ADVERTISEMENT

ദോഹ∙ സാറ്റലൈറ്റ് മുഖേന ഖത്തറിന്റെ സമുദ്ര പരിസ്ഥിതിയിലെ എണ്ണ മലിനീകരണ സാധ്യത നേരത്തെ അറിയാനുള്ള പുതിയ മുന്നറിയിപ്പ് സംവിധാനം പ്രവർത്തനം തുടങ്ങി. പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് മന്ത്രി ഷെയ്ഖ് ഡോ.ഫലേഹ് ബിൻ നാസർ ബിൻ അഹമ്മദ് ബിൻ അലി അൽതാനിനേരത്തെ മുന്നറിയിപ്പ് നൽകുന്ന സംവിധാനം ഉദ്ഘാടനം ചെയ്തു.

 

നോർവീജിയൻ, ജാപ്പനീസ് സാറ്റലൈറ്റ് കമ്പനികളുടെ സഹകരണത്തിലാണ് പുതിയ സംവിധാനത്തിന് തുടക്കമിട്ടത്. സാറ്റലൈറ്റിന്റെ സഹായത്തോടെ എണ്ണ മലിനീകരണം കൃത്യതയോടെ നിരീക്ഷിക്കാൻ കഴിയും. കാർമേഘങ്ങൾ, മഴ, മൂടൽ മഞ്ഞ് തുടങ്ങിയ കാലാവസ്ഥാ സാഹചര്യങ്ങൾ ബാധിക്കാതെ തന്നെ 40 ലീറ്ററോളം ചെറിയ എണ്ണ ചോർച്ച വരെ വേഗത്തിൽ പിടിച്ചെടുക്കാൻ സംവിധാനത്തിന് കഴിയും. വഴുവഴുപ്പുള്ള എണ്ണ പ്രതലത്തിൽ നിന്ന് പ്രതിഫലിക്കുന്ന റഡാർ തരംഗങ്ങൾ വഴിയും ഈ സംവിധാനം പ്രവർത്തിക്കും.

 

ബ്ലാക്ക്, ബ്ലൈൻഡ് സ്‌പോട്ടുകളായി സാറ്റലൈറ്റ് പിടിച്ചെടുക്കുന്നത് മന്ത്രാലയത്തിലേക്ക് ചിത്രങ്ങളായും റിപ്പോർട്ടുകളായും അയയ്ക്കും. സമുദ്ര പരിസ്ഥിതിയെ സംരക്ഷിക്കുകയും സമുദ്ര ഘടനയെ ഹാനികരമായി ബാധിക്കുന്ന എല്ലാത്തരം മലിനീകരണങ്ങളെയും തടയുകയും ചെയ്യുകയെന്ന മന്ത്രാലയത്തിന്റെ കാഴ്ചപ്പാടുകളെയും നയങ്ങളെയും ശക്തിപ്പെടുത്തുന്നതാണ് എണ്ണ മലിനീകരണവും എണ്ണ ചോർച്ചയും നിരീക്ഷിക്കാനും ട്രാക്ക് ചെയ്യാനുമുള്ള പുതിയ സംവിധാനമെന്ന് എൻവയൺമെന്റൽ ഓപ്പറേഷൻസ് വകുപ്പിലെ എൻജിനീയർ ഡാറീൻ സലേഹ് അൽ മിസ്ഫ്രി വ്യക്തമാക്കി.

 

രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ദിവസത്തിലുടനീളം നിരീക്ഷിക്കുകയും ഏതെങ്കിലും തരത്തിലുള്ള എണ്ണ മലിനീകരണത്തിനുള്ള സാധ്യതകൾ ഉണ്ടെങ്കിൽ മുന്നറിയിപ്പ് നൽകുന്നതിലൂടെ വ്യത്യസ്ത തരത്തിലുള്ള അടിയന്തര ഇടപെടൽ നടത്താനും മലിനീകരണത്തിന് തടയിടാനും കഴിയും മലിനീകരണത്തിന്റെ കാരണക്കാരെ കണ്ടെത്താനും നിയമനടപടികൾക്ക് വിധേയരാക്കാനുംആവും. പ്രതിദിനാടിസ്ഥാനത്തിലാണ് സാറ്റലൈറ്റ് ചിത്രങ്ങൾ വിശദമായ റിപ്പോർട്ടോടു കൂടി മന്ത്രാലയത്തിലേക്ക് അയയ്ക്കുന്നത്.

English Summary: Ministry of Environment launches satellite monitoring of oil pollution.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com