വിമാനത്തിനകത്ത് നീളൻപീലിയുള്ള മയിലുമായി യുവതി; കൗതുകത്തോടെ യാത്രക്കാർ–വിഡിയോ

Mail This Article
വിമാനത്തിൽ അരുമകളായ നായയെയും പൂച്ചയെയും കൊണ്ടുപോകുന്നത് കേട്ടിട്ടുണ്ട്. എന്നാൽ വലിയ മയിലിനെ കൊണ്ടുപോകുമോ? സമൂഹമാധ്യമത്തിൽ അത്തരമൊരു കാഴ്ച വൈറലായി വരികയാണ്. ഒരു യുവതിയാണ് തന്റെ മയിലുമായി വിമാനത്തിൽ യാത്രചെയ്യാനെത്തിയത്.
Read Also: ഇവന്റെ കോച്ച് മെസിയോ, റൊണാൾഡോയോ? ബോളിൽ മാസ്മരിക പ്രകടനവുമായി നായക്കുട്ടി–വിഡിയോ
നീളൻ പീലികളുള്ള നല്ല വലിപ്പമുള്ള സുന്ദരൻ മയിലുമായാണ് യുവതി വിമാനത്തിലേക്ക് കയറിയത്. മയിലിനെ ചേർത്തുപിടിച്ച് പീലികൾ ഒതുക്കിവച്ച് യുവതി സീറ്റിൽ ഇരുന്നു. തൊട്ടുപിന്നിലുളള സീറ്റുവരെ പീലികൾ നീണ്ടുകിടക്കുന്നത് വിഡിയോയിൽ കാണാം. പിൻസീറ്റിലുള്ള ഒരാളാണ് വിഡിയോ പകർത്തിയിരിക്കുന്നത്. യുവതിയുടെ മടിയിലിരുന്ന മയിൽ തലപൊക്കി ചുറ്റിലും നോക്കുന്നത് വിഡിയോയിൽ കാണാം.
Content Highlights: Peacock | Viral Video | Animal