ബജാജ് – ട്രയംഫ് ബൈക്ക് ഫെബ്രുവരിയിൽ എത്തുമോ?
Mail This Article
ഇന്ത്യൻ മോട്ടർസൈക്കിൾ നിർമാതാക്കളായ ബജാജും ബ്രിട്ടീഷ് നിർമാതാക്കളായ ട്രയംഫും ചേർന്ന് എൻട്രി ലെവൽ സ്പോർട്സ് ബൈക്കുകളുടെ നിർമാണത്തിൽ സഹകരണം ആരംഭിച്ചത് ഏവർക്കുമറിയാം. എന്നാൽ ഇത്തരത്തിലൊരു വാഹനം ഇന്ത്യയിലേക്കെത്തുമോ എന്നു പോലും ഉറപ്പില്ലായിരുന്നു. ഇപ്പോൾ ഇരു കമ്പനികളുടെയും സഹകരണത്തിൽ നിർമിച്ച വാഹനം ഏകദേശം പ്രൊഡക്ഷൻ മോഡലിനോട് അടുത്തു എന്നാണ് അണിയറയിൽ നിന്നുള്ള സൂചന. ഇന്ത്യയിൽ സാധാരണക്കാർക്കു കൂടി പ്രാപ്യമായ പ്രീമിയം ബൈക്ക് നിർമിക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി.
2 വർഷങ്ങളായി ഉണ്ടായിരുന്ന ഊഹങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി പ്രൊഡക്ഷൻ മോഡലിനോട് ഏറെ അടുത്തു നിൽക്കുന്ന വാഹനത്തിന്റെ സ്പൈ ഷോട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിലും വിദേശ രാജ്യങ്ങളിലും ഇത്തരത്തിലുള്ള വാഹനം പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങളാണ് ഇവ.
സ്ക്രാംബ്ലർ – അഡ്വഞ്ചർ വാഹനങ്ങളോടു വെല്ലുവിളിക്കാനാണ് ആദ്യ മോഡലുകൾ എത്തുകയെന്നു വേണം കരുതാൻ. ചിത്രങ്ങളിൽ നിന്ന് അത്തരം വകഭേദങ്ങളിലുള്ള വാഹനങ്ങളാണ് ബജാജ് – ട്രയംഫ് കൈകോർത്ത് നിർമിച്ചിട്ടുള്ളതെന്ന് വ്യക്തമാകുന്നു. എൻജിൻ കപ്പാസിറ്റി വ്യക്തമാക്കിയിട്ടില്ലെങ്കിലും ബജാജിന്റെ സിംഗിൾ സിലിണ്ടർ 300 – 400 സിസി എൻജിനുകൾ അടിസ്ഥാനപ്പെടുത്തിയുള്ള വാഹനങ്ങളായിരിക്കും ഇവയെന്ന് കരുതാം. സ്ക്രാംബ്ലർ സ്റ്റൈൽ വാഹനത്തിന് 17 ഇഞ്ച് വീലുകളും ഫ്ലൈ മഡ്ഗാർഡും ഉൾപ്പെടെയുള്ള സന്നാഹമുണ്ട്. ഇതിൽ ചെറിയ ബിക്കിനി ടൈപ്പ് എയർ വൈസറും ഉണ്ട്. ടൂറർ സ്റ്റൈൽ വാഹനം ഹോണ്ടയുടെയും റോയൽ എൻഫീൽഡിന്റെയും വാഹനങ്ങളെ അനുസ്മരിപ്പിക്കുന്നു.
ട്രയംഫിന്റെ കരുത്ത് കുറഞ്ഞ ട്രൈഡന്റ് 660ന്റെ ഡിസൈൻ എലമെന്റുകൾ വാഹനത്തിലുടനീളം കാണാം. നക്കിൾ ഗാർഡ്, സ്പ്ലിറ്റ് ടൈപ്പ് എക്സ്ഹോസ്റ്റ് പൈപ്പ്, യുഎസ്ഡി ഫോർക്കുകൾ, ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എൽഇഡി ലൈറ്റിങ് തുടങ്ങിയ സന്നാഹങ്ങളെല്ലാം വ്യക്തമായി കാണാം. പൂർണമായി പ്രൊഡക്ഷൻ മോഡലിനോട് വളരെയടുത്ത് നിൽക്കുന്ന വിധത്തിലാണ് ഇവയെല്ലാം. 2.50 ലക്ഷം മുതൽ 3.25 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന വിധത്തിലായിരിക്കും മോട്ടർസൈക്കിളുകൾ കമ്പനി വിപണിയിലെത്തിക്കുക. 2023 ഓട്ടോ എക്സ്പോയിൽ ബജാജിന്റെ പവലിയനിലെ പ്രധാന ആകർഷണം ഇവയുടെ പ്രൊഡക്ഷൻ മോഡലുകളായിരിക്കുമെന്നാണ് വാഹനപ്രേമികൾ കരുതുന്നത്.
ഇന്ത്യൻ മോട്ടർസൈക്കിൾ നിർമാതാക്കളായ ബജാജും ബ്രിട്ടീഷ് നിർമാതാക്കളായ ട്രയംഫും ചേർന്ന് എൻട്രി ലെവൽ സ്പോർട്സ് ബൈക്കുകളുടെ നിർമാണത്തിൽ സഹകരണം ആരംഭിച്ചത് ഏവർക്കുമറിയാം. എന്നാൽ ഇത്തരത്തിലൊരു വാഹനം ഇന്ത്യയിലേക്കെത്തുമോ എന്നു ഉറപ്പില്ലായിരുന്നു. ഇപ്പോൾ ഇരു കമ്പനികളുടെയും സഹകരണത്തിൽ നിർമിച്ച വാഹനം ഏകദേശം പ്രൊഡക്ഷൻ മോഡലിനോട് അടുത്തു എന്നാണ് അണിയറയിൽ നിന്നുള്ള സൂചന. ഇന്ത്യയിൽ സാധാരണക്കാർക്കു കൂടി പ്രാപ്യമായ പ്രീമിയം ബൈക്ക് നിർമിക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി.
2 വർഷമായി ഉണ്ടായിരുന്ന ഊഹങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി പ്രൊഡക്ഷൻ മോഡലിനോട് ഏറെ അടുത്തു നിൽക്കുന്ന വാഹനത്തിന്റെ സ്പൈ ഷോട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിലും വിദേശ രാജ്യങ്ങളിലും ഇത്തരത്തിലുള്ള വാഹനം പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങളാണിവ.
സ്ക്രാംബ്ലർ – അഡ്വഞ്ചർ വാഹനങ്ങളോടു വെല്ലുവിളിക്കാനാണ് ആദ്യ മോഡലുകൾ എത്തുകയെന്നു വേണം കരുതാൻ. ചിത്രങ്ങളിൽ നിന്ന് അത്തരം വകഭേദങ്ങളിലുള്ള വാഹനങ്ങളാണ് ബജാജ് – ട്രയംഫ് കൈകോർത്ത് നിർമിച്ചിട്ടുള്ളതെന്ന് വ്യക്തമാകുന്നു. എൻജിൻ കപ്പാസിറ്റി വ്യക്തമാക്കിയിട്ടില്ലെങ്കിലും ബജാജിന്റെ സിംഗിൾ സിലിണ്ടർ 300 – 400 സിസി എൻജിനുകൾ അടിസ്ഥാനപ്പെടുത്തിയുള്ള വാഹനങ്ങളായിരിക്കും ഇവയെന്ന് കരുതാം. സ്ക്രാംബ്ലർ സ്റ്റൈൽ വാഹനത്തിന് 17 ഇഞ്ച് വീലുകളും ഫ്ലൈ മഡ്ഗാർഡും ഉൾപ്പെടെയുള്ള സന്നാഹമുണ്ട്. ഇതിൽ ചെറിയ ബിക്കിനി ടൈപ്പ് എയർ വൈസറും ഉണ്ട്. ടൂറർ സ്റ്റൈൽ വാഹനം ഹോണ്ടയുടെയും റോയൽ എൻഫീൽഡിന്റെയും വാഹനങ്ങളെ അനുസ്മരിപ്പിക്കുന്നു.
ട്രയംഫിന്റെ കരുത്ത് കുറഞ്ഞ ട്രൈഡന്റ് 660ന്റെ ഡിസൈൻ എലമെന്റുകൾ വാഹനത്തിലുടനീളം കാണാം. നക്കിൾ ഗാർഡ്, സ്പ്ലിറ്റ് ടൈപ്പ് എക്സ്ഹോസ്റ്റ് പൈപ്പ്, യുഎസ്ഡി ഫോർക്കുകൾ, ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എൽഇഡി ലൈറ്റിങ് തുടങ്ങിയ സന്നാഹങ്ങളെല്ലാം വ്യക്തമായി കാണാം. പൂർണമായി പ്രൊഡക്ഷൻ മോഡലിനോട് വളരെയടുത്ത് നിൽക്കുന്ന വിധത്തിലാണ് ഇവയെല്ലാം. 2.50 ലക്ഷം മുതൽ 3.25 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന വിധത്തിലായിരിക്കും മോട്ടർസൈക്കിളുകൾ കമ്പനി വിപണിയിലെത്തിക്കുക. 2023 ഓട്ടോ എക്സ്പോയിൽ ബജാജിന്റെ പവലിയനിലെ പ്രധാന ആകർഷണം ഇവയുടെ പ്രൊഡക്ഷൻ മോഡലുകളായിരിക്കുമെന്നാണ് വാഹനപ്രേമികൾ കരുതുന്നത്.
English Summary: Bajaj Triumph Bike in February