നിർമാണം (80 ലക്ഷം), അടാട്ട് കുടുംബാരോഗ്യ കേന്ദ്രം (1.5 കോടി), മുണ്ടത്തിക്കോട് കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം (1.5 കോടി).
അമല– ചൂരക്കാട്ടുകര റോഡ് (3.5 കോടി), വടക്കാഞ്ചേരി പുഴപ്പാലം (5 കോടി), തോളൂർ –ചിറ നിർമാണം രണ്ടാംഘട്ടം (2 കോടി), വടക്കാഞ്ചേരി ജില്ലാ ആശുപത്രി ഐപി ബ്ലോക്ക് കെട്ടിട നിർമാണം രണ്ടാംഘട്ടം (15 കോടി), വടക്കാഞ്ചേരി കൾച്ചറൽ കൺവൻഷൻ സെന്റർ നിർമാണം രണ്ടാംഘട്ടം (8 കോടി), അമലനഗർ സ്ത്രീ സൗഹൃദ അമിനിറ്റി സെന്റർ രണ്ടാംഘട്ടം (4 കോടി), പോന്നോർ– എടക്കളത്തൂർ– ആളൂർ റോഡ് (5 കോടി), വാഴാനി– പേരേപ്പാറ– ചാത്തൻചിറ– പൂമല ഡാം– പത്താഴക്കുണ്ട്– ചെപ്പാറ– വിലങ്ങൻകുന്ന്– കോൾ ലാൻഡ് വടക്കാഞ്ചേരി ടൂറിസം കോറിഡോർ രണ്ടാംഘട്ടം (2 കോടി), വടക്കാഞ്ചേരി പുഴപ്പാലം– ഓട്ടുപാറ ജംക്‌ഷൻ നാലുവരിപ്പാത (8 കോടി), തലപ്പിള്ളി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് വികസനം (10 കോടി), തൃശൂർ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ കെട്ടിടം (2 കോടി), അവണൂർ– വരടിയം റോഡ് (3 കോടി), അമല– പാവറട്ടി റോഡ് (5 കോടി), വടക്കാഞ്ചേരി ഗവ. വിഷവൈദ്യ ആശുപത്രി കെട്ടിടം രണ്ടാംഘട്ടം (2 കോടി), പത്താംകല്ല്– മംഗലം– തച്ചംകുഴി റോഡ് (3.5 കോടി) എന്നീ 15 പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്.