ADVERTISEMENT

റഗുലർ കോഴ്‌സ്‌ വഴി എൻജിനീയറിങ് കോളജിലോ പോളിടെക്‌നിക്കിലോ പഠിക്കാൻ സൗകര്യം തീരെക്കുറവായ വിഷയമാണ്‌ പാക്കേജിങ് ടെക്‌നോളജി. തൊഴിൽസാധ്യതയേറെയുണ്ടുതാനും. കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള സ്വയംഭരണസ്‌ഥാപനമായ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങിന്റെ 2 പിജി കോഴ്സുകളിലേക്ക് ജൂലൈ 10 വരെ അപേക്ഷിക്കാം. വെബ്: www.iip-in.com. ക്യാംപസ് സിലക്‌ഷനു സൗകര്യമുണ്ട്.

കോഴ്സുകൾ
1) എംഎസ്‌: മാസ്റ്റർ ഇൻ പാക്കേജിങ് ടെക്നോളജി: ബിടെക് അഥവാ 4 വർഷ സയൻസ് ബിരുദം വേണം. പ്ലാസ്റ്റിക്സ് പ്രോസസിങ് ആൻഡ് കൺവെർഷൻ ടെക്നോളജീസ് / ഇൻഡസ്ട്രിയൽ പ്രോഡക്ട്സ് പാക്കേജിങ് എന്നീ ഇലക്ടീവുകളുണ്ട്. നാലാം സെമസ്റ്റർ മുഴുവൻ ഇൻഡസ്ട്രിയൽ ട്രെയ്നിങ്ങാണ്. ഹൈദരാബാദ് ജെഎൻടി യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത കോഴ്സ്.
2) പിജി ഡിപ്ലോമ ഇൻ പാക്കേജിങ്: മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബയോകെമിസ്ട്രി, മൈക്രോബയോളജി ഇവയിൽ ഒന്നു മെയിനും മറ്റൊന്നു രണ്ടാം വിഷയവുമായി ഫുൾ–ടൈം 3 വർഷ ബിഎസ്‌സി അഥവാ അഗ്രികൾചർ / ഫുഡ് സയൻസ്/ പോളിമർ സയൻസ്/ എൻജിനീയറിങ്/ ടെക്നോളജി ഇവയൊന്നിലെ ബിരുദം സെക്കൻഡ് ക്ലാസിലെങ്കിലും ജയിച്ചിരിക്കണം. നാലാം സെമസ്റ്ററിൽ ഇൻഡസ്ട്രിയൽ ട്രെയ്നിങ്.

പൊതുനിബന്ധനകൾ
ഈ മാസം 31ന് 30 വയസ്സു കവിയരുത്. പിന്നാക്ക, പട്ടിക വിഭാഗക്കാർക്കു യഥാക്രമം 33, 35 വയസ്സ്. ജൂലൈ 14ന് ചെന്നൈ, ബെംഗളൂരു അടക്കം കേന്ദ്രങ്ങളിൽ എൻട്രൻസ് പരീക്ഷയുണ്ട്.
എംഎസിന് ഹൈദരാബാദിൽ 40 സീറ്റ്. പിജി ഡിപ്ലോമയ്ക്ക് മുംബൈ (280), കൊൽക്കത്ത (80), അഹമ്മാദാബാദ് (60) എന്നിങ്ങനെ 420 സീറ്റ്.

സർട്ടിഫൈഡ് പാക്കേജിങ് എൻജിനീയർ
ചെന്നൈയിൽ ബിടെക്കുകാർക്ക് ‘സർട്ടിഫൈഡ് പാക്കേജിങ് എൻജിനീയർ’ എന്ന ഒരുവർഷത്തെ ഓൺലൈൻ കോഴ്സുണ്ട്. ഈ മാസം 31ന് അകം അപേക്ഷിക്കണം. എൻട്രൻസില്ല. പ്രായപരിധിയില്ല.

English Summary:

Apply by July 10: Indian Institute of Packaging Offers Premier PG Courses with Campus Placement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com