ADVERTISEMENT

ചോദ്യം: ബിഎസ്‌സി അഗ്രികൾചറിനു ശേഷമുള്ള ജോലി സാധ്യതകൾ വിശദമാക്കാമോ ?

 

ഗായത്രി

 

ഉത്തരം: സർക്കാർ സ്ഥാപനങ്ങൾ, ഫുഡ് ടെക്നോളജി / പ്രോസസിങ് യൂണിറ്റുകൾ, വിത്തുൽപാദന കേന്ദ്രങ്ങൾ, കാർഷിക ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങി ഒട്ടേറെ മേഖലകളിൽ ഇന്ത്യയ്ക്കകത്തും പുറത്തും മികച്ച തൊഴിൽ സാധ്യതകളുണ്ട്.

 

സർക്കാർ കൃഷിഭവനുകളിൽ കൃഷി ഓഫിസർ, കാർഷിക സർവകലാശാലകളിൽ ഫാം ഓഫിസർ, അസിസ്റ്റന്റ് അഗ്രികൾചർ ഓഫിസർ, പൊതുമേഖലാ ബാങ്കുകൾ, നബാർഡ്, ഗ്രാമീൺ ബാങ്ക് തുടങ്ങിയവയിലുള്ള അവസരങ്ങൾ, സോയിൽ കൺസർവേഷൻ ഡിപ്പാർട്മെന്റിൽ സോയിൽ സർവേ ഓഫിസർ, സോയിൽ കൺസർവേഷൻ ഓഫിസർ, ലാൻഡ് യൂസ് ബോർഡ്, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, ഐസിഎആർ തുടങ്ങിയവയിലെ വിവിധ തസ്തികകൾ എന്നിവ ശ്രദ്ധിക്കാം.

 

ബിരുദശേഷം ഐസിഎആർ- ജെആർഎഫ് പരീക്ഷയെഴുതി പിജി യോഗ്യത നേടി ഓൾ ഇന്ത്യ അഗ്രികൾചർ റിസർച് സർവീസ് (ARS), കാർഷിക കോളജുകളിലെ അധ്യാപക തസ്തികകൾ എന്നിവയ്ക്കു ശ്രമിക്കാം. ഗവേഷണ ബിരുദം അധ്യാപക ജോലിക്കു കൂടുതൽ സഹായകരമാകും; വിവിധ ഗവേഷണ കേന്ദ്രങ്ങളിൽ ജോലി നേടുകയുമാകാം.

 

ബിഎസ്‌സി അഗ്രികൾചർ സിലബസിൽ കൃഷിശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കു പുറമേ ഇക്കണോമിക്സ്, മാനേജ്മെന്റ്, ഫുഡ് സയൻസ്, ബയോ ഇൻഫർമാറ്റിക്സ്, ഗണിതം, സ്റ്റാറ്റിസ്റ്റിക്സ്, ഐടി തുടങ്ങിയ വിഷയങ്ങളും പഠിക്കുന്നതുകൊണ്ട് ബയോ സ്റ്റാറ്റിസ്റ്റിക്സ്, മാനേജ്‌മെന്റ്, അഗ്രികൾചറൽ ഇക്കണോമിക്സ്, ഫോറസ്റ്റ് / പ്ലാന്റ് ( ഹെൽത്ത്) മാനേജ്മെന്റ്, ഫോറസ്ട്രി, കോഓപ്പറേറ്റീവ് മാനേജ്മെന്റ്, വൈൽഡ് ലൈഫ് സയൻസ്, ബയോ ടെക്നോളജി തുടങ്ങിയ വിഷയങ്ങളും പിജി പഠനത്തിനു തിരഞ്ഞെടുക്കാനാകും. സിവിൽ സർവീസസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് എന്നിവ മറ്റു സാധ്യതകൾ.

 

Content Summary : What is the future scope of BSc in agriculture

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com