പിഎസ്‌സി പരീക്ഷ: ഉത്തരക്കടലാസ് അസാധുവാകുന്നത് എങ്ങനെ?

Mail This Article
പിഎസ്‌സി പരീക്ഷ എഴുതുന്നവരുടെ ഉത്തരക്കടലാസുകൾ ചില സാഹചര്യങ്ങളിൽ അസാധുവാകാറുണ്ട്. ഉദ്യോഗാർഥികളുടെ ശ്രദ്ധക്കുറവുകൊണ്ടാണു പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്. മുൻപൊക്കെ കണക്കിലധികം ഉത്തരക്കടലാസുകൾ അസാധുവാകാറുണ്ടെങ്കിലും ഇപ്പോൾ പൊതുവേ കുറവാണ്.
ഒരു ഉത്തരക്കടലാസ് 2 തവണ ഒഎംആർ മൂല്യനിർണയം നടത്തുകയും ഒഎംആർ മൂല്യനിർണയം അസാധ്യമായ ഉത്തരക്കടലാസ് മാനുവലായി പരിശോധിക്കുകയും ചെയ്യുന്ന രീതിയാണു പിഎസ്‌സി സ്വീകരിക്കുന്നത്. മുൻപൊക്കെ റജിസ്റ്റർ നമ്പർ തെറ്റായി രേഖപ്പെടുത്തിയ കാരണത്താലായിരുന്നു കൂടുതൽ അസാധു. എന്നാൽ, ഇപ്പോൾ ഉദ്യോഗാർഥിയെ തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ ഉത്തരക്കടലാസിന്റെ വിവിധ ഭാഗങ്ങളിൽ രേഖപ്പെടുത്തലുകൾ നടത്തുന്നതു കാരണമാണ് അസാധു ഉയരുന്നത്.
ഉത്തരക്കടലാസ് അസാധുവാകാനുള്ള
കാരണങ്ങൾ:
∙ഉദ്യോഗാർഥിയെ തിരിച്ചറിയാൻ കഴിയുംവിധം പേര്, ഒപ്പ്, ജനനത്തീയതി തുടങ്ങിയ രേഖപ്പെടുത്തലുകൾ നടത്തുക.
∙റജിസ്റ്റർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ അനുവദിച്ച സ്ഥലത്തല്ലാതെ രേഖപ്പെടുത്തുക.
∙എ/ബി പാർട്ടുകൾ ഇൻവിജിലേറ്ററെ തിരികെ ഏൽപിക്കാതിരിക്കുക.
∙ബാർകോഡ് വികൃതമാക്കുക.
∙പരീക്ഷാഹാളിൽ നിരോധിത ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കൊണ്ടുവരിക.
∙ഒറ്റ ഉത്തരവും രേഖപ്പെടുത്താതിരിക്കുക.
∙അഡ്രസ് ലിസ്റ്റിൽ ഒപ്പു രേഖപ്പെടുത്താതിരിക്കുക/മറ്റ് ഉദ്യോഗാർഥിയുടെ പേരിനു നേരെ ഒപ്പിടുക,
∙തിരിച്ചറിയൽ രേഖ ഹാജരാക്കാതിരിക്കുക.
∙ഉത്തരക്കടലാസിൽ റജിസ്റ്റർ നമ്പർ എഴുതുകയും ബബ്‌ൾ ചെയ്യുകയും വേണമെന്നു നിർദേശമുണ്ട്. ഇതിൽ ഒന്നുപോലും കൃത്യമായി ചെയ്യാതിരിക്കുക.
Content Summary : In which case is OMR sheet rejected?