ബജാജ് ഇലക്ട്രിക് ത്രീവീലര്‍, ആര്‍ഇ ഇടെക് 9.0 കൊച്ചിയില്‍ അവതരിപ്പിച്ചു
Mail This Article
ബജാജ് ഓട്ടോ ലിമിറ്റഡിന്റെ പാസഞ്ചര്‍ ഇലക്ട്രിക് ത്രീവീലര്‍ ബജാജ് ആര്‍ഇ ഇടെക് 9.0 കൊച്ചിയില്‍ അവതരിപ്പിച്ചു. 8.9 കിലോവാട്ട് ബാറ്ററിയും 178 കിലോമീറ്റര്‍ റേഞ്ചുമുള്ള വാഹനത്തിന്റെ എക്സ്ഷോറൂം വില 3.06 ലക്ഷം രൂപയാണ്. ഹൈബി ഈഡന്‍ എം.പി, ബജാജ് ഓട്ടോ ലിമിറ്റഡ് നാഷണല്‍ വൈസ് പ്രസിഡന്റ്(സെയില്‍സ്) ഗൗരവ് റത്തോര്‍, ഡീലര്‍ കെ.പി മോട്ടേഴ്‌സ് എം.ഡി മാത്യു ജോഷ്വാ എന്നിവര്‍ ചേര്‍ന്നാണ് വാഹനം വിപണിയില്‍ അവതരിപ്പിച്ചത്.
എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം.ബി സ്യമന്തഭദ്രന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സൈമണ്‍ ഇടപ്പള്ളി, ബിനു വര്‍ഗ്ഗീസ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. റേഞ്ച്, ലോഡ്‌വഹിക്കുന്ന കഴിവ്, ഗ്രേഡബിലിറ്റി എന്നിവയില്‍ ഉയര്‍ന്ന പ്രകടനം നല്‍കുന്ന വിധത്തിലാണ് പുതിയ വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഗൗരവ് റത്തോര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഐപി 67 റേറ്റഡ് അഡ്വാന്‍സ്ഡ് ലിഥിയം അയണ്‍ ബാറ്ററി, ടുസ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, പെര്‍മനന്റ് മാഗ്‌നറ്റിക് സിന്‍ക്രണൈസ് (PMS) മോട്ടോര്‍ എന്നിവ പാസഞ്ചര്‍ ഇലക്ട്രിക് ത്രീവീലറില്‍ സജ്ജമാക്കിയിട്ടുണ്ടെന്നും ഇവ വാഹനത്തെ കൂടുതല്‍ മികവുറ്റതക്കുമെന്നും ഗൗരവ് റത്തോര്‍ പറഞ്ഞു.16 ആംപിയര്‍ 220 വോള്‍ട്ട് പ്ലഗ് പോയിന്റിലും ബാറ്ററി ചാര്‍ജ് ചെയ്യാം. വാഹനത്തില്‍ ഓണ്‍ബോര്‍ഡ് ചാര്‍ജര്‍ സംവിധാനം ഉള്ളതിനാല്‍ ഭാരമേറിയ മറ്റൊരു ചാര്‍ജര്‍ കൂടെകരുതേണ്ടതില്ല. ഇത് റീ ചാര്‍ജിങ് സൗകര്യപ്രദമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക ടെക്‌നോളജിയുടെ അടിസ്ഥാനത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന വാഹനത്തില്‍ 8.9 കിലോവാട്ട് (8.9 kWh) ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഒറ്റചാര്‍ജ്ജില്‍ 178 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാന്‍ സാധിക്കും. വലിയ ട്യൂബ്‌ലെസ് റേഡിയല്‍ ടയറുകളാണ് വാഹനത്തിനുള്ളത് ഇത് ഡ്രൈവിങ് ആയാസരഹിതമാക്കും. ദൃഢമായ മെറ്റല്‍ ബോഡിയും സിവി ഷാഫ്റ്റും ഭംഗിക്കൊപ്പം വാഹനത്തിന്റെ അറ്റകുറ്റപ്പണി ചെലവ് കുറയ്ക്കുകയും ചെയ്യുന്നു.