10 ലക്ഷം മെയ്ഡ് ഇൻ ഇന്ത്യ എസ്‌യുവികൾ: ചരിത്രം സൃഷ്ടിച്ച് ഹ്യുണ്ടേയ്

Mail This Article
രാജ്യാന്തര വിപണിയിലും ഇന്ത്യൻ വിപണിയിലുമായി പത്തുലക്ഷം ഇന്ത്യൻ നിർമിത എസ്‌യുവികൾ വിറ്റ് ചരിത്രം കുറിച്ച് ഹ്യുണ്ടേയ് ഇന്ത്യ. വെന്യു, ക്രേറ്റ, ട്യൂസോൺ, കോന ഇലക്ട്രിക് എന്നീ എസ്‍യുവികളാണ് പത്തു ലക്ഷം എന്ന ചരിത്രം കുറിക്കുന്നതിന് ഹ്യുണ്ടേയ്‌യെ സഹായിച്ചത്.
ഇന്ത്യയിൽ നിന്ന് ഏറ്റവും അധികം വാഹനങ്ങൾ കയറ്റുമതി ചെയ്യുന്ന ഹ്യുണ്ടേയ് ഇന്ത്യയ്ക്ക് ചരിത്രനേട്ടമാണ് ഇതെന്ന് കമ്പനി പറയുന്നു. 2015 ൽ ഇന്ത്യൻ വിപണിയിലെത്തിയ ക്രേറ്റയാണ് ചുരുങ്ങിയകാലം കൊണ്ട് ഈ നേട്ടം കൈവരിക്കാൻ കമ്പനിയെ സഹായിച്ചതെന്നും ഹ്യുണ്ടേയ് പറയുന്നു.
English Summary: Hyundai Achieves Over 1 Million Made In India SUVs