ടി. ഉബൈദ് സ്മാരക അവാർഡ് നസറുദ്ദീൻ മണ്ണാർകാടിന്

Mail This Article
×
ദുബായ് ∙ മാപ്പിള കലകളുടെ പ്രോത്സാഹനത്തിന് ദുബായ് കെഎംസിസി സർഗധാര ഏർപ്പെടുത്തിയ കവി ടി. ഉബൈദ് സ്മാരക അവാർഡ് പ്രവാസ കവിയും സാമൂഹിക പ്രവർത്തനുമായ നസറുദ്ദീൻ മണ്ണാർകാടിന്. കുഞ്ഞാലിമരക്കാർ പടപ്പാട്ട്, വാരിയംകുന്നത്ത് സീറപ്പാട്ട് എന്നീ രചനകളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം ഒട്ടേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. മണ്ണാർക്കാട് പള്ളിക്കുന്ന് ചേരിയത്ത് അബ്ദുൽ റഹ്മാൻ ലൈല ദമ്പതികളുടെ മകനാണ്. ഭാര്യ: ആയിഷ അസ്ഫിന. മക്കൾ ഹയാ ഫാത്തിമ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.