ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഏകാധിപത്യ രാജ്യമായ ഉത്തര കൊറിയ ഖാനൂൻ എന്ന കൊടുങ്കാറ്റിൽ ആടിയുലയുകയാണ്. കനത്ത നാശനഷ്ടമാണ് രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ കിഴക്ക് ഭാഗത്ത് വെള്ളപ്പൊക്കമുണ്ടായ അൻബിയോൺ കൗണ്ടിയിലെ കൃഷിയിടങ്ങൾ ഭരണാധികാരി കിം ജോങ് ഉൻ സന്ദർശിച്ചു. ഉദ്യോഗസ്ഥരുടെ നിരുത്തരപരമായ പ്രവർത്തനമാണ് മറ്റ് പ്രദേശങ്ങളേക്കാൾ അൻബിയോണിൽ നാശനഷ്ടം വരുത്തിവച്ചതെന്ന് അദ്ദേഹം വിമർശിച്ചു.

അതേസമയം, കൊടുങ്കാറ്റിനെ തുടർന്ന് എന്ത് സംഭവിച്ചാലും വീട്ടിലെ കിം ജോങ് ഉൻ, അദ്ദേഹത്തിന്റെ പിതാവ് കിം ജോങ് ഇൽ, കിം ജോങ് ഉന്നിന്റെ മുത്തച്ഛൻ കിം ടു സങ് എന്നിവരുടെ ചിത്രങ്ങൾ സംരക്ഷിക്കണമെന്ന തീരുമാനത്തിൽ മാറ്റമില്ല. ഇതിൽ വീഴ്ച വരുത്തിയാൽ നിയമനടപടിയും ശിക്ഷയും നേരിടേണ്ടി വരും. കൊറിയയിലെ വർക്കേഴ്സ് പാർട്ടിയുടെ മുഖപത്രമായ റോഡോങ് സിൻമുനിലാണ് നിർദേശം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 1948 മുതൽ കൊറിയയിൽ കിം കുടുംബഭരണമാണ്. സ്വന്തം ഇമേജ് ജനങ്ങൾക്കു മുൻപിൽ തിളക്കത്തോടെ അവതരിപ്പിക്കാനായി 3 ഭരണാധികാരികളും ധാരാളം കലാനിർമിതികളും മറ്റും സ്ഥാപിച്ചിട്ടുണ്ട്. ഇതും സംരക്ഷിക്കണമെന്നാണ് ജനങ്ങൾക്കുള്ള നിർദേശം. ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ് ഉൾപ്പെടെ മേഖലകളിലെ വീടുകളിലും ഓഫിസുകളിലും കിമ്മിന്റെ ചിത്രങ്ങളുണ്ട്.

Read Also: ഭക്തർക്ക് അനുഗ്രഹം നൽകി തെരുവുനായ; മൈൻഡ് ചെയ്തില്ലെങ്കിൽ പിടിച്ചുനിർത്തും– കൗതുകക്കാഴ്ച

ഈ വർഷം പസിഫിക് സമുദ്രത്തിൽ ഉടലെടുത്ത നാലാമത്തെ ചുഴലിക്കൊടുങ്കാറ്റാണ് ഖാനൂൻ അഥവാ ഫാൽക്കൺ. കാറ്റഗറി 4 വിഭാഗത്തിൽ പെടുത്തിയ ഖാനൂൻ ജപ്പാനിലെ റ്യൂക്യൂ ദ്വീപുകളിലും മറ്റും കനത്ത നാശനഷ്ടം വരുത്തി. പിന്നീട് ദുർബലമായ ഖാനൂൻ കൊറിയയിൽ എത്തുകയും അവിടെ ജിയോജെഡോ പ്രവിശ്യയിൽ പ്രവേശിക്കുകയും ചെയ്തു. റഷ്യയിലും ഈ കാറ്റ് നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്.

ജപ്പാനിലെ ഒക്കിനാവയിൽ രണ്ടുലക്ഷത്തിലധികം വീടുകളിൽ ചുഴലിക്കാറ്റ് വൈദ്യുതി ഇല്ലാതെയാക്കി.

Content Highlights: North Korea | Kim Jong Un | Typhoon Chaos

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com