ഷെയ്ഖ് അഹമ്മദ് വീണ്ടും കുവൈത്ത് പ്രധാനമന്ത്രി
Mail This Article
കുവൈത്ത് സിറ്റി∙ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് തന്നെ പ്രധാനമന്ത്രിയായി കുവൈത്തിൽ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു. കുവൈത്ത് അമീറിന്റെ പുത്രനാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ജൂലൈയിൽ പിരിച്ചുവിട്ടതിനു ശേഷമാണു സെപ്റ്റംബർ 29നു പുതിയ തിരഞ്ഞെടുപ്പ് നടന്നത്. 5 മണ്ഡലങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 50 എംപിമാരിൽ ഒരാളെയെങ്കിലും മന്ത്രിയാക്കണമെന്നാണു നിയമം.
ശേഷിക്കുന്നവരെ അമീർ നാമനിർദേശം ചെയ്യും. തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ് (ആഭ്യന്തര മന്ത്രി, ഒന്നാം ഉപപ്രധാനമന്ത്രി), മുഹമ്മദ് അബ്ദുൽ ലത്തീഫ് അൽ ഫാരിസ് (ഉപപ്രധാനമന്ത്രി, കാബിനറ്റ് കാര്യ സഹമന്ത്രി), അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് (വിദേശകാര്യ മന്ത്രി), ഡോ. റാണാ അബ്ദുല്ല അൽ ഫാരിസ് (മുനിസിപ്പൽ കാര്യ, കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി), അബ്ദുൽറഹ്മാൻ ബദാഹ് അൽ മുതൈരി (വിവര, സാംസ്കാരിക മന്ത്രി, യുവജനകാര്യ സഹമന്ത്രി), ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ അവാദി (ആരോഗ്യമന്ത്രി), ഹുസൈൻ ഇസ്മായിൽ മുഹമ്മദ് ഇസ്മായിൽ (എണ്ണ മന്ത്രി), ഡോ. ഖലീഫ താമർ അൽ ഹമീദ (ദേശീയ അസംബ്ലി കാര്യ, ഭവനകാര്യ, നഗര വികസന സഹമന്ത്രി), അബ്ദുല്ല അലി അബ്ദുല്ല അൽ സലേം അൽ സബാഹ് (പ്രതിരോധ മന്ത്രി), അമ്മാർ മുഹമ്മദ് അൽ അജ്മി (പൊതുമരാമത്ത്, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി), ഡോ. മുത്തണ്ണ താലിബ് സയ്യിദ് അബ്ദുൽറഹ്മാൻ അൽ റിഫായ് (വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രി), ഡോ. മുഹമ്മദ് അബ്ദുൽ റഹ്മാൻ ബുസ്‌ബർ (നീതിന്യായ, എൻഡോവ്‌മെന്റ്, ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രി, ഇന്റഗ്രിറ്റി പ്രമോഷൻ അഫയേഴ്‌സ് സഹമന്ത്രി), ഹുദ അബ്ദുൽ മുഹ്‌സിൻ അൽ ഷൈജി (സാമൂഹികകാര്യ വികസന മന്ത്രി, വനിതാ ശിശുകാര്യ സഹമന്ത്രി) എന്നിവരാണ് മറ്റു മന്ത്രിസഭാംഗങ്ങൾ.