ഹാർലി ലുക്കിൽ ഹീറോയുടെ മാവ്റിക് 440; മത്സരം റോയൽ എൻഫീൽഡുമായി
Mail This Article
ഹീറോയുടെ പുതിയ പെർഫോമൻസ് ബൈക്ക് മാവ്റിക് 440 അവതരിപ്പിച്ചു. ഹാർലി ഡേവിഡ്സണുമായി ചേർന്നാണ് മാവ്റിക് വികസിപ്പിച്ചിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഹാർലിയുടെ ചെറു ബൈക്ക് എക്സ്440 യിൽ ഉള്ള 440 സിസി എൻജിൻ ആണ് മാവ്റിക്കിനും. 27 ബിഎച്ച്പി, 36 എൻഎം ടോർക്കുള്ള വാഹനത്തിന് 6 സ്പീഡ് ഗിയർ ബോക്സ് ആണ്. വില പ്രഖ്യാപിച്ചിട്ടില്ല.
അഞ്ച് നിറങ്ങളിൽ മാവ്റിക് ലഭിക്കും. പ്രീബുക്കിങ് ഫെബ്രുവരിയിൽ തുടങ്ങും. ഹീറോയുടെ പ്രീമിയം ഡീലർഷിപ് ‘പ്രീമിയ’ വഴിയാകും വിൽപന. മാർച്ചിൽ പുതിയ ബൈക്ക് ഉപഭോക്താക്കളുടെ കൈയിലെത്തുമെന്നാണ് ഹീറോ അറിയിക്കുന്നത്. സ്റ്റൈലൻ ലുക്കാണ് പുതിയ ബൈക്കിന്. മനോഹര ഡിസൈനുള്ള ഫ്യുവൽ ടാങ്ക്, എച്ച് ആകൃതിയിലുള്ള ഡേറ്റൈം റണ്ണിങ് ലാംപുകളുള്ള പ്രൊജക്റ്റർ ഹെഡ്‌ലാംപ്, സിംഗിൾ പീസ് സീറ്റ്, ഫ്ലാറ്റ് ടൂബുലാർ ഹാൻഡിൽബോർ എന്നിവ മാവ്റിക്കിലുണ്ട്.
പൂർണമായും എൽഇഡി ലൈറ്റുകളാണ് വാഹനത്തിന്, ഫുള്ളി ഡജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റുവിറ്റി, ടേൺ ബൈ ടേൺ നാവിഗേഷൻ, കോൾ ആന്റ് മെസേജ് അലേർട്ട് സൗകര്യങ്ങൾ പുതിയ വാഹനത്തിനുണ്ട്. കൂടാതെ യുഎസ്ബി സി ചാർജിങ് പോർട്ടും സ്ലിപ്പർ ക്ലച്ചും നൽകിയിരിക്കുന്നു.